ഫിഞ്ചിന് പകരം സ്മിത്ത് ക്യാപ്റ്റന്‍; അത്ഭുതങ്ങളുമായി ഓസ്‌ട്രേലിയ വരുന്നൂ!
സിഡ്‌നി: ഇന്ത്യയോട് സ്വന്തം നാട്ടില്‍ പരമ്പര തോറ്റത് ഓസ്‌ട്രേലിയയെ കുറച്ചൊന്നുമല്ല ക്ഷീണിപ്പിച്ചിട്ടുള്ളത്. അതും തോല്‍വി എന്ന് പറഞ്ഞാല്‍ എങ്ങനത്തെ തോല്‍വി. വിരാട് കോലിയും സുരേഷ് റെയ്‌നയും രോഹിത് ശര്‍മയും തകര്‍ത്തടിച്ചപ്പോള്‍ 3 - 0 നല്ലേ ഇന്ത്യ ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ചുകളഞ്ഞത്. പിന്നെ ഈ ടീമും കൊണ്ട് എങ്ങനെ ലോകകപ്പ് കളിക്കും.
ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് കുറേയേറെ മാറ്റങ്ങളുമായാണ് ഓസ്‌ട്രേലിയ എത്തുന്നത്. വിക്കറ്റ് കീപ്പര്‍ മാത്യു വേഡിനെ പുറത്താക്കിയതാണ് കൂട്ടത്തില്‍ ഏറ്റവും അത്ഭുതകരമായ നീക്കം. ലിമിറ്റഡ് ഓവറില്‍ കുറെ നാളായി ഓസ്‌ട്രേലിയയുടെ ഒന്നാം നമ്പര്‍ കീപ്പറാണ് വേഡ്. എന്നാല്‍ വേഡിനെയും ബോയ്‌സിനെയും ക്രിസ് ലിന്നിനെയും തട്ടിയാണ് ഓസ്‌ട്രേലിയ ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തത്.

എന്തിനാണ് ഷോണ്‍ മാര്‍ഷിനെ പുറത്താക്കിയത്
പകരക്കാരനായി എത്തി ഏകദിന പരമ്പരയില്‍ മിന്നും പ്രകടനം പുറത്തെടുത്ത ഷോണ്‍ മാര്‍ഷിന് പക്ഷേ ട്വന്റി 20യില്‍ ആ മികവ് ആവര്‍ത്തിക്കാനായില്ല. ഫലമോ ലോകകപ്പിനുള്ള ടീമില്‍ സ്ഥാനവും ഇല്ല. ഇന്ത്യന്‍ കണ്ടീഷനില്‍ മികച്ച പരിചയസമ്പത്തുള്ള മാര്‍ഷ് ഓസ്‌ട്രേലിയയ്ക്ക് ഗുണം ചെയ്യുമായിരുന്നു.

വേഡ് ഔട്ട് നെവില്‍ ഇന്‍
ബാറ്റിംഗ് ഓക്കെ ആണെങ്കിലും വേഡിന് കീപ്പിങില്‍ അത്ര വിശ്വാസം ഉണ്ടാക്കാന്‍ പറ്റിയിട്ടില്ല. നമ്പര്‍ വണ്‍ കീപ്പറെ തന്നെ വേണം എന്ന കാരണം കൊണ്ട് തങ്ങള്‍ ഇത്തവണ പീറ്റന്‍ നെവിലിനൊപ്പം പോകുന്നു - ചീഫ് കോച്ച് റോഡ് മാര്‍ഷ് പറഞ്ഞു. നെവില്‍ ലോകകപ്പില്‍ മിന്നിയാല്‍ വേഡിന്റെ കരിയര്‍ തന്നെ ഏതാണ്ട് തീര്‍ന്നു എന്നുറപ്പിക്കാം.

സ്പിന്നില്‍ ബോയ്‌സില്ലാതെ...
മുന്‍നിര സ്പിന്നറായ കാമറൂണ്‍ ബോയ്‌സ് ഇല്ലാതെയാണ് ഓസ്‌ട്രേലിയ ലോകകപ്പിന് ടീം തയ്യാറാക്കിയത്. ഇന്ത്യക്കെതിരെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനം ബോയ്‌സിന്റെ വകയായിരുന്നു. ആഷ്തണ്‍ അഗര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ആദം സാംപ എന്നിവര്‍ക്കാണ് ഈ ടീമില്‍ സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതല.

ക്രിസ് ലിന്‍
ബിഗ് ബാഷിലെ പ്രമുഖ താരങ്ങളായ ക്രിസ് ലിന്‍, ട്രെവിസ് ഹെഡ് എന്നിവരെയും ഓസ്‌ട്രേലിയ ടീമില്‍ ഉള്‍പ്പെടുത്തിയില്ല എന്നത് അത്ഭുതമാണ്. ഇവര്‍ ഇരുവരുമായിരുന്നു ബിഗ് ബാഷില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ചത്.

ടെയ്റ്റും ബോലാന്‍ഡും
പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ഷോണ്‍ ടെയ്റ്റ്, പുതുമുഖ ഫാസ്റ്റ് ബൗളര്‍ സ്‌കോട്ട് ബോലാന്‍ഡ് - ഇവര്‍ രണ്ടുപേരും ടീമില്‍ ഇടം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. ഫാസ്റ്റ് ബൗളര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, സ്പിന്നര്‍ നഥാന്‍ ലിയോണ്‍ എന്നിവരും ടീമിലില്ല.

ക്യാപ്റ്റനായി സ്റ്റീവ് സ്മിത്ത്
സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയെ നയിക്കുക. ഡേവിഡ് വാര്‍ണര്‍, മാക്‌സ്വെല്‍, ഉസ്മാന്‍ ഖ്വാജ, ഫിഞ്ച്, വാട്‌സന്‍ എന്നിവരാണ് ബാറ്റിംഗ് നിരയിലെ പ്രമുഖര്‍.

ബൗളര്‍മാര്‍ ഇവര്‍
ജോഷ് ഹേസല്‍വുഡ്, ഹേസ്റ്റിങ്‌സ്, ആന്‍ഡ്രൂ ടൈ, ആഷ്തണ്‍ അഗര്‍, ആദം സാംപ എന്നിവരാണ് ബൗളര്‍മാര്‍. ഫോക്‌നര്‍, മിച്ചല്‍ മാര്‍ഷ് എന്നിവരുടെ ഓള്‍റൗണ്ട് പ്രകടനവും ശ്രദ്ധേയമാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications