Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റ് റാങ്കിങ്: കോലി രണ്ടാമന്‍, ആദ്യ പത്തില്‍ ഇടംകണ്ടെത്തി പൂജാരയും രഹാനെയും

ദുബായ്: ഐസിസിയുടെ പുതിയ ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഒരുപടി കയറി രണ്ടാമതെത്തി. ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ കോലിയെ കൂടാതെ ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും ആദ്യ പത്തില്‍ സ്ഥാനം കണ്ടെത്തിയത് കാണാം. പൂജാര ഏഴാം സ്ഥാനത്താണ്. രഹാനെ പത്താം സ്ഥാനത്തും.

നിലവില്‍ 911 പോയിന്റുമായി മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് ടെസ്റ്റ് ബാറ്റ്‌സ്മാന്മാരില്‍ പ്രഥമന്‍. രണ്ടാം സ്ഥാനത്തുള്ള വിരാട് കോലി 886 പോയിന്റ് അവകാശപ്പെടുന്നു. മൂന്നാം സ്ഥാനത്ത് ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണാണ്. വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ നിന്നുള്ള പിന്മാറ്റം വില്യംസണിനെ റാങ്കിങ്ങില്‍ താഴെയിറക്കി.

ICC Test Ranking: Kohli Climbs To 2nd Spot

ഓസ്‌ട്രേലിയയുടെ പുതിയ മുഖമായ മാര്‍നസ് ലബ്യുഷെയ്ന്‍ നാലാമതുണ്ട്. പാകിസ്താന്‍ നായകന്‍ ബാബര്‍ അസം അഞ്ചാം സ്ഥാനവും ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ആറാം സ്ഥാനവും അലങ്കരിക്കുന്നു. 766 പോയിന്റുമായി പൂജാരയാണ് ഏഴാം സ്ഥാനത്ത്. 760 പോയിന്റുമായി ബെന്‍ സ്‌റ്റോക്ക്‌സ് എട്ടാം സ്ഥാനത്തുണ്ട്. ടെസ്റ്റ് റാങ്കിങ്ങില്‍ ജോ റൂട്ട് ഒന്‍പതാമനാവുന്നു. 738 പോയിന്റുണ്ട് റൂട്ടിന്. 726 പോയിന്റുള്ള അജിങ്ക്യ രഹാനെയാണ് പത്താമനായി പട്ടിക തികയ്ക്കുന്നത്. ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ് പരിശോധിച്ചാല്‍ ജസ്പ്രീത് ബുംറയും (779) രവിചന്ദ്രന്‍ അശ്വിനും (756) പട്ടികയില്‍ ഇന്ത്യന്‍ സാന്നിധ്യമറിയിക്കുന്നു. നിലവില്‍ ടെസ്റ്റില്‍ എട്ടാം സ്ഥാനത്താണ് ബുംറ. അശ്വിന്‍ പത്താം സ്ഥാനത്തും.

ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ് (904) ടെസ്റ്റ് ബൗളര്‍മാരില്‍ കേമന്‍. കമ്മിന്‍സിന് പിന്നില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡും ന്യൂസിലാന്‍ഡിന്റെ നീല്‍ വാഗ്നറും നിലയുറപ്പിക്കുന്നു. ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനുമാണ് ഇന്ത്യയുടെ പേര് കാക്കുന്നത്. 397 പോയിന്റുമായി ജഡേജ മൂന്നാം സ്ഥാനത്തുണ്ട്. 281 പോയിന്റുമായി അശ്വിന്‍ ആറാം സ്ഥാനത്തും. ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്ക്‌സാണ് പട്ടികയില്‍ ഏറ്റവും മുന്നില്‍. രണ്ടാം സ്ഥാനത്ത് വിന്‍ഡീസ് ടെസ്റ്റ് നായകന്‍ ജേസണ്‍ ഹോള്‍ഡറിനെ കാണാം.

ടീമുകളുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്. വിന്‍ഡീസിനെതിരായ പരമ്പര ജയിച്ച പശ്ചാത്തലത്തില്‍ ന്യൂസിലാന്‍ഡാണ് ഇപ്പോള്‍ രണ്ടാമത്. ഇന്ത്യയ്ക്ക് 114 പോയിന്റുണ്ട്. ന്യൂസിലാന്‍ഡിന് 116 പോയിന്റും. പട്ടികയില്‍ ദശാംശത്തിന്റെ മുന്‍തൂക്കം ലഭിച്ച് ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേസ്, സിംബാബ്‌വെ എന്നിവരാണ് യഥാക്രമം പിന്നില്‍.

Story first published: Tuesday, December 15, 2020, 18:23 [IST]
Other articles published on Dec 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+