വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാറ്റ്‌സ്മാന് പരുക്കേറ്റാല്‍ പകരക്കാരന് ഇറങ്ങാം, പുതിയ ക്രിക്കറ്റ് നിയമം ഇങ്ങനെ

ലണ്ടന്‍ • ബൗളര്‍മാരുടെ ഏറുകൊണ്ട് പരുക്കേറ്റു പുറത്തുപോകുന്ന ബാറ്റ്‌സന്‍മാര്‍ക്ക് പകരക്കാരനെ ഇറക്കാമെന്ന പുതിയ നിയമത്തിന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ രൂപം നല്‍കുന്നു. ക്രിക്കറ്റ് മത്സരങ്ങളില്‍ താരങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താനുള്ള ഐസിസിയുടെ തീരുമാനത്തിന്റെ ഭാഗമായാണിത്. കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍ എന്നാണ് ഇതറിയപ്പെടുക.

അഫ്ഗാനിസ്താൻ

ഓഗസ്റ്റ് ഒന്നു മുതല്‍ ആരംഭിക്കുന്ന ആഷസ് പരമ്പരയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍ രീതി ഐസിസി നടപ്പിലാക്കും. വൈകാതെ ഏകദിന, ട്വന്റി-20 മത്സരങ്ങളിലും ഈ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ക്രിക്കറ്റ് കൗണ്‍സില്‍. 2014 നവംബറില്‍ തലയില്‍ പന്തുകൊണ്ട് ഓസീസ് താരം ഫില്‍ ഹ്യൂസ് മരിച്ച സംഭവത്തെ തുടര്‍ന്നാണ് പരുക്കേല്‍ക്കുന്ന ബാറ്റ്‌സ്ന്‍മാര്‍ക്ക് ടീമില്‍ പകരക്കാര്‍ വേണമെന്ന കാര്യം ഐസിസി ഗൗരവമായി ചിന്തിച്ചു തുടങ്ങിയത്.

<strong>ലോകകപ്പ്: ഇവരില്ലെങ്കില്‍ കാണാമായിരുന്നു... ഇന്ത്യന്‍ ഹീറോസ് രണ്ടു പേര്‍, ചൂണ്ടിക്കാട്ടി സച്ചിന്‍</strong>ലോകകപ്പ്: ഇവരില്ലെങ്കില്‍ കാണാമായിരുന്നു... ഇന്ത്യന്‍ ഹീറോസ് രണ്ടു പേര്‍, ചൂണ്ടിക്കാട്ടി സച്ചിന്‍

ഈയാഴ്ച്ച ചേരുന്ന ഐസിസി വാര്‍ഷിക സമ്മേളനത്തില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍ മുഖ്യ അജണ്ടയിലുണ്ട്. എത്രയുംവേഗം ഇത് രാജ്യാന്തര മത്സരങ്ങളില്‍ നടപ്പിലാക്കാനാണ് ഐസിസിയുടെ നീക്കം. 2017 മുതല്‍ ആഭ്യന്തര മത്സരങ്ങളില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍ രീതി ഐസിസി പരീക്ഷിച്ചു വരികയാണ്. ഫില്‍ ഹ്യൂസിന്റെ ദാരുണമായ മരണത്തെത്തുടര്‍ന്ന് 2016 മുതല്‍ ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ ഈ നിയമം പ്രാബല്യത്തിലുണ്ട്.

കോലി

നിയമം പ്രകാരം പരുക്കേല്‍ക്കുന്ന താരത്തെ പിന്‍വലിച്ചതിന് ശേഷം മാത്രമേ പകരക്കാരനെ ഇറക്കാന്‍ ടീമിന് അനുവാദമുള്ളൂ. പകരക്കാരന് ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും തടസ്സമില്ല.

Story first published: Thursday, July 18, 2019, 15:52 [IST]
Other articles published on Jul 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X