വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റിലെ അഴിമതിയില്ലാതാക്കാന്‍ ഐസിസി ഇന്റര്‍പോളുമായി കൈകോര്‍ക്കുന്നു

ദുബായ്: ക്രിക്കറ്റിനെ അഴിമതിമുക്തമാക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഇന്റര്‍പോളുമായി കൈകോര്‍ക്കുന്നു. സമീപകാലത്ത് ക്രിക്കറ്റില്‍ തുടരെയുണ്ടായ അഴിമതിയെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം. ഐസിസി ജനറല്‍ മാനേജര്‍ അലക്‌സ് മാര്‍ഷല്‍ ഇതുസംബന്ധിച്ച് ഇന്റര്‍പോള്‍ അധികൃതരുമായി ഫ്രാന്‍സില്‍വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

icc

വിവിധ രാജ്യങ്ങളിലെ ഏജന്‍സികളുമായി ഐസിസിക്ക് മികച്ച ബന്ധമാണുള്ളതെന്ന് അലക്‌സ് മാര്‍ഷല്‍ പറഞ്ഞു. എന്നാല്‍, ഇന്റര്‍പോളുമായി കൂട്ടുചേരുന്നതോടെ കൂടുതല്‍ ഏജന്‍സികളുമായും രാജ്യങ്ങളുമായും ബന്ധപ്പെടാനുള്ള സൗകര്യമാണ് ലഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. കളിക്കാര്‍ക്ക് അഴിമതിക്കാരില്‍നിന്നും അകന്നു നില്‍ക്കാനുള്ള മുന്‍കരുതലെടുക്കാന്‍ ഇന്റര്‍പോള്‍ സഹായിക്കും.

ബ്ലാസ്റ്റേഴ്‌സ് ഉടച്ചു വാര്‍ക്കുന്നു, യുവ ഗോള്‍കീപ്പര്‍ ലവ്പ്രീത് സിങിനെ നോട്ടമിട്ട് മഞ്ഞപ്പടബ്ലാസ്റ്റേഴ്‌സ് ഉടച്ചു വാര്‍ക്കുന്നു, യുവ ഗോള്‍കീപ്പര്‍ ലവ്പ്രീത് സിങിനെ നോട്ടമിട്ട് മഞ്ഞപ്പട

നേരത്തെ, 2011ല്‍ സല്‍മാന്‍ ഭട്ട്, മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമിര്‍ എന്നിവരെ ഒത്തുകളിക്ക് കൂട്ടുനിന്നതിനെ തുടര്‍ന്ന് പിടികൂടി ശിക്ഷിച്ചിരുന്നു. മുന്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യയെ രണ്ടുവര്‍ഷത്തേക്ക് വിലക്കിയത് അടുത്തകാലത്താണ്. അഴിമതിയെക്കുറിച്ചുള്ള വിവരം പങ്കുവെക്കാതിരുന്നതിനാണ് നടപടി. ഇത്തരത്തില്‍ ക്രിക്കറ്റിനെ ചൂഴ്ന്നുനില്‍ക്കുന്ന അഴിമതി ഇല്ലാതാക്കാനാണ് ഐസിസിയുടെ പുതിയ നീക്കം.

Story first published: Wednesday, April 3, 2019, 16:58 [IST]
Other articles published on Apr 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X