Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസി ടെസ്റ്റ് റാങ്കിങ്: ആദ്യ മൂന്നിലേക്ക് ഉയര്‍ന്ന് റൂട്ട്, കോലിക്കും പുജാരയ്ക്കും തിരിച്ചടി

ദുബായ്: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിലും തകര്‍പ്പന്‍ പ്രകടനം തുടര്‍ന്നതോടെ ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന് ജോ റൂട്ട്. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് റൂട്ട് ടോപ് ത്രീയിലേക്ക് എത്തിയത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സര പരമ്പരയില്‍ ഒരു ഇരട്ട സെഞ്ച്വറിയും സെഞ്ച്വറിയും നേടിയ റൂട്ട് ഇന്ത്യക്കെതിരെയും ഇരട്ട സെഞ്ച്വറിയാണ് അടിച്ചെടുത്തത്. അവസാന സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്ന റൂട്ട് 2021നെ തന്റെ വര്‍ഷമാക്കി മാറ്റുകയാണ്.

വിരാട് കോലി

രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ഒന്നാം ഇന്നിങ്‌സില്‍ തിളങ്ങാന്‍ സാധിക്കാതിരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് റാങ്കിങ്ങില്‍ തിരിച്ചടി നേരിട്ടു. ഒരു സ്ഥാനം താഴോട്ടിറങ്ങിയ വിരാട് കോലി നിലവില്‍ അഞ്ചാം സ്ഥാനത്താണ്. 2019 നവംബറിന് ശേഷം ഒരു സെഞ്ച്വറി പോലും നേടാന്‍ കോലിക്ക് സാധിച്ചിട്ടില്ല. ഇന്ത്യയുടെ മറ്റൊരു പ്രധാന താരമായ ചേതേശ്വര്‍ പുജാരയും ഒരു സ്ഥാനം താഴോട്ടിറങ്ങി. നിലവില്‍ ഏഴാം സ്ഥാനത്താണ് പുജാരയുള്ളത്.

ഡേവിഡ് വാര്‍ണര്‍

ഹെന്റി നിക്കോള്‍സ്, ബെന്‍ സ്റ്റോക്‌സ്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ ഓരോ സ്ഥാനം മെച്ചപ്പെടുത്തി 8,9,10 സ്ഥാനങ്ങളിലുമുണ്ട്. ചെന്നൈയില്‍ തിളങ്ങാന്‍ സാധിക്കാതിരുന്ന അജിന്‍ക്യ രഹാനെ ഒരു സ്ഥാനം നഷ്ടപ്പെട്ട് 11ാം സ്ഥാനത്തേക്കെത്തി. റിഷഭ് പന്ത് 13ാം സ്ഥാനത്ത് തുടരുകയാണ്. രോഹിത് ശര്‍മ സ്ഥാന നഷ്ടം നേരിട്ട് 23ാം സ്ഥാനത്താണ്.

കെയ്ന്‍

ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസനാണ് ഒന്നാം സ്ഥാനത്തുള്ളത്. സ്റ്റീവ് സ്മിത്ത് രണ്ടാം സ്ഥാനത്തും മാര്‍നസ് ലാബുഷെയ്ന്‍ ഒരു സ്ഥാനം നഷ്ടപ്പെട്ട് നാലാം സ്ഥാനത്തുമുണ്ട്. ബാബര്‍ അസാം ആറാം സ്ഥാനം നിലനിര്‍ത്തി. ഇംഗ്ലണ്ടിനെതിരായി മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ വിരാട് കോലിക്ക് മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ആദ്യ മൂന്നിലേക്ക് ഉയരാന്‍ സാധിച്ചേക്കും.

പാറ്റ് കമ്മിന്‍സ്

ബൗളിങ് റാങ്കിങ്ങില്‍ പാറ്റ് കമ്മിന്‍സ് തലപ്പത്ത് തുടരുകയാണ്. സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഇന്ത്യക്കെതിരായ പ്രകടനത്തോടെ ജെയിംസ് ആന്‍ഡേഴ്‌സന്‍ മൂന്നാം സ്ഥാനത്തേക്കെത്തിയപ്പോള്‍ നെയ്ല്‍ വാഗ്നര്‍ ഒരു സ്ഥാനം പിന്നോട്ടിറങ്ങി നാലാം സ്ഥാനത്തേക്കെത്തി. ആര്‍ അശ്വിനും ജസ്പ്രീത് ബൂംറയും ഏഴും എട്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. അശ്വിന്‍ ചെന്നൈയില്‍ ആറ് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ തിളങ്ങിയിരുന്നു.

ബെന്‍ സ്റ്റോക്‌സ്

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ബെന്‍ സ്റ്റോക്‌സ് തലപ്പത്ത് തുടരുന്നു. ജേസന്‍ഹോള്‍ഡര്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തേക്കുമെത്തി. ആര്‍ അശ്വിന്‍ ആറാം സ്ഥാനത്തുണ്ട്.ആദ്യ 20ല്‍ മറ്റൊരു ഇന്ത്യന്‍ താരത്തിനും ഇടമില്ല. ഇംഗ്ലണ്ടിനെതിരായ തോല്‍വിയോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്കെത്തി. ഇംഗ്ലണ്ട്,ന്യൂസീലന്‍ഡ്,ഓസ്‌ട്രേലിയ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.

Story first published: Wednesday, February 10, 2021, 14:46 [IST]
Other articles published on Feb 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+