വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: ശേഷിച്ചത് ഏഴു ടെസ്റ്റുകള്‍, ഇന്ത്യ ഫൈനല്‍ കാണുമോ?

നിലവിലെ റണ്ണറപ്പുകളാണ് ഇന്ത്യന്‍ ടീം

ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല്‍ ആവേശകരമാക്കി തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ഐസിസി തുടക്കമിട്ട ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ (ഡബ്ല്യുടിസി) രണ്ടാം എഡിഷനാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പ്രഥമ സീസണിലെ റണ്ണറപ്പുകളായ ഇന്ത്യ തുടരെ രണ്ടാം തവണയും ഫൈനലിലെത്താമെന്ന പ്രതീക്ഷിലാണ്. കഴിഞ്ഞ ഫൈനലില്‍ കെയ്ന്‍ വില്ല്യംസണിന്റെ ന്യൂസിലാന്‍ഡിനോടു വിരാട് കോലിയുടെ ടീം ഇന്ത്യ കലാശപ്പോരില്‍ തോല്‍ക്കുകയായിരുന്നു.

6,6,6! തകര്‍ത്തടിച്ച് ധോണി, ക്യാച്ചെന്നു ലാറ, അല്ലെന്നു അംപയര്‍- അന്നു സംഭവിച്ചത്6,6,6! തകര്‍ത്തടിച്ച് ധോണി, ക്യാച്ചെന്നു ലാറ, അല്ലെന്നു അംപയര്‍- അന്നു സംഭവിച്ചത്

1

പോയിന്റ് പട്ടികയിലെ ആദ്യത്തെ രണ്ടു സ്ഥാനക്കാര്‍ തമ്മിലാണ് ഫൈനലില്‍ ഏറ്റുമുട്ടുക. നിലവില്‍ 58.33 പോയിന്റ് ശരാശരിയില്‍ മൂന്നാംസ്ഥാനത്താണ് ഇന്ത്യ. 75 ശതമാനം പോയിന്റ് ശരാശരിയോടെ ഓസ്‌ട്രേലിയയാണ് തലപ്പത്ത്. 71.43 ശരാശരിയോടെ സൗത്താഫ്രിക്ക രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു. ഫൈനലിലേക്കു യോഗ്യത നേടാന്‍ ഇന്ത്യ എന്താണ് ഇനിയുള്ള മല്‍സരങ്ങള്‍ വേണ്ടതെന്നു പരിശോധിക്കാം.

2

ഇംഗ്ലണ്ടുമായി നടക്കാനിരിക്കുന്ന ടെസ്റ്റില്‍ വിജയിക്കാനായാല്‍ ഫൈനലിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിക്കും. ഇംഗ്ലണ്ടുമായുള്ള ഈ ടെസ്റ്റടക്കം ഏഴു ടെസ്റ്റുകളാണ് ഇന്ത്യക്കു ഇനി ശേഷിക്കുന്നത്. ബംഗ്ലാദേശുമായി രണ്ടും ഓസ്‌ട്രേലിയയുമായി നാലും ടെസ്റ്റുകളുടെ പരമ്പര ഇന്ത്യയെ കാത്തിരിക്കുകയാണ്. ഓസീസിനെതിരായ പരമ്പര 4-0നോ, 3-1നോ നേടാനായാല്‍ ഇന്ത്യ ഫൈനലിലെത്താന്‍ സാധ്യത കൂടുതലാണ്.

ഏഴാം വയസ്സില്‍ അച്ഛനെ നഷ്ടം, അമ്മ പ്രിന്‍സിപ്പാള്‍- ബുംറ ഫാന്‍സ് ഉറപ്പായും ഇവ അറിയണം

3

അതേസമയം, നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ഓസീസിന് അഫ്ഗാനിസ്താനുമായി ഒരു ടെസ്റ്റും വെസ്റ്റ് ഇന്‍ഡീസുമായി രണ്ടു ടെസ്റ്റും ഇന്ത്യക്കെതിരേ നാലും ടെസ്റ്റുകള്‍ ബാക്കിയുണ്ട്. സൗത്താഫ്രിക്കയ്ക്കു ഇംഗ്ലണ്ടുമായി മൂന്നും വെസ്റ്റ് ഇന്‍ഡീസുമായി രണ്ടും ഓസ്‌ട്രേലിയയുമായി മൂന്നും ടെസ്റ്റുകളാണ് ശേഷിക്കുന്നത്.

4

ഇംഗ്ലണ്ടിനെതിരേ വെള്ളിയാഴ്ച തുടങ്ങുന്ന ടെസ്റ്റ് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. ഈ ടെസ്റ്റില്‍ ജയിക്കുകയോ, സമനില പിടിക്കുകയോ ചെയ്ത് പരമ്പര സ്വന്തമാക്കാനായാല്‍ ഇന്ത്യ ഫൈനലിലേക്കു ഒരുപടി കൂടി അടുക്കും. ഈ ടെസ്റ്റിനു ശേഷം ബംഗ്ലാദേശുമായി അവരുടെ നാട്ടിലാണ് ഇന്ത്യക്കു രണ്ടു ടെസ്റ്റുകളുടെ പരമ്പരയുള്ളത്.

ഫിനിഷറാക്കിയത് ഇഷ്ടമായില്ല, ഡിക്കെ ദേഷ്യം കൊണ്ട് ചുവന്നു!- വെളിപ്പെടുത്തി രോഹിത്

5

അടുത്ത വര്‍ഷമാണ് ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ നാലു ടെസ്റ്റുകളുടെ പരമ്പര നാട്ടില്‍ കളിക്കുന്നത്. ഈ പരമ്പരയോടെയായിരിക്കും ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഈ സീസണ്‍ അവസാനിക്കുന്നത്. സീസണില്‍ ശേഷിക്കുന്ന ഏഴു ടെസ്റ്റുകളില്‍ ഒന്നില്‍ക്കൂടുതല്‍ തോല്‍ക്കാതിരിക്കാന്‍ ഇന്ത്യ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നിലേറെ ടെസ്റ്റുകളില്‍ തോല്‍ക്കുകയാണെങ്കില്‍ മറ്റു മല്‍സരഫലങ്ങള്‍ കൂടി ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ ഫൈനല്‍ സാധ്യത.
അടുത്ത വര്‍ഷമാണ് ഫൈനല്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. വേദി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും പ്രശസ്തമായ ലോര്‍ഡ്‌സ് സ്‌റ്റേഡിയം ഫൈനലിനു ആതിഥേയത്വം വഹിക്കാന്‍ സാധ്യത കൂടുതലാണ്. അടുത്ത മാസമാണ് വേദി പ്രഖ്യാപിക്കുന്നത്.കഴിഞ്ഞ തവണത്തെ ഫൈനലും ഇംഗ്ലണ്ടില്‍ തന്നെയായിരുന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, ചേതേശ്വര്‍ പുജാര, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

Story first published: Wednesday, June 29, 2022, 17:33 [IST]
Other articles published on Jun 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X