Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസി ടെസ്റ്റ് റാങ്കിങ്: വിരാട് കോലി വീണ്ടും ഒന്നാമന്‍

ദുബായ് • പുതിയ ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി വീണ്ടും ഒന്നാമന്‍. 922 പോയിന്റുകളുണ്ട് കോലിക്ക്. 913 പോയിന്റുകളോടെ ന്യൂസിലന്റ് നായകന്‍ കെയിന്‍ വില്യംസണാണ് രണ്ടാമത്. ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര 881 പോയിന്റുകളുമായി മൂന്നാം സ്ഥാനം കൈയ്യടക്കി. ടെസ്റ്റ് ടീം റാങ്കിങ്ങിലും ഇന്ത്യയാണ് പ്രഥമ സ്ഥാനത്ത്.

കോലി

ന്യൂസിലന്റ് രണ്ടാമതും ദക്ഷിണാഫ്രിക്ക മൂന്നാമതും ഐസിസി ടെസ്റ്റ് പട്ടികയില്‍ ഇടം കണ്ടെത്തി. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമാണ് പട്ടികയില്‍ യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളില്‍. ബോളര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജയും രവിചന്ദ്ര അശ്വിനും മാത്രമാണ് ആദ്യ പത്തിലെ ഇന്ത്യന്‍ സാന്നിധ്യം. ആറാം സ്ഥാനത്ത് ജഡേജയും പത്താം സ്ഥാനത്ത് അശ്വിനും പട്ടികയില്‍ നിലകൊള്ളുന്നു.

അശ്വിൻ

ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സാണ് ടെസ്റ്റ് ബോളര്‍മാരില്‍ ഒന്നാമന്‍. ഇംഗ്ലീഷ് താരം ജെയിംസ് ആന്‍ഡേര്‍സണാണ് രണ്ടാം സ്ഥാനത്ത്. നിലവില്‍ കമ്മിന്‍സും ആന്‍ഡേര്‍സണും തമ്മില്‍ 16 പോയിന്റുകളുടെ വ്യത്യാസം മാത്രമേയുള്ളൂ. എന്നാല്‍ പരുക്കിനെത്തുടര്‍ന്ന് അയര്‍ലണ്ടിനെതിരെയുള്ള നാലു ദിന ടെസ്റ്റ് മത്സരത്തില്‍ നിന്നും ജെയിംസ് ആന്‍ഡേര്‍സണ്‍ വിട്ടുനില്‍ക്കുകയാണ്. നേരത്തെ നവംബറില്‍ ദക്ഷിണാഫ്രിക്കന്‍ ബോളര്‍ കഗീസോ റബാദ ആന്‍ഡേര്‍ഡസണിനെ പിന്നിലാക്കി രണ്ടാമതെത്തിയിരുന്നു. പുതിയ പട്ടികയില്‍ റബാദയില്‍ നിന്നും ആന്‍ഡേര്‍സണ്‍ സ്ഥാനം തിരികെ പിടിച്ചു. നിലവില്‍ ടെസ്റ്റ് ബോളര്‍മാരില്‍ മൂന്നാം സ്ഥാനത്താണ് റബാദ.

ടീം ഇന്ത്യ

ഓള്‍ റൗണ്ടര്‍മാരുടെ ചിത്രത്തിലും രവീന്ദ്ര ജഡേജ തന്നെയാണ് ഇന്ത്യന്‍ സാന്നിധ്യം. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ജഡേജയുള്ളത്. വെസ്റ്റ് ഇന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡറും ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനും ജഡേജയ്ക്ക് മുന്നില്‍ ഒന്നും രണ്ടും സ്ഥാനത്തുണ്ട്.

Story first published: Tuesday, July 23, 2019, 18:59 [IST]
Other articles published on Jul 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+