Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയും പാകിസ്താനും സെമിയില്‍ നേര്‍ക്കുനേര്‍?

അഡലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യ - പാക് പോരാട്ടം വീണ്ടും കാണാന്‍ പറ്റുമോ. തീരുമാനിക്കേണ്ടത് പാകിസ്താനാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ജയിച്ചാല്‍ പാകിസ്താന് ഇന്ത്യയ്‌ക്കെതിരെ സെമി കളിക്കാം. താരതമ്യേന ദുര്‍ബലരായ ബംഗ്ലാദേശിനോട് ഇന്ത്യ ജയിക്കാനാണ് സാധ്യത എന്നതിന് പുറത്താണ് ഇത് പറയുന്നത്.

ഐ സി സിയുടെ നേരത്തെയുള്ള ഷെഡ്യൂള്‍ പ്രകാരം ഇന്ത്യ - ബംഗ്ലാദേശ് കളിയിലെ വിജയികളും വെസ്റ്റ് ഇന്‍ഡീസ് - ന്യൂസിലന്‍ഡ് കളിയിലെ വിജയികളുമായിരുന്നു സെമിഫൈനല്‍ കളിക്കേണ്ടത്. എന്നാല്‍ വേദികളും കളികളും മാറിമറിഞ്ഞപ്പോള്‍ ഇന്ത്യ ജയിച്ചാല്‍ ഓസ്‌ട്രേലിയ - പാകിസ്താന്‍ മത്സരത്തിലെ വിജയികളെ സെമിയില്‍ കിട്ടും എന്നതായി സ്ഥിതി.

സെമിയില്‍ വന്നാലും

സെമിയില്‍ വന്നാലും

സെമിഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ വന്നാല്‍ എങ്ങനെയെങ്കിലും ജയിച്ച് നാണക്കേട് ഒഴിവാക്കാനാകും പാകിസ്താന്‍ ടീമിന്റെ ശ്രമം.

പാകിസ്താന്‍ തിരിച്ചുവരുന്നു

പാകിസ്താന്‍ തിരിച്ചുവരുന്നു

ഇന്ത്യയോടും വെസ്റ്റ് ഇന്‍ഡീസിനോടും തോറ്റ ശേഷം ശക്തമായി തിരിച്ചുവന്നാണ് പാകിസ്താന്‍ ഇത്തവണ ക്വാര്‍ട്ടറില്‍ എത്തിയിരിക്കുന്നത്. അവസാനം കളിച്ച നാലിലും അവര്‍ ജയിച്ചു

ആറില്‍ ആറും തോറ്റു

ആറില്‍ ആറും തോറ്റു

ഇത് വരെ ആറ് തവണ ഇന്ത്യയോട് കളിച്ചിട്ടും ഒന്നില്‍പോലും ജയിക്കാന്‍ അവര്‍ക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല.

ഈ ലോകകപ്പിലും തോല്‍വി

ഈ ലോകകപ്പിലും തോല്‍വി

ഇതില്‍ ഈ ലോകകപ്പിലെ ആദ്യമത്സരവും പെടും. രണ്ട് ടീമുകള്‍ക്കും ലോകകപ്പിലെ ആദ്യമത്സരമായിരുന്നു അത്.

സച്ചിന്‍ മാന്‍ ഓഫ് ദ മാച്ച്

സച്ചിന്‍ മാന്‍ ഓഫ് ദ മാച്ച്

കഴിഞ്ഞ ലോകകപ്പിന്റെ സെമിഫൈനലിലും ഇന്ത്യയും പാകിസ്താനുമായിരുന്നു എതിരാളികള്‍. അന്ന് മൊഹാലിയില്‍ സച്ചിന്റെ മികവില്‍ ഇന്ത്യ പാകിസ്താനെ തോല്‍പിച്ചു.

ഇന്ത്യ മാരക ഫോമില്‍

ഇന്ത്യ മാരക ഫോമില്‍

കളിച്ച ആറ് കളികളില്‍ ആറും ജയിച്ചാണ് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാര്‍റില്‍ എത്തിയിരിക്കുന്നത്.

Story first published: Monday, March 16, 2015, 9:48 [IST]
Other articles published on Mar 16, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+