പാകിസ്താന്‍ തിരിച്ചുവരുന്നു, യുഎഇയെയും തോല്‍പിച്ചു
നേപ്പിയര്‍: ലോകകപ്പില്‍ പാകിസ്താന് വീണ്ടും ജയം. യു എ ഇക്കെതിരെ 129 റണ്‍സിന്റെ വമ്പന്‍ ജയത്തോടെയാണ് പാകിസ്താന്‍ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തിയത്. നേരത്തെ സിംബാബ്‌വെയെയും പാകിസ്താന്‍ തോല്‍പിച്ചിരുന്നു. അര്‍ധസെഞ്ചുറി നേടിയ ഷൈമാന്‍ അന്‍വര്‍ ഈ ലോകകപ്പിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായതാണ് പാകിസ്താന്‍ - യു എ ഇ മത്സരത്തിന്റെ ഹൈലൈറ്റ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ യു എ ഇ ബൗളിംഗിന് മുന്നില്‍ തുടക്കത്തിലേ ഞെട്ടി. സ്‌കോര്‍ പത്തിലെത്തിയപ്പോഴേക്കും ഓപ്പണര്‍ നാസിര്‍ ജംഷാദിനെ അവര്‍ക്ക് നഷ്ടപ്പെട്ടു. അഹ്മദ് ഷെഹ്‌സാദും ഹാരിസ് സൊഹൈലും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 160 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് അവരെ വിജയവഴിയിലെത്തിച്ചത്. മിസ്ബാഉള്‍ ഹഖും (49 പന്തില്‍ 65) സൊഹൈബ് മഖ്‌സൂദും (31 പന്തില്‍ 45) മികച്ച പ്രകടനം പുറത്തെടുത്തു.

ഉമര്‍ അക്മലും (13 പന്തില്‍ 19) അഫ്രീദിയും (7 പന്തില്‍ 21 നോട്ടൗട്ട്) അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചതോടെ പാകിസ്താന്റെ സ്‌കോര്‍ 300 കടന്നു. 340 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന യു എ ഇ മെല്ലെയാണ് തുടങ്ങിയത്. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്ത് അവര്‍ തങ്ങളുടെ മറുപടി അവസാനിപ്പിക്കുകയും ചെയ്തു.
ഓളൗട്ടാകാതെ പിടിച്ചുനില്‍ക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് യു എ ഇ ബാറ്റ് ചെയ്തത്. ഖുറം ഖാനും (43) ഷൈമാന്‍ അന്‍വറും (52) മാത്രമാണ് പാക് ബൗളിംഗിനെതിരെ കാര്യമായി എന്തെങ്കിലും ചെയ്തത്. മലയാളിയായ കൃഷ്ണ ചന്ദ്രന്‍ 11 പന്തുകള്‍ കളിച്ചെങ്കിലും സ്‌കോര്‍ ബോര്‍ഡ് തുറക്കാനായില്ല. അവസാന ഓവറുകളില്‍ സ്വപ്‌നിലും (36) അംജദ് ജാവേദും (40) ചേര്‍ന്നാണ് യു എ ഇയെ 200 കടത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications