Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണാഫ്രിക്കയ്ക്ക് ജയം, ക്വാര്‍ട്ടര്‍ ഫൈനല്‍

വെല്ലിംഗ്ടണ്‍: യു എ ഇയ്‌ക്കെതിരെ അനായാസ ജയത്തോടെ ദക്ഷിണാഫ്രിക്ക ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക ഇപ്പോള്‍. യു എ ഇ ലോകകപ്പില്‍ നിന്നും നേരത്തെ പുറത്തായിരുന്നു. ബി ഗ്രൂപ്പില്‍ കളിച്ച അഞ്ച് കളിയും ജയിച്ച ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.

342 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ യു എ ഇ 195 റണ്‍സിന് ഓളൗട്ടായി. 57 റണ്‍സ് നേടി പുറത്താകാതെ നിന്ന എസ് പി പാട്ടീലാണ് അവരുടെ ടോപ് സ്‌കോറര്‍. യു എ ഇയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഷൈമാന്‍ അന്‍വര്‍ 39 റണ്‍സെടുത്തു. ഷൈമാനാണ് ലോകകപ്പില്‍ അവരുടെ ടോപ് സ്‌കോറര്‍.

steyn

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്‌സ്, ഫിലാന്‍ഡര്‍, മോര്‍ക്കര്‍ എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ യു എ ഇ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 341 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഡിവില്ലിയേഴ്‌സ് 87 പന്തില്‍ 99 റണ്‍സടിച്ച് വീണ്ടും ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോററായി.

31 പന്തില്‍ 64 റണ്‍സ് നേടി പുറത്താകാതെ നിന്ന ഫര്‍ഹാന്‍ ബഹര്‍ദ്ദീനാണ് ദക്ഷിണാഫ്രിക്കയെ 341 ലെത്തിച്ചത്. ഡേവിഡ് മില്ലര്‍ (49), റില്ലീ റൂസ്വോ (43) എന്നിവരും തിളങ്ങി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് നവീദാണ് യു എ ഇ ബൗളര്‍മാരില്‍ തിളങ്ങിയത്. ഇന്ത്യയോടും പാകിസ്താനോടും തോറ്റ ദക്ഷിണാഫ്രിക്ക ബാക്കി നാല് കളികളും ജയിച്ചാണ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്.

Story first published: Thursday, March 12, 2015, 14:28 [IST]
Other articles published on Mar 12, 2015
Read in English: South Africa thrash UAE
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+