Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block

ട്വന്റി20 ലോകകപ്പ്: ഇംഗ്ലണ്ടിന് ജയിക്കാം; റൂട്ടിനെയും ബട്‌ലറെയും കരുതിയിരിക്കുക!

Next »

« Previous

ഇന്ത്യയ്ക്കാണ് ലോകകപ്പ് ജയിക്കാന്‍ ഏറ്റവും സാധ്യത എന്ന് പറഞ്ഞ് വിനയത്തോടെയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ വരുന്നത്. എന്നാല്‍ പറച്ചിലില്‍ മാത്രമേ ഈ വിനയം പ്രതീക്ഷിക്കേണ്ടൂ. മികച്ച ഫോമില്‍ കളിക്കുന്ന ട്വന്റി 20 സ്‌പെഷലിസ്റ്റുകളുടെ സംഘമാണ് ഇംഗ്ലണ്ട്. ജോ റൂട്ടും ജോസ് ബട്‌ലറും ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനും അലക്‌സ് ഹെയ്ല്‍സുമെല്ലാം ട്വന്റി 20യില്‍ ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ പോന്നവരാണ്.

മോയിന്‍ അലിയാണ് ശ്രദ്ധിക്കേണ്ട മറ്റൊരു താരം. ഇടം കൈ ബാറ്റിംഗ് മാത്രമല്ല, മോയിന്റെ ഓഫ് സ്പിന്‍ ബൗളിംഗും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇംഗ്ലണ്ടിന് ഏറെ ഗുണം ചെയ്യും. 2010 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ കീഴടക്കി ലോകചാമ്പ്യന്മാരായത് മാത്രമാണ് ട്വന്റി 20യില്‍ ഇംഗ്ലണ്ടിന്റെ പ്രധാന നേട്ടം. ഏകദിനത്തില്‍ ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആഷസ് പരമ്പര ജയിച്ച ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ലോകകപ്പിന് വരുന്നത്.

englandteam

ജോ റൂട്ടിനെയാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത്. ജോസ് ബട്‌ലറും ഇയാന്‍ മോര്‍ഗനും അലക്‌സ് ഹെയ്ല്‍സും ഒപ്പത്തിനൊപ്പം കേമന്മാര്‍ തന്നെ. ഫാസ്റ്റ് ബൗളിംഗിലും ഫീല്‍ഡിങിലും ഇംഗ്ലണ്ടിന് പ്രതിസന്ധികളില്ല. സ്ഥിരതയില്ല എന്നതാണ് ടീമിന്റെ ഏറ്റവും വലിയ പ്രശ്‌നം. ആരോടും ജയിക്കും പക്ഷേ ആരോടും തോല്‍ക്കും. ലോകകപ്പ് പോലുള്ള വലിയ വേദികളിലെത്തുമ്പോള്‍ ഇക്കാര്യത്തില്‍ ഒരു ചെറിയ പാകിസ്താനാണ് ഇംഗ്ലണ്ട്. സൗത്താഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് 1 ലാണ് ഇംഗ്ലണ്ട് കളിക്കുന്നത്.

Next »

« Previous

Story first published: Thursday, March 10, 2016, 17:50 [IST]
Other articles published on Mar 10, 2016
X
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+