വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റ് റാങ്കിങ്: കോലിയെ പിന്നിലാക്കി, വില്യംസണ്‍ ലോക ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍

വിരാട് കോലിയെയും സ്റ്റീവ് സ്മിത്തിനെയും മറികടന്ന് ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ടെസ്റ്റ് ബാറ്റ്‌സ്മാന്മാരില്‍ ഒന്നാമതെത്തി. പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയില്‍ കാഴ്ച്ചവെച്ച ബാറ്റിങ് പ്രകടനമാണ് വില്യംസണിന് റാങ്കിങ്ങില്‍ തുണയായത്. ഐസിസിയുടെ ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ 890 പോയിന്റുണ്ട് വില്യംസണിന്. രണ്ടാം സ്ഥാനത്തുള്ള വിരാട് കോലി 879 പോയിന്റും മൂന്നാമതുള്ള സ്റ്റീവ് സ്മിത്ത് 877 പോയിന്റും അവകാശപ്പെടുന്നു.

മറ്റൊരു ഓസീസ് താരം മാര്‍നസ് ലബ്യുഷെയ്‌നാണ് നാലാം സ്ഥാനത്ത്. ലബ്യുഷെയ്‌ന് 850 പോയിന്റുണ്ട്. നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ നിറംമങ്ങിയതാണ് റാങ്കിങ്ങില്‍ സ്മിത്ത് പിന്നോട്ടു പോകാന്‍ കാരണം.

ICC Test Ranking, December 2020: Kane Williamson Pips Virat Kohli To Become Worlds Number 1 Test Batsman; Jasprit Bumrah And R Ashwin Make Way To The Top

നേരത്തെ, അഡ്‌ലെയ്ഡ് ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിക്കരികിലെത്തിയ വിരാട് കോലി ടെസ്റ്റ് ബാറ്റ്‌സ്മാന്മാരില്‍ ഒന്നാം സ്ഥാനം കയ്യടക്കിയിരുന്നു. 789 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള ബാബര്‍ അസമിന് പിന്നില്‍ ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെയെ (784 പോയിന്റ്) ഇപ്പോള്‍ കാണാം. മെല്‍ബണിലെ സെഞ്ച്വറി രഹാനെയുടെ റാങ്കിങ് ഉയര്‍ത്തി. ഡേവിഡ് വാര്‍ണര്‍ (777 പോയിന്റ്), ബെന്‍ സ്‌റ്റോക്ക്‌സ് (760 പോയിന്റ്), ജോ റൂട്ട് (738 പോയിന്റ്), ചേതേശ്വര്‍ പൂജാര (728 പോയിന്റ്) എന്നിവരാണ് ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ആദ്യ പത്തിലുള്ളത്.

Most Read: 'അടുത്ത തവണ ഡ്യൂയറ്റ് ചെയ്യണം', ചഹാലിനെ ടിക് ടോക് വീഡിയോക്ക് ക്ഷണിച്ച് വാര്‍ണര്‍Most Read: 'അടുത്ത തവണ ഡ്യൂയറ്റ് ചെയ്യണം', ചഹാലിനെ ടിക് ടോക് വീഡിയോക്ക് ക്ഷണിച്ച് വാര്‍ണര്‍

ഐസിസിയുടെ ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയിലും മാറ്റങ്ങള്‍ കാണാം. ഇന്ത്യയ്‌ക്കെതിരായ പ്രകടനം മുന്‍നിര്‍ത്തി മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടുപടി കയറി ആദ്യ അഞ്ചില്‍ കടന്നു. രവിചന്ദ്രന്‍ അശ്വിനും ജസ്പ്രീത് ബുംറയും സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഏഴാം സ്ഥാനത്താണ് അശ്വിന്‍. ബുംറ ഒന്‍പതാം സ്ഥാനത്തും. 906 പോയിന്റുമായി പാറ്റ് കമ്മിന്‍സാണ് ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ പ്രഥമന്‍. 845 പോയിന്റുമായി സ്റ്റുവര്‍ഡ് ബ്രോഡ്, 833 പോയിന്റുമായി നീല്‍ വാഗ്നര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു.

ടിം സോത്തി (826 പോയിന്റ്), മിച്ചല്‍ സ്റ്റാര്‍ക്ക് (804 പോയിന്റ്), കഗീസോ റബാദ (794 പോയിന്റ്), രവിചന്ദ്രന്‍ അശ്വിന്‍ (793 പോയിന്റ്), ജോഷ് ഹേസല്‍വുഡ് (790 പോയിന്റ്), ജസ്പ്രീത് ബുംറ (783 പോയിന്റ്), ജെയിംസ് ആന്‍ഡേഴ്‌സണ്‍ (781 പോയിന്റ്) എന്നിവരാണ് ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തിലുള്ളത്.

Story first published: Thursday, December 31, 2020, 11:15 [IST]
Other articles published on Dec 31, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X