For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വനിതാ ടി20 ലോകകപ്പ്: ഹാട്രിക്ക് വിജയത്തോടെ ഇന്ത്യ സെമിയില്‍... ഐറിഷ്പ്പടയെ തരിപ്പണമാക്കി

8 വർഷത്തിന് ശേഷം ഇന്ത്യ സെമിയിൽ | Oneindia Malayalam
World Twenty

ഗയാന: ഹാട്രിക്ക് വിജയത്തോടെ ഇന്ത്യ ഐസിസി വനിതാ ടി20 ലോകകപ്പിന്റെ സെമിഫൈനലിലേക്ക് മുന്നേറി. ഗ്രൂപ്പ് ബിയില്‍ അയര്‍ലാന്‍ഡിനെയാണ് ഇന്ത്യന്‍ വനിതകള്‍ കെട്ടുക്കെട്ടിച്ചത്. 52 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. 2010നു ശേഷം ആദ്യമായാണ് ഇന്ത്യ ടി20 ലോകകപ്പിന്റെ സെമിഫൈനലിലേക്ക് മുന്നേറുന്നത്. ഓസ്‌ട്രേലിയക്കു പിന്നാലെ ടൂര്‍ണമെന്റില്‍ സെമിഫൈനലില്‍ ഇടംനേടുന്ന രണ്ടാമത്തെ ടീം കൂടിയാണ് ഇന്ത്യ. ഗ്രൂപ്പ് ബിയില്‍ നിന്നായിരുന്നു മുന്‍ ചാംപ്യന്‍മാരായ ഓസീസിന്റേയും സെമി പ്രവേശനം. ഇതോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് പാകിസ്താന്‍, ന്യൂസിലാന്‍ഡ്, അയര്‍ലാന്‍ഡ് ടീമുകള്‍ സെമിഫൈനല്‍ കാണാതെ പുറത്തായി. ടൂര്‍ണമെന്റില്‍ അയര്‍ലാന്‍ഡിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വി കൂടിയായിരുന്നു ഇന്ത്യക്കെതിരേയുള്ളത്.


ഐറിഷ്പ്പടയ്‌ക്കെതിരേ ഓള്‍റൗണ്ട് മികവിലൂടെ ഇന്ത്യ വിജയം കൊയ്യുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 145 റണ്‍സ് അടിച്ചെടുത്തു. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അര്‍ധസെഞ്ച്വറി നേടിയ മിതാലി രാജാണ് (51) ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. 56 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് മിതാലിയുടെ ഇന്നിങ്‌സ്. സ്മൃതി മന്ദാന (33), ജെമീമ റോഡ്രിഗസ് (18), ദീപ്തി ശര്‍മ (11*) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഏഴ് റണ്‍സെടുത്ത് പുറത്തായി.

മറുപടിയില്‍ ഓരോ ഇടവേളകളിലും ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റുകള്‍ കടപുഴക്കിയപ്പോള്‍ അയര്‍ലാന്‍ഡ് പോരാട്ടം നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 93 റണ്‍സിലൊതുങ്ങുകയായിരുന്നു. ഇസോബെല്‍ ജോയ്‌സ് (33), ക്ലാരെ ഷില്ലിങ്ടണ്‍ (23) എന്നിവര്‍ക്കു മാത്രമാണ് ഐറിഷ് ബാറ്റിങ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. ഇന്ത്യക്കു വേണ്ടി രാധ യാദവ് മൂന്നും ദീപ്തി ശര്‍മ രണ്ടും വിക്കറ്റ് വീഴ്ത്തി തിളങ്ങി. പൂനം യാദവും ഹര്‍മന്‍പ്രീത് കൗറും ഓരോ വിക്കറ്റ് വീതം പങ്കിട്ടു. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും മിതാലി രാജ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച ഓസ്‌ട്രേലിയക്കെതിരേയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മല്‍സരം. ഈ മല്‍സരത്തില്‍ ജയിക്കുന്ന ടീമിന് ഗ്രൂപ്പ് ബി ചാംപ്യന്‍മാരാവാന്‍ സാധിക്കും. നിലവില്‍ ആറ് പോയിന്റ് വീതമാണ് ഇരു ടീമിനുള്ളതെങ്കിലും നെറ്റ്‌റണ്‍റേറ്റില്‍ ഇന്ത്യയെ പിന്തള്ളി ഓസീസാണ് ഗ്രൂപ്പ് ബിയില്‍ തലപ്പത്ത്.

Story first published: Friday, November 16, 2018, 8:33 [IST]
Other articles published on Nov 16, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+