
ലോകകപ്പ് നിയമം
ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരം മഴ വന്നാല്‍ പോയത് തന്നെയാണ്. ഇരുടീമുകളും പോയിന്റ് ഷെയര്‍ ചെയ്യും. ഇതില്‍ മറ്റ് നിയമങ്ങളൊന്നുമില്ല. അതേസമയം നിര്‍ണായക മത്സരമാണെങ്കില്‍ ഏതെങ്കിലുമൊരു ടീമിന് പുറത്തുപോവേണ്ട അവസ്ഥ ഇതിലൂടെയുണ്ടാവും. ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞ ദിവസം വെസ്റ്റിന്‍ഡീസിനെതിരായ മത്സരം മഴ മൂലം നഷ്ടമായിരുന്നു. ഇത് ടൂര്‍ണമെന്റിലെ അവരുടെ സാധ്യത ദുര്‍ബലമാക്കിയിരിക്കുകയാണ്. അടുത്ത അഞ്ച് മത്സരം വിജയിച്ചാലും അവര്‍ക്ക് സെമിയിലെത്താനാവില്ല.

സൂപ്പര്‍ ഓവറുകള്‍
സെമി ഫൈനലിലും ഫൈനലിലും മഴ പെയ്താല്‍ സൂപ്പര്‍ ഓവറുകള്‍ ഒരുക്കാനുള്ള നിയമം ഐസിസി കൊണ്ടുവന്നിട്ടുണ്ട്. അതേസമയം മത്സരം ടൈയായാലുള്ള നിയമം വളരെ കഷ്ടമാണ്. ഏറ്റവുമധികം ജയം ഗ്രൂപ്പ് ഘട്ടത്തില്‍ നേടിയ ടീം ഫൈനലിലേക്ക് മുന്നേറും. ഇതെന്ത് നിയമമെന്ന് ചോദിക്കുക്ക മാത്രമേ തല്‍ക്കാലം നിവൃത്തിയുള്ളൂ. അതല്ലെങ്കില്‍ നെറ്റ് റണ്‍റേറ്റ്, നേര്‍ക്കുനേര്‍ പോരാട്ടം, ടൂര്‍ണമെന്റിന് മുമ്പുള്ള കളികള്‍ എന്നിവയും പരിഗണിക്കുമെന്നാണ് ഐസിസിയുടെ വാദം.

ഇന്ത്യക്ക് ചാന്‍സ്
ഇന്ത്യക്ക് സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ ലഭിക്കുകയും, സെമിയില്‍ മഴ പെയ്യുകയും ചെയ്താല്‍ ഏറ്റവും വലിയ കോമഡിയായിരിക്കും സംഭവിക്കുക. കളിക്കാനിറങ്ങാതെ തന്നെ ടീമിന് ഫൈനലിലേക്ക് മുന്നേറാം. ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ കങ്കാരിക്കളെ വീഴ്ത്തിയതാണല്ലോ. പക്ഷേ ഈ നിയമം എതിരാളികളുടെ മനോവീര്യം തന്നെ തകര്‍ക്കുന്നതാണ്. അതേസമയം പാകിസ്താനും ഇംഗ്ലണ്ടും വന്നാലും ഇതേ അവസ്ഥയാണ് ഉണ്ടാവുക. പാകിസ്താന്‍ ഫൈനലിലെത്തും. അവസാനം നടന്ന പരമ്പരകളില്‍ ഇംഗ്ലണ്ട് പാകിസ്താനെയും ഓസ്‌ട്രേലിയ ഇന്ത്യയെയും പരാജയപ്പെടുത്തിയതാണ് എന്നതാണ് രസകരമായ കാര്യം.

നിയമങ്ങള്‍ ഇങ്ങനെ
സെമി ഫൈനലിനും ഫൈനലിനും മാത്രമാണ് റിസര്‍വ് ദിനങ്ങള്‍ ഉള്ളത്. അതേസമയം സെമി മഴയില്‍ നഷ്ടമായാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ടീം ഫൈനലിലേക്ക് മുന്നേറും. ഇത്രയും തലതിരിഞ്ഞ ഒരു നിയമം ആരാണ് ഉണ്ടാക്കിയതെന്ന് ആരാധകര്‍ ചോദിക്കുക സ്വാഭാവികമാണ്. ഐപിഎല്ലിന്റെ അതേ നിലവാരത്തോടെയാണ് ലോകകപ്പും നടത്തുന്നതെന്ന് ഐസിസി പറയുന്നതാണ് ഇതിലും ഭേദം. അതേസമയം ഫൈനലിന്റെ കാര്യം ഇതിലും കഷ്ടമാണ്. കലാശപ്പോരില്‍ മഴ പെയ്താല്‍ ടീമുകള്‍ ട്രോഫി പങ്കിടും. റൂഫ് ഉള്ള സ്റ്റേഡിയം വേണമെന്ന് ആരാധകര്‍ പറയുന്നത് വെറുതെയല്ല.


Click it and Unblock the Notifications