ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കരുതെന്ന് ക്രിക്കറ്റ് താരങ്ങളോട് ബിസിസിഐ
മെല്‍ബണ്‍: വാതുവെപ്പുകാര്‍ക്ക് തടയിടാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കര്‍ശന വിലക്കുമായി ബിസിസിഐ. ഒരു കാരണവശാലും വാതുവെപ്പുകാരുമായി കൂടിക്കാഴ്ചയുണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കരുതെന്ന വിലക്കാണ് ബിസിസിഐ പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ബി.സി.സി.ഐ.യുടെ ആന്റി കറപ്േന്‍ യൂണിറ്റ് മേധാവി കെ.എസ്. മാധവന്‍ പറഞ്ഞു.
സാധാരണ രീതിയില്‍ എല്ലായിടത്തും കനത്ത സുരക്ഷയുള്ള ഇന്ത്യന്‍ ടീം അംഗങ്ങളെ പുറത്തുനിന്നും മറ്റൊരാള്‍ ബന്ധപ്പെടുക എളുപ്പമല്ല. എന്നാല്‍ ആരാധകരെന്ന വ്യാജേന കളിക്കാരെ വാതുവെപ്പുകാര്‍ സമീപിക്കാനും ഇതുവഴി ടീം വിവരങ്ങള്‍ കൈമാറ്റപ്പെടാന്‍ സാധ്യതയുണ്ടെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഓട്ടോഗ്രാഫ് വിലക്കിയിരിക്കുന്നത്.

പരിശീലന സമയത്തും കളിക്കിടയിലും മറ്റുമാണ് കളിക്കാര്‍ പൊതുവെ ഓട്ടോഗ്രാഫ് നല്‍കിവരുന്നത്. ലോകകപ്പ് കഴിയുംവരെ അത്തരത്തില്‍ ആരാധകരുമായുള്ള അടുത്ത ഇടപഴകല്‍ വേണ്ടെന്നാണ് ബിസിസിഐയുടെ തീരുമാനം. ഇതുവഴി ഒരു പരിധിവരെ വാതുവെപ്പ് ഒഴിവാക്കാനും കളിക്കാരെ വാതുവെപ്പുകാരുടെ പിടിയില്‍ അകപ്പെടാതെ നോക്കാനും ബിസിസിഐക്ക് സാധിച്ചേക്കും.
ഗ്യാലറിയില്‍ ഇരുന്ന് വാതവെപ്പ് നടത്തുന്നവരെ നിരീക്ഷിക്കാനും പരിപാടിയുണ്ടെന്ന് കെ.എസ്. മാധവന്‍ പറഞ്ഞു. ടിവിയില്‍ നോക്കി ഫോണ്‍ ചെയ്യുന്നവരെ കണ്ടെത്തി സംശയം തോന്നുകയാണെങ്കില്‍ അവരെ ഗ്യാലറികളില്‍ നിന്നും പുറത്താക്കാനാണ് തീരുമാനം. ലോകകപ്പുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ വാതുവെപ്പ് നടക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ന്യൂസിലന്‍ഡില്‍ ചില വാതുവെപ്പുകാരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications