വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വനിതാ ടി20 ലോകകപ്പ്: ക്ലാസിക്കില്‍ ഇന്ത്യക്ക് അനായാസ ജയം; പാകിസ്താനെ തകര്‍ത്തു...

പാകിസ്താനെ തകര്‍ത്ത് ഇന്ത്യൻ പെൺപട | Oneindia Malayalam

ഗയാന: ഐസിസി വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ഉജ്ജ്വല ജയം. ഗ്രൂപ്പ് ബിയില്‍ നടന്ന ക്ലാസിക്കില്‍ അയല്‍ക്കാരും ബദ്ധവൈരികളുമായ പാകിസ്താനെ ഇന്ത്യ തരിപ്പണമാക്കുകയായിരുന്നു. പാകിസ്താനെതിരേ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യന്‍ വനിതകള്‍ നേടിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയം കൂടിയാണിത്. നേരത്തെ, ഗ്രൂപ്പ് ബിയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയിരുന്നു. രണ്ടാം ജയത്തോടെ ഗ്രൂപ്പ് ബിയിലെ പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാംസ്ഥാനത്തേക്ക് കയറി. എന്നാല്‍, ടൂര്‍ണമെന്റില്‍ പാകിസ്താന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ആദ്യ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയോടും പാകിസ്താന്‍ തോല്‍വി വഴങ്ങിയിരുന്നു. രണ്ടാം ജയത്തോടെ ഇന്ത്യ സെമിഫൈനല്‍ സാധ്യത സജീവമാക്കിയപ്പോള്‍ പാകിസ്താന്റെ സെമി സാധ്യതകള്‍ക്ക് മങ്ങലേറ്റു.

Mithali

ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങിനയക്കുകയായിരുന്നു. ഇന്ത്യയുടെ തീരുമാനം ശരിവയ്ക്കുന്ന രീതിയിലായിരുന്നു ബൗളര്‍മാരുടെ പ്രകടനം. ഇതോടെ പാകിസ്താന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 133 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ബിസ്മ മറൂഫ് (53), നിദാ ദാര്‍ (52) എന്നിവരാണ് പാകിസ്താന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 35 പന്തില്‍ അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് നിദായുടെ ഇന്നിങ്‌സെങ്കില്‍ 49 പന്ത് നേരിട്ട ബിസ്മയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത് നാല് ബൗണ്ടറികളായിരുന്നു. ഇന്ത്യക്കു വേണ്ടി പൂനം യാദവും ദയാലന്‍ ഹേമലതയും രണ്ട് വിക്കറ്റ് വീതം നേടി തിളങ്ങി. അരുന്ധതി റെഡ്ഡിക്ക് ഒരു വിക്കറ്റ് ലഭിച്ചു.

മറുപടിയില്‍ മിതാലി രാജ് (56) അര്‍ധസെഞ്ച്വറിയുമായും സ്മൃതി മന്ദാന (26), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (14*), ജെമീമ റോഡ്രിഗസ് (16), വേദ കൃഷ്ണമൂര്‍ത്തി (8*) എന്നിവരുടെ ഇന്നിങ്‌സുകളുടെയും പിന്‍ബലത്തില്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയം കൊയ്യുകയായിരുന്നു. 47 പന്തില്‍ ഏഴ് ബൗണ്ടറിയുള്‍പ്പെടുന്നതാണ് മിതാലിയുടെ ഇന്നിങ്‌സ്. മിതാലിയാണ് മാന്‍ ഓഫ് ദി വുമണ്‍. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മൂന്നാമങ്കം അയര്‍ലാന്‍ഡുമായാണ്. ഈ മാസം 15നാണ് അയര്‍ലാന്‍ഡുമായി ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്.

Story first published: Monday, November 12, 2018, 5:49 [IST]
Other articles published on Nov 12, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X