വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്; ടീമുകളുടെ വിധി തീരുമാനിക്കുക ഈ ഓവറുകളിലെന്ന് ബിക്കല്‍; വേറിട്ട പ്രവചനം

ലണ്ടന്‍: ലോകകപ്പിനിറങ്ങുന്ന ടീമുകളുടെ സാധ്യതകളെക്കുറിച്ച് മുന്‍ ക്രിക്കറ്റ് താരങ്ങള്‍ പ്രവചിച്ചുകൊണ്ടിരിക്കെ വേറിട്ട പ്രവചനവുമായി ആന്‍ഡി ബിക്കല്‍. ലോകകപ്പില്‍ ടീമുകളുടെ ജയപരാജയങ്ങള്‍ തീരുമാനിക്കുക ഏതൊക്കെ ഓവറുകളിലാണെന്ന പ്രവചനവുമായാണ് മുന്‍ ഓസീസ് താരം രംഗത്തെത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ ലോകകപ്പ് ടീമില്‍ അംഗമായിരുന്ന കളിക്കാരനാണ് ബിക്കല്‍.

ഇംഗ്ലണ്ടിലെ സാഹചര്യത്തെക്കുറിച്ച് സൂഷ്മമായി പഠിച്ചശേഷമാണ് ബിക്കല്‍ വിലയിരുത്തല്‍ നടത്തിയത്. ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മില്‍ നടന്ന ഏകദിന പരമ്പര ലോകകപ്പിലെ പിച്ചുകള്‍ എത്തരത്തിലുള്ളതായിരിക്കുമെന്ന് സൂചിപ്പിക്കുന്നതാണെന്ന് താരം പറഞ്ഞു. ഇത്തരം പിച്ചുകളില്‍ കളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളെക്കുറിച്ചും താരം പറയുന്നുണ്ട്.

ആദ്യം കോച്ചിനെ പൊക്കി, അടുത്തത് ഗോള്‍മെഷീന്‍ ഒഗ്‌ബെച്ചെ... ബ്ലാസ്‌റ്റേഴ്‌സ് രണ്ടും കല്‍പ്പിച്ച് ആദ്യം കോച്ചിനെ പൊക്കി, അടുത്തത് ഗോള്‍മെഷീന്‍ ഒഗ്‌ബെച്ചെ... ബ്ലാസ്‌റ്റേഴ്‌സ് രണ്ടും കല്‍പ്പിച്ച്

ബാറ്റിങ്ങിന് അനുകൂല പിച്ച്

ബാറ്റിങ്ങിന് അനുകൂല പിച്ച്

തീര്‍ത്തും ബാറ്റിങ്ങിനിണങ്ങുന്ന പിച്ചുകളായിരിക്കും ഇംഗ്ലണ്ടിലേത്. ഏതാണ്ട് എല്ലാ മത്സരങ്ങളിലും സ്‌കോര്‍ 300 കടക്കുമെന്നാണ് പ്രതീക്ഷ. ഫ് ളാറ്റ് പിച്ചുകളും വേഗതയേറിയ ഔട്ട്ഫീല്‍ഡും ബൗളര്‍മാര്‍ക്ക് തലവേദനയാണ്. ഇ്ങ്ങിനെവരുമ്പോള്‍ മധ്യഓവറുകളെ ബൗളിങ്ങാണ് ടീമുകളുടെ ജയപരാജയസാധ്യതയെ സ്വാധീനിക്കുകയെന്ന് ബിക്കല്‍ പറഞ്ഞു.

മധ്യ ഓവറുകളിലെ കളി

മധ്യ ഓവറുകളിലെ കളി

മധ്യ ഓവറുകളില്‍ വിക്കറ്റുവീഴ്ത്തുകയാണ് പ്രധാനം. ഈ ഓവറുകളിലെ വിക്കറ്റുകള്‍ കളിയെ മാറ്റിമറിക്കും. മധ്യഓവറുകളില്‍ വിക്കറ്റുവീണാല്‍ അവസാന ഓവറുകളില്‍ ടീം സമ്മര്‍ദ്ദത്തിലാകുമെന്നും ബിക്കല്‍ ചൂണ്ടിക്കാട്ടി. മധ്യഓവറുകളില്‍ വിക്കറ്റു വീഴ്ത്താന്‍ പ്രാപ്തിയുള്ളവരാണ് ഇന്ത്യയുടേതും ഓസ്‌ട്രേലിയയുടേതും സ്പിന്നര്‍മാരെന്നും ബിക്കല്‍ പറഞ്ഞു.

ഓസ്‌ട്രേലിയ തിളങ്ങും

ഓസ്‌ട്രേലിയ തിളങ്ങും

ഓസ്‌ട്രേലിയയുടെ ആദം സാമ്പ മധ്യ ഓവറുകളില്‍ പന്തെറിയാന്‍ മിടുക്കനാണ്. കൂടാതെ മിച്ചല്‍ സ്റ്റാര്‍ക്, പാറ്റ് കമ്മിന്‍സ് എന്നിവരും 15 മുതല്‍ 40 ഓവറുകള്‍വരെ പന്തെറിയാന്‍ കഴിവുള്ളവരാണ്. പുതിയ ബാറ്റ്‌സ്മാന്മാര്‍ക്ക് സാമ്പ ഭീഷണിയാകും. അവസാന ഓവറുകളില്‍ സ്റ്റാര്‍ക്കിന്റെ യോര്‍ക്കറുകളും ഓസ്‌ട്രേലിയയ്ക്ക് തുണയാകുമെന്ന് മുന്‍താരം വിലയിരുത്തി.

Story first published: Friday, May 24, 2019, 17:13 [IST]
Other articles published on May 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X