Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ ഋഷഭ് പന്ത് ഇല്ലാത്തതിന്റെ കുറവ് ഇന്ത്യ അനുഭവിക്കുമെന്ന് സൗരവ് ഗാംഗുലി

ദില്ലി: ഐപിഎല്‍ ടൂര്‍ണമെന്റ് സമാപിച്ചതോടെ ഇന്ത്യന്‍ കളിക്കാരുടെ പ്രകടനങ്ങളുടെ വിലയിരുത്തലുകളും വന്നുതുടങ്ങി. ലോകകപ്പ് അടുത്തിരിക്കുന്നതിനാല്‍ ചില കളിക്കാരെ ദേശീയ ടീമില്‍ നിന്നും ഒഴിവാക്കിയത് സംബന്ധിച്ചും മുന്‍താരങ്ങള്‍ അഭിപ്രായപ്രകടനം നടത്തുന്നുണ്ട്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുകയും ലോകകപ്പില്‍ ഇടംപിടിക്കാതിരിക്കുകയും ചെയ്തവരില്‍ പ്രധാനിയാണ് ഋഷഭ് പന്ത്.

ganguly-pant

പന്തിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തത് തുടക്കംമുതല്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. പന്തിന് പകരം രണ്ടാം വിക്കറ്റ് കീപ്പറായി ഇടംപിടിച്ചത് ദിനേഷ് കാര്‍ത്തിക് ആണ്. എന്നാല്‍, ഐപിഎല്ലില്‍ കാര്‍ത്തിക്കിനേക്കാള്‍ മികച്ച പ്രകടനം നടത്തിയത് പന്ത് ആണെന്നുകാണാം. പന്തിനെ ലോകകപ്പില്‍ നിന്നും ഒഴിവാക്കിയത് ശരിയായില്ലെന്ന വിമര്‍ശനവുമായി ഒരിക്കല്‍ക്കൂടി എത്തിയിരിക്കുകയാണ് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി.

പന്തിനെ ഇന്ത്യ മിസ് ചെയ്യും

പന്തിനെ ഇന്ത്യ മിസ് ചെയ്യും

ലോകകപ്പില്‍ പന്തിനെ ഇന്ത്യ തീര്‍ച്ചയായും മിസ് ചെയ്യുമെന്ന് ഗാംഗുലി പറഞ്ഞു. കേദാര്‍ ജാദവിന് പരിക്കേറ്റതിനാല്‍ പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹത്തിനും ഗാംഗുലി പ്രതികരിച്ചു. കേദാറിന് തിരിച്ചുവരാന്‍ കഴിയുമോ എന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം ലോകകപ്പില്‍ ഉണ്ടാകുമെന്നുതന്നെയാണ് തന്റെ പ്രതീക്ഷയെന്നും ഗാംഗുലി വ്യക്തമാക്കി.

ഡല്‍ഹിയുടെ ഐപിഎല്‍

ഡല്‍ഹിയുടെ ഐപിഎല്‍

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഉപദേശകനായിരുന്നു മുന്‍ ക്യാപ്റ്റന്‍. ടീമിന് ആദ്യമായി ഫൈനലില്‍ കടക്കാന്‍ കഴിയാത്തതില്‍ ഗാംഗുലിക്ക് നിരാശയുണ്ട്. മികച്ച കളിയാണ് തങ്ങള്‍ കാഴ്ചവെച്ചതെങ്കിലും ഫൈനലിലെത്തനായില്ല. എന്തായാലും, ഐപിഎല്ലിലെ ഏറ്റവും മികച്ച രണ്ട് ക്യാപ്റ്റന്മാരുടെ ടീമാണ് ഫൈനലിലെത്തിയത്. ഒരാള്‍ വിജയം കണ്ടെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.

പന്തിന്റെ ഐപിഎല്‍ പ്രകടനം

പന്തിന്റെ ഐപിഎല്‍ പ്രകടനം

ഐപിഎല്ലില്‍ 16 മത്സരങ്ങളില്‍നിന്നും 37.53 റണ്‍സിന്റെ ശരാശരിയോടെ 488 റണ്‍സാണ് പന്ത് അടിച്ചെടുത്തത്. 162 ആണ് ബാറ്റിങ് സ്‌ട്രൈക്ക് റേറ്റ്. അതേസമയം, ചില അവസരങ്ങളില്‍ വിക്കറ്റ് കളഞ്ഞുകുളിക്കുന്നതും ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയുമാണ് താരത്തിനേരെയുള്ള പ്രധാന വിമര്‍ശനം. ലോകകപ്പ് പോലുള്ള വലിയ വേദികളില്‍ കളിക്കാനുള്ള പക്വത പന്തിനായില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.


Story first published: Tuesday, May 14, 2019, 17:12 [IST]
Other articles published on May 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+