ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: റണ്‍വേട്ടക്കാരില്‍ ലാബുഷെയ്‌നെ കടത്തിവെട്ടാന്‍ ജോ റൂട്ട്, ടോപ് ഫൈവ് ഇതാ
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് മാര്‍ച്ച് നാലിന് തുടങ്ങുകയാണ്. നാല് മത്സര പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 2-1ന് ഇന്ത്യ മുന്നിലാണ്. ഇംഗ്ലണ്ടിന്റെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മോഹം അവസാനിച്ചെങ്കിലും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന് മുന്നില്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്തെത്താനുള്ള സുവര്‍ണ്ണാവസരമുണ്ട്. ഓസ്‌ട്രേലിയക്ക് ഇനി ടൂര്‍ണമെന്റ് ഇല്ലാത്തതിനാല്‍ ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ തിളങ്ങിയാല്‍ റൂട്ടിന് ഈ റെക്കോഡ് സ്വന്തം പേരിലാക്കാന്‍ ചിലപ്പോള്‍ സാധിച്ചേക്കും. നിലവിലെ റണ്‍വേട്ടക്കാരിലെ ആദ്യ അഞ്ച് സ്ഥാനക്കാരെ പരിചയപ്പെടാം.

മാര്‍നസ് ലാബുഷെയ്ന്‍
ഓസ്‌ട്രേലിയന്‍ താരം മാര്‍നസ് ലാബുഷെയ്‌നാണ് നിലവില്‍ റണ്‍വേട്ടക്കാരില്‍ മുന്നില്‍. 13 മത്സരത്തില്‍ നിന്ന് 1675 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 72.82 ശരാശരിയില്‍ ബാറ്റ് വീശുന്ന ലാബുഷെയ്‌ന്റെ ഉയര്‍ന്ന സ്‌കോര്‍ 215 റണ്‍സാണ്. അഞ്ച് സെഞ്ച്വറിയും 9 അര്‍ധ സെഞ്ച്വറിയും ലാബുഷെയ്‌ന്റെ പേരിലുണ്ട്. ഒരു മത്സരത്തില്‍ പോലും പുറത്താവാതെ നില്‍ക്കാന്‍ ലാബുഷെയ്‌ന് സാധിച്ചിട്ടില്ല.

ജോ റൂട്ട്
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് നിലവില്‍ രണ്ടാം സ്ഥാനക്കാരനാണ്. 19 മത്സരത്തില്‍ നിന്ന് 1625 റണ്‍സാണ് റൂട്ടിന്റെ പേരിലുള്ളത്. മോശം ഫോമിലായിരുന്നു റൂട്ട് ശ്രീലങ്കയ്‌ക്കെതിരേ രണ്ട് ടെസ്റ്റില്‍ നിന്നും ഇന്ത്യക്കെതിരായ ആദ്യം ടെസ്റ്റില്‍ നിന്നും വമ്പന്‍ സ്‌കോറാണ് അടിച്ചെടുത്തത്. 49.24 ആണ് അദ്ദേഹത്തിന്റെ ശരാശരി. 3 സെഞ്ച്വറിയും 8 അര്‍ധ സെഞ്ച്വറിയും റൂട്ടിന്റെ പേരിലുണ്ട്. രണ്ട് തവണ അദ്ദേഹം ഇരട്ട സെഞ്ച്വറി നേടി. 228 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

സ്റ്റീവ് സ്മിത്ത്
ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത് മൂന്നാം സ്ഥാനത്താണ്. 13 മത്സരത്തില്‍ നിന്ന് 1341 റണ്‍സാണ് സ്മിത്ത് നേടിയത്. മറ്റ് താരങ്ങളെ അപേക്ഷിച്ച് കുറവ് മത്സരമാണ് സ്മിത്ത് കളിച്ചത്. 63.85 ആണ് അദ്ദേഹത്തിന്റെ ശരാശരി. 4 സെഞ്ച്വറിയും 7 അര്‍ധ സെഞ്ച്വറിയും നേടിയ സ്മിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 211 റണ്‍സാണ്. ഒരു മത്സരത്തില്‍ അദ്ദേഹം പുറത്താവാതെ നിന്നു.

ബെന്‍ സ്റ്റോക്‌സ്
16 മത്സരത്തില്‍ നിന്ന് 1277 റണ്‍സാണ് ബെന്‍ സ്‌റ്റോക്‌സിന്റെ പേരിലുള്ളത്. 47.30 ശരാശരിയിലാണ് ടൂര്‍ണമെന്റില്‍ സ്മിത്തിന്റെ പ്രകടനം. നാല് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും സ്റ്റോക്‌സിന്റെ പേരിലുണ്ട്. ഇന്ത്യക്കെതിരായ അവസാന ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ഈ പട്ടികയില്‍ നിലമെച്ചപ്പെടുത്താന്‍ സ്റ്റോക്‌സിനാവും.

അജിന്‍ക്യ രഹാനെ
സ്ഥിരതയില്ലെന്ന് പറഞ്ഞ് വിമര്‍ശനം നേരിടുന്ന ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെയാണ് അഞ്ചാം സ്ഥാനത്ത്. 15 മത്സരത്തില്‍ നിന്ന് 1068 റണ്‍സാണ് രഹാനെ നേടിയത്. 3 ഇന്നിങ്‌സില്‍ പുറത്താവാതെ നിന്ന രഹാനെയും ശരാശരി 44.50 ആണ്. 3 സെഞ്ച്വറിയും 6 അര്‍ധസെഞ്ച്വറിയും രഹാനെ നേടിയിട്ടുണ്ട്. 115 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications