വെസ്റ്റ് ഇന്‍ഡീസ് 2016ൽ അടിച്ചെടുത്തത് മൂന്ന് ലോകകപ്പ്.. ആഘോഷങ്ങള്‍ കാണൂ...
ആദ്യത്തെ രണ്ട് ലോകകപ്പുകള്‍ ജയിച്ചവര്‍. തുടര്‍ച്ചയായി മൂന്ന് ലോകകപ്പ് ഫൈനലുകള്‍ കളിച്ചവര്‍.. പവര്‍ ക്രിക്കറ്റിന്റെ അപ്പോസ്തലന്മാര്‍. വെസ്റ്റ് ഇന്‍ഡീസിനെക്കുറിച്ച് പറയാനാണെങ്കില്‍ ഒരുപാടുണ്ട്. ക്ലൈവ് ലോയ്ഡും വിവ് റിച്ചാര്‍ഡ്‌സും ബ്രയാന്‍ ലാറയും കോട്‌നി വാല്‍ഷും കളിച്ച വെസ്റ്റ് ഇന്‍ഡീസ് അല്ല ഇന്നത്തെ വെസ്റ്റ് ഇന്‍ഡീസ്. പ്രതിഭയിലും പ്രകടനത്തിലും ഏറെ താഴെ പോയിരിക്കുന്നു ഈ ടീം.
പക്ഷേ 2016 വെസ്റ്റ് ഇന്‍ഡീസിന്റെ വര്‍ഷമാണ്, പ്രത്യേകിച്ചും ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍. ഒന്നിന് പിറകെ ഒന്നായി മൂന്ന് ലോകകപ്പുകളാണ് വെസ്റ്റ് ഇന്‍ഡീസ് ഈ വര്‍ഷം അടിച്ചെടുത്തത്. ആദ്യം അണ്ടര്‍ 10 ലോകകപ്പ്. ബംഗ്ലാദേശില്‍ നടന്ന ലോകകപ്പില്‍ ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ചാണ് വെസ്റ്റ് ഇന്‍ഡീസിന്റെ കുട്ടികള്‍ ലോകജേതാക്കളായത്.

ഇന്ത്യയില്‍ വെച്ച് നടന്ന ട്വന്റി 20 ലോകകപ്പുകളായിരുന്നു അടുത്തത്. ആദ്യം വനിതാ കിരീടം. ഫൈനലില്‍ തോല്‍പിച്ചത് ഓസ്‌ട്രേിലയയെ. പിന്നാലെ പുരുഷന്മാരുടെ ട്വന്റി 20 ലോകകപ്പ് കിരീടം. സെമിയില്‍ ഇന്ത്യയെയും ഫൈനലില്‍ ഇംഗ്ലണ്ടിനെയും തോല്‍പിച്ച് വിന്‍ഡീസ് അവിശ്വസനീയമായ പ്രകടനമാണ് കാഴ്ചവെച്ചത്. ആവേശക്കളിയില്‍ ജയിച്ചപ്പോള്‍ വിന്‍ഡീസ് താരങ്ങളും ആരാധകരും ചാമ്പ്യന്‍സ് ഡാന്‍സിന് ചുവടുവെച്ചു. അതിങ്ങനെ...
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications