ഞെട്ടിച്ചത് ബംഗ്ലാദേശ്; ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇവര്‍
സിഡ്‌നി: 2015 ലോകകപ്പ് ക്രിക്കറ്റിലെ ആദ്യറൗണ്ട് മത്സരങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. മിക്കവാറും ടീമുകള്‍ ഓരോ കളി കൂടി കളിക്കുന്നതോടെ ഒന്നാം ഘട്ടം തീരും. അടുത്ത റൗണ്ടിലേക്ക് ആര് കടക്കണം എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനം ആയിട്ടില്ല.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ മാത്രമാണ് ബി ഗ്രൂപ്പില്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു എന്ന് പറയാവുന്ന ടീം. ദക്ഷിണാഫ്രിക്ക പാകിസ്താന്‍, അയര്‍ലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് എന്നീ നാല് ടീമുകളാണ് ബാക്കിയുള്ള മൂന്ന് സ്ഥാനത്തിന് വേണ്ടി കളിക്കുന്നത്. യു എ ഇ മാത്രമാണ് ടൂര്‍ണമെന്റില്‍ നിന്നും ഇതുവരെ പുറത്തായ ടീം.
എന്നാല്‍ എ ഗ്രൂപ്പില്‍ അങ്ങനെയല്ല സ്ഥിതി. അവിടത്തെ ടീമുകള്‍ കണ്‍ഫേം ആയിക്കഴിഞ്ഞു. സ്ഥാനം മാത്രമാണ് പ്രശ്‌നം. കാണൂ.

ഇന്ത്യ ചാമ്പ്യന്മാര്‍
ലോകചാമ്പ്യന്മാരായ ഇന്ത്യ ഗ്രൂപ്പിലും ചാമ്പ്യന്മാരായിട്ടാണ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത്. ഒരു കളി കൂടി ഇന്ത്യയ്ക്ക് ബാക്കിയുണ്ട്. പക്ഷേ ക്വാര്‍ട്ടര്‍ സ്ഥാനവും ഗ്രൂപ്പ് ചാമ്പ്യന്‍ പട്ടവും ഇന്ത്യ ഉറപ്പിച്ചുകഴിഞ്ഞു.

ന്യൂസിലന്‍ഡ് കിക്കിടു
എ ഗ്രൂപ്പില്‍ ന്യൂസിലന്‍ഡാണ് ചാമ്പ്യന്മാര്‍. ബി ഗ്രൂപ്പിലെ ഇന്ത്യ എന്ന് അവരെ വിളിച്ചാലും തെറ്റില്ല. അഞ്ച് കളി അഞ്ച് ജയം. ഓസ്‌ട്രേലിയ പോലും അവരോട് തോറ്റു

ഓസ്‌ട്രേലിയ ഒപ്പിച്ചു
ന്യൂസിലന്‍ഡിനെതിരെ അമ്പരന്ന് പോയെങ്കിലും ഗ്രൂപ്പില്‍ രണ്ടാമതായി ഓസ്‌ട്രേലിയ ക്വാര്‍ട്ടറിലെത്തി. 5 കളിയില്‍ 7 പോയിന്റാണ് അവര്‍ക്ക്

ബംഗ്ലാദേശ് ഞെട്ടിച്ചു
ഇംഗ്ലണ്ടിനെ തോല്‍പിച്ച് പുറത്താക്കിയ ബംഗ്ലാദേശാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന സര്‍പ്രൈസ് പാക്കേജ്. ഗ്രൂപ്പില്‍ മൂന്നാമതാണ് അവര്‍. പക്ഷേ അടുത്ത കളി കൂടി കഴിയുമ്പോള്‍ നാലാമതെത്താനാണ് ചാന്‍സ്.

രക്ഷപ്പെടാന്‍ ശ്രീലങ്ക
ശ്രീലങ്ക സ്‌കോട്‌ലന്‍ഡിനെ തോല്‍പിക്കുകയും ബംഗ്ലാദേശ് അടുത്ത കളിയില്‍ തോല്‍ക്കുകയും ചെയ്താല്‍ ഗ്രൂപ്പില്‍ മൂന്നാമതെത്താം. അങ്ങനെ വന്നാല്‍ ക്വാര്‍ട്ടര്‍ ഇന്ത്യയുമായി കളിക്കുന്നത് ഒഴിവാക്കാം എന്നതാണ് മെച്ചം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications