INDvENG: മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ വിധി ഇനി ഐസിസി തീരുമാനിക്കും, ഇസിബി കത്തയച്ചു

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കേണ്ടിയിരുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ വിധി ഇനി ഐസിസി തീരുമാനിക്കും. വെള്ളിയാഴ്ച മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ആരംഭിക്കേണ്ടിയിരുന്ന ടെസ്റ്റ് കൊവിഡ് ഭീതിയെ തുടര്‍ന്നു റദ്ദാക്കുകയായിരുന്നു. ഇന്ത്യന്‍ ടീം ഫിസിയോ യോഗേഷ് പാര്‍മര്‍ക്കു ടെസ്റ്റിന്റെ രണ്ടുദിവസങ്ങള്‍ക്കു മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു ശേഷം ഇന്ത്യന്‍ ടീമിലെ മുഴുവന്‍ പേരെയും ആര്‍ടി പിസിആര്‍ ടെസ്റ്റിനു വിധേയരാക്കിയപ്പോള്‍ എല്ലാവരുടെയും ഫലം നെഗറ്റീവ് ആവുകയായിരുന്നു. എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും അഞ്ചാം ടെസ്റ്റില്‍ ഇറങ്ങാന്‍ തയ്യാറല്ലെന്നും ഇന്ത്യന്‍ താരങ്ങള്‍ ബിസിസിഐയെ അറിയിച്ചു തുടര്‍ന്ന് ബിസിസിഐയും ഇസിബിയും തമ്മില്‍ ഒരുപാട് ചര്‍ച്ചകള്‍ നടത്തിയ ശേഷം ടെസ്റ്റ് റദ്ദാക്കാനുള്ള തീരുമാനം സ്വീകരിക്കുകയായിരുന്നു. ടെസ്റ്റ് പിന്നീട് നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് ബിസിസിഐ അറിയിക്കുകയും ചെയ്തിരുന്നു.

ഐസിസിയുടെ തര്‍ക്ക പരിഹാര സമിതിയാണ് (ഡിആര്‍സി) ഇനി മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ വിധി എന്താണെന്നു തീരുമാനിക്കുക. രണ്ടു ഫലങ്ങള്‍ക്കാണ് സാധ്യത. ഐസിസി നിയമങ്ങളിലെ കൊവിഡ് 19 ഇളവുകള്‍ പാലിച്ചാണ് ടെസ്റ്റ് റദ്ദാക്കിയിരിക്കുന്നതെന്നു ഡിആര്‍സി കണ്ടെത്തുകയാണെങ്കില്‍ മല്‍സരം അസാധുവായി പ്രഖ്യാപിക്കും. ഇതോടെ ഇന്ത്യ വിജയികളാവുകയും ചെയ്യും. എന്നാല്‍ ടെസ്റ്റ് ഉപേക്ഷിക്കാന്‍ ഇന്ത്യ നല്‍കിയ കാരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്നു ഡിആര്‍സിക്കു ബോധ്യമായാല്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനു സമ്മാനിക്കുകയും ചെയ്യും. അങ്ങനെ വന്നാല്‍ പരമ്പര 2-2നു സമനിലയില്‍ പിരിയും.

ഓവലില്‍ നടന്ന നാലാം ടെസ്റ്റിനിടെ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിക്കു കൊവിഡ് പിടിപെട്ടിരുന്നു. പിന്നാലെ മുഴുവന്‍ പേരെയും ആര്‍ പിസിആര്‍ ടെസ്റ്റിനു വിധേയരാക്കിയപ്പോള്‍ ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവരുടെ ഫലം പോസിറ്റീവ് ആവുകയും ചെയ്തിരുന്നു. മൂന്നു പേരും ഇതേ തുടര്‍ന്നു ടീം ഹോട്ടലില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയായിരുന്നു. ഇവര്‍ ഇല്ലാതെയാണ് ഇന്ത്യന്‍ സംഘം അഞ്ചാം ടെസ്റ്റിനായി മാഞ്ചസ്റ്ററിലേക്കു തിരിച്ചത്. പക്ഷെ തികച്ചും അപ്രതീക്ഷിതമായി ഫിസിയോ പാര്‍മര്‍ക്കു കൊവിഡ് പിടിപെട്ടത് ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക പരത്തി. ടീമിലെ ഭൂരിഭാഗം പേരുമായി അദ്ദേഹം അടുത്ത സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്നു വ്യാഴാഴ്ച ടീം പരിശീലനത്തിന് ഇറങ്ങാതെ ഹോട്ടലില്‍ തന്നെ കഴിയുകയായിരുന്നു. താരങ്ങളുടെ ആര്‍ടിപി പിസിആര്‍ ടെസ്റ്റിന്റെ പരിശോധനാഫലം വ്യാഴാഴ്ച രാത്രിയോടെയാണ് വന്നത്. എല്ലാവരുടെയും ഫലം നെഗറ്റീവ് ആയതോടെ അഞ്ചാം ടെസ്റ്റ് മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു ക്രിക്കറ്റ് പ്രേമികള്‍. പക്ഷെ ഇന്ത്യന്‍ താരങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും അല്ലാതെ കളിക്കാന്‍ തയ്യാറല്ലെന്നുമുള്ള തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇതോടെയാണ് ബിസിസിഐയും ഇസിബിയും ചര്‍ച്ചകള്‍ തുടങ്ങിയത്.

ഇന്ത്യ പരാജയം സമ്മതിച്ചാല്‍ അഞ്ചാം ടെസ്റ്റ് ഉപേക്ഷിക്കാമെന്ന ഓപ്ഷനായിരുന്നു ആദ്യം ഇസിബി മുന്നോട്ടുവച്ചത്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യക്കു 2-2നു പരമ്പര പങ്കിടേണ്ടി വരും. എന്നാല്‍ ഇസിബിയുടെ ഈ ഓഫര്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നു ക്യാപ്റ്റന്‍ വിരാട് കോലിയും രോഹിത് ശര്‍മയും അറിയിച്ചു. ബിസിസിഐ ഇക്കാര്യം ഇസിബിയെ അറിയിക്കുകയും ചെയ്തതോടെ ടെസ്റ്റിനെക്കുറിച്ച് അനിശ്ചിതത്വം തുടര്‍ന്നു. ഇതിനിടെ ആദ്യദിനത്തിലെ കളി ഉപേക്ഷിക്കുന്നതായി ആദ്യം റിപ്പോര്‍ട്ടുകളും വന്നു. ടോസിനു രണ്ടു മണിക്കൂര്‍ മാത്രം മുമ്പാണ് ടെസ്റ്റ് ഉപേക്ഷിക്കുന്നതായി ഔദ്യോഗിക പ്രഖ്യാപനം വന്നത്.

പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിട്ടുനില്‍ക്കവെയാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിക്കപ്പെടുന്നത്. നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയായിരുന്നു. ഇന്ത്യക്കു വിജയപ്രതീക്ഷയുള്ള മല്‍സരമായിരുന്നു ഇത്. പക്ഷെ അഞ്ചാദിനം മഴയെടുത്തത് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. ചരിത്രവേദിയായ ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഇതിന്റെ ക്ഷീണം തീര്‍ത്തു. 151 റണ്‍സിന്റെ വമ്പന്‍ ജയമാണ് ടീം ആഘോഷിച്ചത്. പക്ഷെ ലീഡ്‌സിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കു കാലിടറി. ഇന്നിങ്‌സിനും 76 റണ്‍സിനുമായിരുന്നു ഇംഗ്ലീഷ് വിജയം. നാലു ദിനം കൊണ്ട് ടെസ്റ്റ് അവസാനിക്കുകയും ചെയ്തു. ഓവലിലെ നാലാംടെസ്റ്റില്‍ ഇന്ത്യ വിജയവഴിയില്‍ തിരിച്ചെത്തി. 157 റണ്‍സിന്റെ മികച്ച വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 17 - October 25 2021, 07:30 PM
അഫ്ഗാനിസ്താന്‍
സ്കോട്ട്ലാന്‍ഡ്
Predict Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, September 12, 2021, 11:23 [IST]
Other articles published on Sep 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X