ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: മികച്ച പ്ലേയിങ് ഇലവന്‍ ഇതാ, കോലിക്ക് ഇടമില്ല, ക്യാപ്റ്റന്‍ സ്മിത്ത്
ദുബായ്: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് എത്തിനില്‍ക്കുകയാണ്. ന്യൂസീലന്‍ഡും ഇന്ത്യയും തമ്മിലാണ് ഫൈനല്‍ പോരാട്ടം നടക്കുന്നത്. ജൂണില്‍ ഇംഗ്ലണ്ടിലാണ് കലാശപ്പോരാട്ടം നടക്കുന്നത്. ആദ്യമായാണ് ഐസിസി ഇത്തരമൊരു ചാമ്പ്യന്‍ഷിപ്പ് എന്ന നിലയില്‍ ടെസ്റ്റ് നടത്തുന്നത്. അത് ടെസ്റ്റിന് കൂടുതല്‍ പിന്തുണ ലഭിക്കുന്നതിനും ആവേശം നല്‍കുന്നതിനും കാരണമായിട്ടുണ്ട്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ പോരാട്ടം മാത്രം ശേഷിക്കെ എല്ലാ ടീമുകളിലെയും താരങ്ങളെ പരിഗണിച്ചുള്ള മികച്ച പ്ലേയിങ് ഇലവനെ പരിചയപ്പെടാം.

ഓപ്പണര്‍മാരായി രോഹിതും എല്‍ഗറും
ഇന്ത്യയുടെ രോഹിത് ശര്‍മയും ദക്ഷിണാഫ്രിക്കയുടെ ഡീന്‍ എല്‍ഗറുമാണ് ഓപ്പണര്‍മാര്‍. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓപ്പണറെന്ന നിലയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാന്‍ രോഹിത് ശര്‍മക്കായിട്ടുണ്ട്. 11 മത്സരത്തില്‍ നിന്ന് 64.37 ശരാശരിയില്‍ 1030 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. 212 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ദക്ഷിണാഫ്രിക്ക,ഓസ്‌ട്രേലിയ,ഇംഗ്ലണ്ട് എന്നീ വമ്പന്മാര്‍ക്കെതിരേ തിളങ്ങാന്‍ രോഹിതിനായി.
ഡീന്‍ എല്‍ഗര്‍ 11 മത്സരത്തില്‍ നിന്ന് 44.63 ശരാശരിയില്‍ നേടിയത് 848 റണ്‍സാണ്. 160 റണ്‍സാണ് ചാമ്പ്യന്‍ഷിപ്പിലെ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇടം കൈയന്‍ ഓപ്പണറെന്ന നിലയില്‍ സ്ഥിരതയോടെ കളിക്കുന്ന താരമാണ് അദ്ദേഹം.

ടോപ് ഓഡറും മധ്യനിരയും ശക്തം
സ്റ്റീവ് സ്മിത്താണ് മൂന്നാം നമ്പറില്‍. ടീമിന്റെ ക്യാപ്റ്റനാവാന്‍ യോഗ്യനും സ്മിത്താണ്. 63.85 ശരാശരിയില്‍ 1341 റണ്‍സാണ് ചാമ്പ്യന്‍ഷിപ്പില്‍ താരം നേടിയത്. നാല് സെഞ്ച്വറി പ്രകടനം നടത്തിയ സ്മിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 211ആണ്.മാര്‍നസ് ലാബുഷെയ്‌നാണ് നാലാം നമ്പറില്‍. 13 മത്സരത്തില്‍ നിന്ന് 72.82 ശരാശരിയില്‍ 1675 റണ്‍സാണ് ലാബുഷെയ്ന്‍ സ്വന്തമാക്കിയത്. 215 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യക്കെതിരായ പരമ്പരയിലും തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

അഞ്ചാം നമ്പറില്‍ ഇംഗ്ലണ്ട് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ്. 17 ടെസ്റ്റില്‍ നിന്ന് 1334 റണ്‍സാണ് സ്‌റ്റോക്‌സ് നേടിയത്. 176 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. നാല് സെഞ്ച്വറിയും 6 അര്‍ധ സെഞ്ച്വറിയും അദ്ദേഹം നേടി. ആറാം നമ്പറില്‍ ഇന്ത്യയുടെ റിഷഭ് പന്താണ്. ടീമിന്റെ വിക്കറ്റ് കീപ്പറും റിഷഭാണ്. 41.37 ശരാശരിയില്‍ 662 റണ്‍സാണ് പന്ത് നേടിയത്. ഓസ്‌ട്രേലിയക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടിക്കൊടുത്തത് റിഷഭിന്റെ ബാറ്റിങ് മികവാണ്.

ബൗളിങ് നിരയും അടിപൊളി
ഏഴാമനായി ആര്‍ അശ്വിനാണ്. 67 വിക്കറ്റാണ് ചാമ്പ്യന്‍ഷിപ്പില്‍ അദ്ദേഹം വീഴ്ത്തിയത്. ബാറ്റ്‌സ്മാനെന്ന നിലയിലും കരുത്തുള്ള അശ്വിന്‍ ടീമിന്റെ മുതല്‍ക്കൂട്ടാണ്. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സാണ് എട്ടാമന്‍. 14 മത്സരത്തില്‍ നിന്ന് 70 വിക്കറ്റാണ് ചാമ്പ്യന്‍ഷിപ്പില്‍ അദ്ദേഹം നേടിയത്. ബാറ്റുകൊണ്ടും നിര്‍ണ്ണായക സംഭാവന ചെയ്യാന്‍ താരത്തിനാവും. ന്യൂസീലന്‍ഡ് പേസര്‍ കെയ്ല്‍ ജാമിസനാണ് ഒമ്പതാമന്‍. ആറ് ടെസ്റ്റില്‍ നിന്ന് 36 വിക്കറ്റാണ് ജാമിസന്‍ നേടിയത്. കിവീസ് പേസറായ ടിം സൗത്തിയാണ് 10ാമന്‍. പരിചയസമ്പന്നനായ സൗത്തി 10 മത്സരത്തില്‍ നിന്ന് 51 വിക്കറ്റാണ് വീഴ്ത്തിയത്. സ്റ്റുവര്‍ട്ട് ബ്രോഡാണ് 11ാമന്‍. 69 വിക്കറ്റാണ് ബ്രോഡ് വീഴ്ത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications