For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ICC Test Ranking: നേട്ടുമുണ്ടാക്കി ലാബുഷെയ്‌നും റൂട്ടും പുജാരയും, കോലി ഒരു പടി താഴോട്ട്

ദുബൈ: ഐസിസി ടെസ്റ്റ് റാങ്കിങ്ങിലെ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ നേട്ടമുണ്ടാക്കിയ മാര്‍നസ് ലാബുഷെയ്‌നും ജോ റൂട്ടും ചേതേശ്വര്‍ പുജാരയും. ഇന്ത്യക്കെതിരായ പരമ്പരയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ലാബുഷെയ്ന്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 878 റേറ്റിങ് പോയിന്റാണ് ലാബുഷെയ്‌നുള്ളത്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ കോലി ഒരു സ്ഥാനം നഷ്ടപ്പെട്ട് നാലാം സ്ഥാനത്തേക്കിറങ്ങി.

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറിയുമായി തിളങ്ങിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ആറ് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. 783 ആണ് റൂട്ടിന്റെ പോയിന്റ്. ഇന്ത്യക്കുവേണ്ടി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ചേതേശ്വര്‍ പുജാര ഒരു സ്ഥാനം മുന്നോട്ട് കയറി ഏഴാം സ്ഥാനത്തെത്തി. അതേ സമയം ഇന്ത്യയെ പരമ്പര നേട്ടത്തിലെത്തിച്ച നായകന്‍ അജിന്‍ക്യ രഹാനെ രണ്ട് സ്ഥാനം പിന്നോട്ടിറങ്ങി ഒമ്പതാം സ്ഥാനത്തേക്കെത്തി.

ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ 919 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 891 പോയിന്റോടെ സ്റ്റീവ് സ്മിത്ത് രണ്ടാം സ്ഥാനത്ത് തുടരുന്നു. പാക് നായകന്‍ ബാബര്‍ അസാം ഒരു സ്ഥാനം പിന്നോട്ടിറങ്ങി ആറാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ബാബര്‍ കളിച്ചിരുന്നില്ല.

viratkohli

ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ സ്ഥാനം നിലനിര്‍ത്തി. 908 പോയിന്റോടെ പാറ്റ് കമ്മിന്‍സ് ഒന്നാം സ്ഥാനത്തും 847 പോയിന്റോടെ സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടാം സ്ഥാനത്തും 825 പോയിന്റോടെ നീല്‍ വാഗ്നര്‍ മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യക്കെതിരായ പ്രകടനത്തോടെ ഒരു സ്ഥാനം മെച്ചപ്പെടുത്തി ജോഷ് ഹെയ്‌സല്‍വുഡ് നാലാം സ്ഥാനത്തേക്കെത്തി. ഇന്ത്യന്‍ താരങ്ങളില്‍ ആര്‍ അശ്വിന്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തേക്കെത്തിയപ്പോള്‍ ജസ്പ്രീത് ബൂംറയും ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തേക്കെത്തി.

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഒരു സ്ഥാനം താഴോട്ടിറങ്ങി മൂന്നാം സ്ഥാനത്തേക്കെത്തി. ആര്‍ അശ്വിന്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്കെത്തി. ഇംഗ്ലണ്ട് ബെന്‍ സ്റ്റോക്‌സ് തലപ്പത്ത് തുടരുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ജേസന്‍ ഹോള്‍ഡറാണ് ജഡേജയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്കെത്തിയത്. ഷക്കീബ് അല്‍ ഹസനും കെയ്ല്‍ ജാമിന്‍സനും നാലും അഞ്ചും സ്ഥാനങ്ങളില്‍ നിര്‍ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു സ്ഥാനം നഷ്ടപ്പെട്ട് ഏഴാം സ്ഥാനത്തേക്കെത്തി.

Story first published: Wednesday, January 20, 2021, 14:58 [IST]
Other articles published on Jan 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+