Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ന്യൂസീലന്‍ഡ് ഫൈനലില്‍- എതിരാളി ഇന്ത്യയോ ഇംഗ്ലണ്ടോ? കണ്ടറിയാം

ദുബായ്: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇടം പിടിച്ച് ന്യൂസീലന്‍ഡ്. കോവിഡ് സാഹചര്യത്തെത്തുടര്‍ന്ന് ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പര്യടനം നീട്ടിവെക്കാന്‍ തീരുമാനിച്ചതോടെയാണ് ന്യൂസീലന്‍ഡ് ഫൈനല്‍ ടിക്കറ്റെടുത്തത്. തീരുമാനിച്ച സമയത്ത് തന്നെ ടെസ്റ്റ് പരമ്പരയുമായി മുന്നോട്ട് പോകാന്‍ ഇരു ക്രിക്കറ്റ് ബോര്‍ഡും തീരുമാനിച്ചാല്‍ ന്യൂസീലന്‍ഡിന് വഴിമാറിക്കൊടുക്കേണ്ടി വരും.

New Zealand qualify for final

ന്യൂസീലന്‍ഡിന്റെ എതിരാളികളായി ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ ടീമുകളിലൊന്ന് എത്തും. ഇംഗ്ലണ്ടിനെതിരായ നാല് മത്സര ടെസ്റ്റ് പരമ്പര ഇന്ത്യ 1-0ന് ജയിച്ചാല്‍ ഓസ്‌ട്രേലിയ ഫൈനല്‍ ടിക്കറ്റെടുക്കും. മറ്റേത് നിലയിലും ഇന്ത്യ പരമ്പര നേടിയാല്‍ ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടും. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാര്‍ ഇന്ത്യയാണ്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയിക്കാന്‍ സാധിച്ചതാണ് ഇന്ത്യക്ക് കരുത്തായത്.

ഇംഗ്ലണ്ടിനും ഫൈനലില്‍ കടക്കാനുള്ള സുവര്‍ണ്ണാവസരമാണ്. ശ്രീലങ്കയെ രണ്ട് മത്സര പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്താണ് ഇംഗ്ലണ്ട് എത്തുന്നത്. എന്നാല്‍ ഇന്ത്യക്കെതിരേ വമ്പന്‍ ജയം തന്നെ ഇംഗ്ലണ്ട് നേടേണ്ടതുണ്ട്. ഇംഗ്ലണ്ട് 1-0,2-0.2-1 എന്ന നിലയിലെല്ലാം ഇന്ത്യയെ തോല്‍പ്പിച്ച് പരമ്പര നേടിയാല്‍ ഓസ്‌ട്രേലിയ ഫൈനലില്‍ പ്രവേശിക്കും. മൂന്ന് ടെസ്റ്റ് മത്സരത്തിലെങ്കിലും വിജയിച്ചാലെ ഇംഗ്ലണ്ടിന് ഫൈനല്‍ സ്വപ്‌നം കാണാനാവു.

newzealand

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര സമനിലയില്‍ കലാശിച്ചാലും ഭാഗ്യം തെളിയുക ഓസ്‌ട്രേലിയക്കാണ്. 0-0,1-1,2-2 എന്നീ നിലകളില്‍ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര അവസാനിച്ചാല്‍ ഓസ്‌ട്രേലിയ ഫൈനലില്‍ പ്രവേശിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യക്കും ഇംഗ്ലണ്ടും ഫൈനല്‍ സീറ്റ് വേണമെങ്കില്‍ വന്‍ മാര്‍ജിനില്‍ത്തന്നെ പരമ്പര സ്വന്തമാക്കേണ്ടതുണ്ട്. നിലവിലെ ഇന്ത്യയുടെ ഫോം വിലയിരുത്തുമ്പോള്‍ സാധ്യത ഇന്ത്യക്കാണ്. എന്നാല്‍ ഇംഗ്ലണ്ടിന്റെ ശക്തമായ നിരയെ കീഴ്‌പ്പെടുത്തുക എന്നത് വലിയ പ്രയാസമുള്ള കാര്യവുമാണ്.

ന്യൂസീലന്‍ഡിനോട് രണ്ട് മത്സര ടെസ്റ്റ് പരമ്പരയില്‍ 2-0ന്റെ തോല്‍വി വഴങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. 2013ന് ശേഷം 34 ടെസ്റ്റുകള്‍ ഇന്ത്യ നാട്ടില്‍ കളിച്ചപ്പോള്‍ ഒരു മത്സരം മാത്രമാണ് തോറ്റത്. നാട്ടില്‍ കളിച്ച അവസാന നാല് ടെസ്റ്റ് മത്സരങ്ങളും ഇന്നിങ്‌സ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അവസാനമായി ഇന്ത്യ നാട്ടില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത് 2012ല്‍ ഇംഗ്ലണ്ടിനെതിരെയാണ്. നിലവിലെ ഫോമും സാഹചര്യങ്ങളും ഇന്ത്യക്ക് അനുകൂലമാണ്. ജൂണ്‍ 18-22 വരെയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക.

Story first published: Wednesday, February 3, 2021, 10:04 [IST]
Other articles published on Feb 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+