Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസി ഏകദിന വനിതാ റാങ്കിങ്: സ്മൃതി മന്ദാനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി

ദുബൈ: ഐസിസി വനിതാ ഏകദിന റാങ്കിങ്ങിലെ ബാറ്റ്‌സ് വുമണ്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ സ്മൃതി മന്ദാനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. പരിക്കിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര കളിക്കാന്‍ സാധിക്കാത്തതാണ് വെടിക്കെട്ട് ഓപ്പണറുടെ ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയത്. സ്മൃതിയെ മറികടന്ന് ന്യൂസീലന്‍ഡിന്റെ ആമി സാറ്റര്‍വാല്‍ട്ടാണ് ഒന്നാം സ്ഥാനത്ത്. ആമിക്ക് 759 പോയിന്റും സ്മൃതിക്ക് 755 പോയിന്റുമാണുള്ളത്.

ഇന്ത്യന്‍ ഏകദിന ടീം ക്യാപ്്റ്റന്‍ മിതാലി രാജാണ് ആദ്യ 10ലുള്ള മറ്റൊരു ഇന്ത്യന്‍ സ്ഥാനം. 705 പോയിന്റുമായി മിതാലി ഏഴാമതാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ മികച്ച പ്രകടനമാണ് മിതാലി പുറത്തെടുത്തത്. ബൗളിങ് റാങ്കിങ്ങില്‍ ആറാം സ്ഥാനത്തുള്ള ജുലിയന്‍ ഗോസാമിയാണ് ഇന്ത്യന്‍ നിരയില്‍ മുന്നില്‍.ശിഖ പാണ്ഡെ,പൂനം യാദവ് എന്നിവര്‍ എട്ടും ഒമ്പതും സ്ഥാനങ്ങളിലുണ്ട്.

smriti-mandhana

ഓസ്‌ട്രേലിയയുടെ ജെസ് ജൊനാസെന്നാണ് ഒന്നാമത്.ഓസീസിന്റെ തന്നെ മെഗന്ഡ സ്‌കട്ടാണ് രണ്ടാമത്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലെ ആദ്യ 10ല്‍ രണ്ട് ഇന്ത്യന്‍ താരങ്ങളുണ്ട്. ദീപ്തി ശര്‍മ മൂന്നാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ ശിഖ പാണ്ഡെ 10ാമതാണ്.ഓസ്‌ട്രേലിയയുടെ എല്ലിസി പെറിയാി ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ മറിസാനി കാപ്പ് രണ്ടാമതുമുണ്ട്. ടീം റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാമതാണ്. ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്.

Story first published: Wednesday, October 16, 2019, 8:29 [IST]
Other articles published on Oct 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+