Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗ്രാാാാന്റ് ഏലിയട്ട്, ന്യൂസിലാന്‍ഡ് ഫൈനലില്‍

ഓക്‌ലന്‍ഡ്: ലോകത്തെ ഒന്നാം നമ്പര്‍ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്‌നിനെ സിക്‌സറിന് പറത്തി ഗ്രാന്റ് ഏലിയട്ട് ന്യൂസിലന്‍ഡിനെ ലോകകപ്പിന്റെ ഫൈനലില്‍ എത്തിച്ചു. നാല് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയെ ന്യൂസിലന്‍ഡ് തോല്‍പിച്ചത്. ഇതാദ്യമായിട്ടാണ് ന്യൂസിലന്‍ഡ് ലോകകപ്പിന്റെ ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടുന്നത്.

പിഴവുകള്‍ വരുത്താന്‍ ഇരുടീമുകളും മത്സരിച്ചപ്പോള്‍ കളിയുടെ സാധ്യതകളും മാറിമറിഞ്ഞു. ഒന്നാം നമ്പര്‍ ഫീല്‍ഡിംഗ് ടീമായ ദക്ഷിണാഫ്രിക്കന്‍മാര്‍ റണ്ണൗട്ട് അവസരങ്ങളും ക്യാച്ചും തുലച്ചപ്പോള്‍ കൂറ്റനടികളിലൂടെയാണ് ന്യൂസിലന്‍ഡ് കളി ജയിച്ചത്. മാന്‍ ഓഫ് ദ മാച്ച് ഗ്രാന്റ് ഏലിയട്ടിനെ അവസാന ഓവറുകളില്‍ ക്യാച്ചും റണ്ണൗട്ടും കളഞ്ഞ് ദക്ഷിണാഫ്രിക്ക സഹായിച്ചു.

new-zealand-grant-elliott

43 ഓവറില്‍ ജയിക്കാന്‍ 298 റണ്‍സ് എന്ന വിജയലക്ഷ്യം തേടിയിറങ്ങിയ ന്യൂസിലന്‍ഡിന് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കുല്ലം മിന്നുന്ന തുടക്കമാണ് നല്‍കിയത്. മധ്യനിരയില്‍ ആന്‍ഡേഴ്‌സന്റെ കൂറ്റനടികള്‍ കൂടിയായതോടെ ന്യൂസിലന്‍ഡ് ചരിത്ര വിജയത്തിലെത്തി. 32 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും പറത്തിയാണ് മക്കുല്ലം 59 റണ്‍സിലെത്തിയത്. മക്കുല്ലം ഔട്ടാകുമ്പോള്‍ ഏഴാമത്തെ ഓവറില്‍ 71 റണ്‍സിലെത്തിയിരുന്നു ന്യൂസിലന്‍ഡ്.

ബൗളിംഗിലെയും ഫീല്‍ഡിംഗിലെയും പിഴവാണ് ദക്ഷിണാഫ്രിക്കയ്ക്ക് കളി നഷ്ടമാക്കിയത്. സ്റ്റാര്‍ ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ 9.5 ഓവറില്‍ 76 റണ്‍സാണ് വിട്ടുകൊടുത്തത്. ഒമ്പതോവറില്‍ 40 റണ്‍സ് മാത്രം വഴങ്ങിയ ഇമ്രാന്‍ താഹിറാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. 84 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഏലിയട്ടാണ് മാന്‍ ഓഫ് ദ മാച്ച്.

Story first published: Tuesday, March 24, 2015, 17:03 [IST]
Other articles published on Mar 24, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+