Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ ആര്?; ശിഖര്‍ ധവാന്‍ വ്യക്തമാക്കുന്നു

ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ആരായിരിക്കും

ദില്ലി: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ആരായിരിക്കും എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. നാളുകളായി ടീമിനെ അലട്ടുന്ന പ്രധാന വിഷയങ്ങളിലൊന്നാണ് നാലാം നമ്പര്‍ സ്ഥാനം. പല താരങ്ങളെയും പരീക്ഷിച്ചെങ്കിലും ആര്‍ക്കും ഈ റോളില്‍ സ്ഥിരതപുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ്.

dhawan

ടീമിനകത്ത് ഇക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ലെന്ന് ധവാന്‍ പറഞ്ഞു. വിജയ് ശങ്കര്‍, കെഎല്‍ രാഹുല്‍ എന്നിവര്‍ ഈ സ്ഥാനത്ത് കളിക്കാന്‍ കഴിവുള്ളവരാണ്. അവരിലാരെങ്കിലും ആയിരിക്കും ആ സ്ഥാനത്ത് കളിക്കുക. ക്യാപ്റ്റനും പരിശീലകനും എന്താണോ ആവശ്യപ്പെടുന്നത് അത് തങ്ങള്‍ അനുസരിക്കുമെന്നും ധവാന്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ടീമിലെ മിക്ക കളിക്കാരും ഇംഗ്ലണ്ടില്‍ കളിച്ച് പരിചയമുള്ളവരാണെന്നും ധവാന്‍ പറഞ്ഞു. ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിച്ചപ്പോഴും ഐസിസി ടൂര്‍ണമന്റ് കളിച്ചപ്പോഴും വ്യത്യസ്തമായ പിച്ചാണ് ഒരുക്കിയിരുന്നത്. ഇംഗ്ലണ്ടില്‍ ഏകദിനത്തിലും ടി20യിലും ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നമ്മള്‍ ചാമ്പ്യന്മായി. 2017ല്‍ റണ്ണറപ്പുകളായിരുന്നെന്നും ധവാന്‍ ചൂണ്ടിക്കാട്ടി.

ടീം ഏറെ പരിചയസമ്പന്നരാണ്. ഇംഗണ്ടിലെ സാഹചര്യങ്ങള്‍ നന്നായി അറിയാവുന്നവര്‍. എല്ലാ കളിക്കാരും ഇംഗ്ലണ്ടില്‍ സന്ദര്‍ശനം നടത്തിയ ടീമിലുണ്ടായിരുന്നു. അത് നമുക്ക് ഗുണംചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് ഇംഗ്ലണ്ടില്‍ തിളങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ധവാന്‍ പറയുന്നുണ്ട്.

Story first published: Thursday, April 25, 2019, 17:02 [IST]
Other articles published on Apr 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+