Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബംഗ്ലാദേശ് പരമ്പര നഷ്ടം, ലാഭമുണ്ടാക്കിയത് ഹര്‍ഭജന്‍ സിംഗ് മാത്രം

ഫതുള്ള: മഴ കോരിപ്പെയ്യുന്ന ജൂണ്‍ മാസത്തില്‍ ഒരു ക്രിക്കറ്റ് മത്സരം. അതും അഞ്ച് ദിവസം കളിക്കേണ്ടുന്ന ടെസ്റ്റ് മത്സരം. ആരുടെ തലയില്‍ ഉദിച്ച ആശയമാണെങ്കിലും സംഗതി അമ്പേ പാളി. കുഞ്ഞന്മാരായ ബംഗ്ലാദേശിനെതിരെ ഒരു ടെസ്റ്റ് പരമ്പര സമനിലയായിപ്പോയി എന്ന ക്ഷീണം മാത്രമല്ല, ഐ സി സി റാങ്കിംഗില്‍ താഴേക്ക് പോകുതയും ചെയ്തു ഈ പരമ്പര കൊണ്ട് ഇന്ത്യ.

തന്റേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് അരങ്ങേറ്റ പരമ്പരയില്‍ തന്നെ ടീമിനെ റാങ്കിംഗ് നഷ്ടം വന്നത് കണ്ട് നില്‍ക്കേണ്ടി വന്ന ക്യാപ്റ്റനായി വിരാട് കോലി. രണ്ടാം ദിവസം ആകാശം കണ്ടപ്പോള്‍ തന്നെ കളി സമനിലയില്‍ തീരും എന്ന കാര്യം ഉറപ്പായിരുന്നു. ബാക്കി മൂന്ന് ദിവസവും മഴയ്ക്കും കളിക്കും ഒടുക്കം അനിവാര്യമായ വിധിക്കും വേണ്ടിയുള്ള കാത്തിരിപ്പ്. ബംഗ്ലാദേശ് പരമ്പര കൊണ്ട് ആര്‍ക്കാണ് നേട്ടമുണ്ടായത്. കാണൂ.

ഹര്‍ഭജന്‍ വെരി വെരി ലക്കി

ഹര്‍ഭജന്‍ വെരി വെരി ലക്കി

ഇന്ത്യയ്ക്ക് വേണ്ടി കളിക്കല്‍ എന്നത് സ്വപ്‌നം മാത്രമായി ഇരിക്കുന്ന കാലത്താണ് ഹര്‍ഭജന് ബംഗ്ലാദേശ് പരമ്പരയ്ക്ക് ടിക്കറ്റ് കിട്ടിയത്. അതും പ്രത്യേകിച്ച് ഒന്നും ചെയ്യാതെ. രണ്ട് വര്‍ഷത്തിന് ശേഷം ടീമിലെത്തിയ ഹര്‍ഭജന്‍ സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞില്ല,

റെക്കോര്‍ഡ്.. അക്രത്തിനും മേലെ...

റെക്കോര്‍ഡ്.. അക്രത്തിനും മേലെ...

ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ പാകിസ്താനി ഫാസ്റ്റ് ബൗളര്‍ വസിം അക്രത്തെ പിന്തള്ളാനും ഹര്‍ഭജന് കഴിഞ്ഞു. 102 ടെസ്റ്റുകളിലായി ഭാജിക്ക് 416 വിക്കറ്റായി. അക്രത്തിന് 412 വിക്കറ്റുകളുണ്ട്. 800 വിക്കറ്റുകളോടെ മുത്തയ്യ മുരളീധരനാണ് മുന്നില്‍.

കറക്കി വീഴ്ത്തി അശ്വിന്‍

കറക്കി വീഴ്ത്തി അശ്വിന്‍

ഹര്‍ഭജന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മറ്റൊരു ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ 5 വിക്കറ്റ് വീഴ്ത്തി. ഒരാള്‍ റണ്ണൗട്ടായി. ബാക്കിയായ ഒരു വിക്കറ്റ് ആരോണിനാണ്.

 സമനിലയിലായ പരമ്പര

സമനിലയിലായ പരമ്പര

ഏക ടെസ്റ്റ് പരമ്പര സമനിലായതോടെ ട്രോഫിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ബംഗ്ലാ ക്യാപ്റ്റന്‍ മുഷ്ഫിക്കുര്‍ റഹീമും.

ബാറ്റ്‌സ്മാന്‍മാരുടെ കളി

ബാറ്റ്‌സ്മാന്‍മാരുടെ കളി

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി മുരളി വിജയ്, ശിഖര്‍ ധവാന്‍ എന്നിവര്‍ സെഞ്ചുറിയും രഹാനെ 98 റണ്‍സും നേടി.

Story first published: Monday, June 15, 2015, 10:35 [IST]
Other articles published on Jun 15, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+