Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസി ടെസ്റ്റ് റാങ്കിങ്: 2019ലും ബാറ്റിങ് രാജാവായി കോലി

മുംബൈ: ഈ വര്‍ഷത്തെ അവസാനത്തെ ഐസിസി ടെസ്റ്റ് റാങ്കിങ് പുറത്തുവന്നപ്പോള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 928 റേറ്റിങ് പോയിന്റോടെയാണ് ബാറ്റിങ് റാങ്കിങ്ങില്‍ കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. കഴിഞ്ഞ വര്‍ഷവും കോലിയായിരുന്നു തലപ്പത്ത്. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിന് 911 പോയിന്റാണുള്ളത്. 822 പോയിന്റുള്ള ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ മൂന്നാം സ്ഥാനത്തുമുണ്ട്.

സമീപകാലത്തായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഓസ്‌ട്രേലിയയുടെ ലാബുഷാനെ നാലാം സ്ഥാനത്തേക്കുയര്‍ന്നു. ന്യൂസീലന്‍ഡ് പരമ്പരയിലെ മികച്ച പ്രകടനമാണ് ലാബുഷാനെയ്ക്ക് കരുത്തായത്. അതേ സമയം ഇന്ത്യയുടെ ചേതേശ്വര്‍ പുജാരയ്ക്ക് ഒരു സ്ഥാനം നഷ്ടമായി. 791 പോയിന്റാണ് പുജാരയ്ക്കുള്ളത്. പാകിസ്താന്റെ യുവതാരം ബാബര്‍ അസാം ആറാം സ്ഥാനത്തും ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍, ഇന്ത്യയുടെ അജിന്‍ക്യ രഹാനെ, ഇംഗ്ലണ്ടിന്‍രെ ജോ റൂട്ട്, ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡീകോക്ക് എന്നിവര്‍ ഏഴ് മുതല്‍ 10വരെ സ്ഥാനങ്ങളിലുമുണ്ട്.

viratkohli

ബൗളര്‍മാരില്‍ 902 പോയിന്റോടെ ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ് ഒന്നാം സ്ഥാനത്ത്. നെയ്ല്‍ വാഗ്നര്‍, കഗിസോ റബാദ, ജേസണ്‍ ഹോള്‍ഡര്‍, വെര്‍ണോന്‍ ഫിലാണ്ടര്‍ എന്നിവരാണ് രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍. ജസ്പ്രീത് ബൂംറ ആറാം സ്ഥാനത്താണ്. ഓള്‍റൗണ്ടര്‍മാരില്‍ ജേസണ്‍ ഹോള്‍ഡര്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനത്തും രവിചന്ദ്ര അശ്വിന്‍ അഞ്ചാം സ്ഥാനത്തുമുണ്ട്. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് റാങ്കിങ്ങില്‍ 5046 പോയിന്റോടെ ഇന്ത്യ ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള കിവീസിന് 3241 പോയിന്റാണുള്ളത്.

Story first published: Tuesday, December 31, 2019, 9:05 [IST]
Other articles published on Dec 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+