ബലാത്സംഗ പ്രതി ബംഗ്ലാദേശ് ക്രിക്കറ്റിന്റെ പുതിയ ഹീറോ
മെല്‍ബണ്‍: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസിലെ പ്രതി റുബല്‍ ഹുസൈന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് പ്രേമികളുടെ പുതിയ ഹീറോ ആയി ഉയര്‍ത്തെഴുന്നേറ്റു. ലോകകപ്പ് ക്രിക്കറ്റില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കാന്‍ ജയം അനിവാര്യമായിരുന്ന ബംഗ്ലാദേശിനെ മികച്ച ബൗളിങ് പ്രകടനം കൊണ്ട് വിജയത്തിലേക്ക് നയിച്ചാണ് റുബെല്‍ സൂപ്പര്‍ പരിവേഷം നേടിയത്.
276 റണ്‍സ് എന്ന താരതമ്യേന വിജയിക്കാവുന്ന സ്‌കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ട് വിജയത്തിന്റെ തൊട്ടടുത്ത് വെച്ച് 260 എന്ന നിലയില്‍ എല്ലാവരും പുറത്താവുകയായിരുന്നു. അവസാന ഓവറുകളില്‍ വിജയം മാറിമറിഞ്ഞെങ്കിലും റുബലിന്റെ മിന്നുന്ന ബൗളിങ് പ്രകടനമാണ് ബംഗ്ലാദേശിന് തുണയായതെന്ന് പറയാം. നാലുവിക്കറ്റാണ് താരം കളിയില്‍ നേടിയത്.

ഇംഗ്ലണ്ടന് വേണ്ടി അര്‍ദ്ധസെഞ്ച്വറി നേടിയ ഇയാന്‍ ബെല്ലിനെ പുറത്താക്കിയ റുബല്‍ തന്നെയാണ് നാല്‍പ്പത്തിയെട്ടാമത്തെ ഓവറില്‍ ബ്രോഡിനെയും ആഡേഴ്‌സണെയും ബൗള്‍ഡാക്കി ബംഗ്ലാദേശിനെ വിജയതീരത്തെത്തിച്ചത്. നേരത്തെ സെഞ്ച്വറി നേടിയ മഹ്മൂദുള്ളയുടെ മികവിലാണ് ബംഗ്ലാദേശ് 275 റണ്‍സ് എന്ന പൊരുതാവുന്ന സ്‌കോര്‍ നേടിയത്.
പീഡനക്കേസില്‍ അറസ്റ്റിലായിരുന്ന റുബല്‍ ഹുസൈന്‍ ലോകകപ്പിനുവേണ്ടി കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ജയില്‍ മോചിതനായത്. കാമുകിയും നടിയുമായ നസ്‌നിന്‍ അക്തര്‍ ഹാപ്പി നല്‍കിയ പരാതിയെ തുടര്‍ന്നാണ് റുബല്‍ ബലാത്സംഗക്കേസില്‍ അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ പലയിടത്തുവെച്ചും ലൈംഗികമായി ഉപയോഗിച്ചെന്നും ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുകയാണെന്നുമാണ് നടിയുടെ പരാതി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications