വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോക ടെസ്റ്റ് റാങ്കിങ്: മായങ്ക് ആദ്യ പത്തില്‍, കോലിയും സ്മിത്തും ഇഞ്ചോടിഞ്ച്

Mayank Agarwal Breaks Into Top 10, Virat Kohli Gets Closer to Steve Smith | Oneindia Malayalam

ദുബായ്: ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തുമായി മൂന്നു പോയിന്റുകളുടെ അകലമേ ഇപ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കുള്ളൂ. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ തകര്‍പ്പന്‍ സെഞ്ചുറി (136) കോലിക്ക് തുണയായി. ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ 931 പോയിന്റുണ്ട് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന്. വിരാട് കോലിക്ക് 928 പോയിന്റും.

കോലി രണ്ടാമത്

കോലിക്ക് പുറമെ മായങ്ക് അഗര്‍വാളും ആദ്യ പത്തില്‍ നിലയുറപ്പിച്ചതു കാണാം. ഇന്‍ഡോറില്‍ ബംഗ്ലാദേശിനെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി (243) കുറിച്ചിരുന്നു മായങ്ക്. നിലവില്‍ ടെസ്റ്റ് ബാറ്റ്‌സ്മാന്മാരില്‍ പത്താമനാണ് മായങ്ക്. കരിയറില്‍ താരത്തിന്റെ ഏറ്റവും മികച്ച റാങ്കിങ് കൂടിയാണിത്.

ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ പട്ടിക ചുവടെ

റാങ്ക് താരം രാജ്യം പോയിന്റ്
1 സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയ 931
2 വിരാട് കോലി ഇന്ത്യ 928
3 കെയ്ൻ വില്യംസൺ ന്യൂസിലാൻഡ് 877
4 ചേതേശ്വർ പുജാര ഇന്ത്യ 791
5 അജിങ്ക്യ രഹാനെ ഇന്ത്യ 759
6 ഹെൻറി നിക്കോൾസ് ന്യൂസിലാൻഡ് 744
7 ദിമുത് കരുണരത്ന ശ്രീലങ്ക 723
8 ടോം ലാഥം ന്യൂസിലാൻഡ് 707
9 ബെൻ സ്റ്റോക്ക്സ് ഇംഗ്ലണ്ട് 704
10 മായങ്ക് അഗർവാൾ ഇന്ത്യ 700
ബൌളർമാരുടെ പട്ടിക

ഇന്ത്യ - ബംഗ്ലാദേശ് പരമ്പരയ്ക്ക് പിന്നാലെ ഇഷാന്ത് ശര്‍മ്മയും ഉമേഷ് യാദവും നില മെച്ചപ്പെടുത്തി. ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ 716 പോയിന്റുമായി ഇഷാന്ത് ശര്‍മ്മ 17 ആം സ്ഥാനത്താണ്. ഇതേസമയം കരിയറില്‍ ഏഴാം റാങ്കു വരെയെത്തിയ ചരിത്രം ഇഷാന്തിനുണ്ട്. 2011 ജൂലായിലായിരുന്നു താരത്തിന്റെ ഈ മുന്നേറ്റം. ബംഗ്ലാദേശിനെതിരെ നടത്തിയ തകര്‍പ്പന്‍ പ്രകടനം മുന്‍നിര്‍ത്തി ഇപ്പോള്‍ 21 ആം സ്ഥാനത്താണ് ഉമേഷ് യാദവ് (672 പോയിന്റ്).

റാങ്ക് താരം രാജ്യം പോയിന്റ്
1 പാറ്റ് കമ്മിൻസ് ഓസ്ട്രേലിയ 907
2 കഗീസോ റബാദ ദക്ഷിണാഫ്രിക്ക 839
3 നീൽ വാഗ്നർ ന്യൂസിലാൻഡ് 816
4 ജേസൺ ഹോൾഡർ വെസ്റ്റ് ഇൻഡീസ് 814
5 ജസ്പ്രീത് ബുംറ ഇന്ത്യ 794
6 ജെയിംസ് ആൻഡേഴ്സൺ ഇംഗ്ലണ്ട് 790
7 വെർനോൺ ഫിലാൻഡർ ദക്ഷിണാഫ്രിക്ക 783
8 കെമാർ റോച്ച് വെസ്റ്റ് ഇൻഡീസ് 780
9 രവിചന്ദ്രൻ അശ്വിൻ ഇന്ത്യ 772
ജേസൺ ഹേസൽവുഡ് ഓസ്ട്രേലിയ 772
പട്ടികയിൽ ജഡേജയും

എന്തായാലും ജസ്പ്രീത് ബുംറയും രവിചന്ദ്രന്‍ അശ്വിനും ഇന്ത്യന്‍ സാന്നിധ്യമായി ആദ്യ പത്തില്‍ തുടരുന്നുണ്ട്. പരുക്കു കാരണം ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് പരമ്പരകളില്‍ നിന്നും വിട്ടുനിന്ന ബുംറ അഞ്ചാം സ്ഥാനത്താണ്. അശ്വിന്‍ ഒന്‍പതാം സ്ഥാനത്തും.ബൗളര്‍മാരുടെ പട്ടികയില്‍ 725 പോയിന്റുമായി രവീന്ദ്ര ജഡേജയും കടന്നുകയറിയിട്ടുണ്ട്. 15 ആം സ്ഥാനത്താണ് താരമിപ്പോള്‍. ഇതേസമയം, ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ വിന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡറിന് പിന്നില്‍ രണ്ടാമനായി ജഡേജ നിലയുറപ്പിച്ചത് കാണാം. 406 പോയിന്റുണ്ട് ജഡേജയ്ക്ക്; ജേസണ്‍ ഹോള്‍ഡറിന് 472 പോയിന്റും.

ടീം പട്ടിക
റാങ്ക് താരം രാജ്യം പോയിന്റ്
1 ജേസൺ ഹോൾഡർ വെസ്റ്റ് ഇൻഡീസ് 472
2 രവീന്ദ്ര ജഡേജ ഇന്ത്യ 406
3 ബെൻ സ്റ്റോക്ക്സ് ഇംഗ്ലണ്ട് 401
4 വെർനോൺ ഫിലാൻഡർ ദക്ഷിണാഫ്രിക്ക 315
5 രവിചന്ദ്രൻ അശ്വിൻ ഇന്ത്യ 308

308 പോയിന്റുമായി രവിചന്ദ്രന്‍ അശ്വിനും ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ പേരുചേര്‍ത്തു. എന്തായാലും ടീം റാങ്കില്‍ ഇന്ത്യയാണ് മുന്നില്‍. തുടരെയുള്ള ടെസ്റ്റ് ജയങ്ങള്‍ ഇന്ത്യയുടെ നില ഭദ്രമാക്കിയിരിക്കുന്നു. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡിനെക്കാള്‍ പത്തു പോയിന്റുകള്‍ക്ക് മുന്നിലാണ് ടീം ഇന്ത്യ. ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്.

റാങ്ക് ടീം പോയിന്റ്
1 ഇന്ത്യ 119
2 ന്യൂസിലാൻഡ് 109
3 ഇംഗ്ലണ്ട് 104
4 ദക്ഷിണാഫ്രിക്ക 102
5 ഓസ്ട്രേലിയ 99
6 ശ്രീലങ്ക 95
7 പാക്കിസ്ഥാൻ 84
8 വെസ്റ്റ് ഇൻഡീസ് 80
9 ബംഗ്ലാദേശ് 61
10 അഫ്ഗാനിസ്താൻ 55
Story first published: Tuesday, November 26, 2019, 17:22 [IST]
Other articles published on Nov 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X