For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ് ക്രിക്കറ്റ്: ഉദ്ഘാടനച്ചടങ്ങിന് തിളക്കം പോരാ, ഗ്രൗണ്ടിൽ തിരിച്ചു പിടിയ്ക്കാൻ ഇംഗ്ലണ്ട്

അവസാനം ലോകകപ്പ് തുടങ്ങി

ലണ്ടന്‍: 12-ാമത് ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പിന് മേയ് 29-ന് ലണ്ടനില്‍ ഔദ്യോഗികമായി തുടക്കം കുറിച്ചപ്പോള്‍, ഉദ്ഘാനച്ചടങ്ങ് ഗംഭീരമായെന്ന് പറയാനാവില്ല. ഒളിംപിക്‌സുമായോ ലോകകപ്പ് ഫുട്‌ബോളുമായോ താരതമ്യം ചെയ്യുമ്പോള്‍ എപ്പോഴും ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍ നിറം മങ്ങിയതു തന്നെയായിരിക്കും. 1999ല്‍ ഇംഗ്ലണ്ടില്‍ ലോകകപ്പ് നടന്നപ്പോള്‍, പുക നിറഞ്ഞ ഇരുണ്ട അന്തരീക്ഷത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ് നടന്നത്.

മുന്‍ ക്രിക്കറ്റ് താരങ്ങളും മറ്റു പ്രശസ്തരായവരും അണിനിരന്ന ക്രിക്കറ്റ് മത്സരം പോലെയുള്ള രസകരമായ കാര്യങ്ങളുണ്ടായിരുന്നെങ്കിലും ഇത്തവത്തെ ഉദ്ഘാടനച്ചടങ്ങിന് മൊത്തത്തില്‍ തിളക്കമില്ലായിരുന്നു. പരിപാടിയുടെ അവതാരകനായിരുന്ന മുന്‍ ഇംഗ്ലണ്ട് താരം ആന്‍ഡ്രു ഫ്‌ളിന്റോഫ് തന്റെ കഴിവിന്റെ പരമാവധി നന്നായി ചെയ്തു. എങ്കിലും 2002-ല്‍ മുംബൈയില്‍ ജവഗല്‍ ശ്രീനാഥിനെ പുറത്താക്കിയ ശേഷം ജഴ്‌സി വീശയ ഫ്‌ളിന്റോഫിനെയാണ് ഇത് കാണുന്നവര്‍ക്ക് ഓര്‍മ വരിക.

england

ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകകപ്പിന് തുടക്കമായി എന്നതുമാത്രമാണ് ഉദ്ഘാടനച്ചടങ്ങ് നല്‍കുന്ന ഒരേയൊരു ആശ്വാസം. ടൂര്‍ണമെന്റിനെക്കുറിച്ചുള്ള നിരവധി പ്രവചനങ്ങളും അഭിപ്രായങ്ങളും വന്നുകഴിഞ്ഞപ്പോള്‍ ലോകകപ്പ് തുടങ്ങാനാണ് ലോകം കാത്തിരുന്നത്. ഇപ്പോഴിതാ തുടക്കമായിരിക്കുന്നു. പ്രവചനങ്ങളെല്ലാം ഇനി കളത്തില്‍... ക്രിക്കറ്റ് പ്രേമികളേ കാണുക.

ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പ് ഉദ്ഘാടനച്ചടങ്ങുകളുടെ ഏറ്റവും വലിയ പോരായ്മ അവ നടത്തുന്നത് തെളിഞ്ഞ പകല്‍ വെളിച്ചത്തിലാണെന്നതാണ്. വര്‍ണവെളിച്ചങ്ങളാണ് ഒരു വമ്പന്‍ പരിപാടിയുടെ തിളക്കമേറ്റുന്നത്. എന്നാല്‍ ചടങ്ങ് അവിസ്മരണീയമാക്കാന്‍ ഇത്തരം കാര്യങ്ങള്‍ ഇംഗ്ലണ്ട് ചെയ്തില്ല.

ഒട്ടും ആകര്‍ഷകമല്ലാത്ത ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ച ഇംഗ്ലണ്ടിന് ഇനി ഒന്നേ ചെയ്യാനുള്ളൂ. കളിക്കളത്തില്‍ അതിഗംഭീര പ്രകടനം കാഴ്ചവെക്കുക എന്നത് മാത്രമാണത്. ഇയോന്‍ മോര്‍ഗന്റെ നേതൃത്വത്തിലുള്ള ടീം പതിവിനെതിരായി ഇത്തവണ കപ്പ് ഫേവറേറ്റുകളാണ്. സ്വന്തം നാട്ടുകാര്‍ക്കുമുന്നില്‍ ആദ്യ ലോക കിരീടം നേടാനുള്ള അവസരമാണ് ഇംഗ്ലണ്ടിനിത്.

Story first published: Thursday, May 30, 2019, 15:14 [IST]
Other articles published on May 30, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+