Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അടുത്ത ലോകകപ്പ് ഇന്ത്യയില്‍ നടക്കും, ഫൈനല്‍ കൊല്‍ക്കത്തയില്‍!

മുംബൈ: ക്രിക്കറ്റിലെ അടുത്ത ലോകകപ്പ് ഇന്ത്യയില്‍ നടക്കും. 2106 ലാണ് ട്വന്റി - 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നത്. മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ 3 വരെയാണ് ടൂര്‍ണമെന്റ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് ഫൈനല്‍ മത്സരം നടക്കുക. ചെന്നൈ, ബെംഗളൂരു, ധരംശാല, മൊഹാലി, മുംബൈ, നാഗ്പൂര്‍, ദില്ലി എന്നിവയാണ് മറ്റ് സ്റ്റേഡിയങ്ങള്‍.

2016 ട്വന്റി 20 ലോകകപ്പ് ഇന്ത്യയിലാണ് നടക്കുക എന്ന കാര്യത്തില്‍ നേരത്തെ തന്നെ തീരുമാനമായിരുന്നു. ചൊവ്വാഴ്ചയാണ് ടൂര്‍ണമെന്റിനുള്ള വേദികള്‍ ബി സി സി ഐ പ്രഖ്യാപിച്ചത്. മുന്‍പും ഒരുപാട് മത്സരങ്ങള്‍ക്ക് വേദിയായിട്ടുള്ളവയാണ് ഈ സ്റ്റേഡിയങ്ങള്‍. വേദികള്‍ പ്രഖ്യാപിച്ചതോടെ ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ ബി സി സി ഐ ഔദ്യോഗികമായി ആരംഭിക്കുകയാണ് എന്ന് ബോര്‍ഡ് പ്രസിഡണ്ട് അനുരാഗ് താക്കൂര്‍ പറഞ്ഞു.

edengardens

2007 ല്‍ ആദ്യത്തെ ട്വന്റി - 20 ലോകകപ്പിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ലോകകപ്പ് നേടിയത്. അതിന് ശേഷം കുട്ടിക്രിക്കറ്റില്‍ ഒരു ലോകകപ്പ് നേടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതാദ്യമായിട്ടാണ് ട്വന്റി 20 ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്.

2016 ട്വന്റി 20 ലോകകപ്പിനായി ബി സി സി ഐ പ്രസിഡണ്ട് ജഗ്മോഹന്‍ ഡാല്‍മിയ ചെയര്‍മാനായി മാനേജിംഗ് കമ്മിറ്റിയെ നിശ്ചയിച്ചു. ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂറാണ് കണ്‍വീനര്‍. ഇവരെക്കൂടാതെ ആറ് അംഗങ്ങള്‍ കൂടി കമ്മിറ്റിയില്‍ ഉണ്ട്.

Story first published: Tuesday, July 21, 2015, 14:26 [IST]
Other articles published on Jul 21, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+