വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റ് റാങ്കിങ്: കാലുതെറ്റി കോലി വീണു, ആദ്യ പത്തില്‍ ബുംറ തിരിച്ചെത്തി

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ വിജയത്തേരോട്ടം ന്യൂസിലാന്‍ഡ് അവസാനിപ്പിച്ചു. വെല്ലിങ്ടണിലും ക്രൈസ്റ്റ്ചര്‍ച്ചിലും ഏകപക്ഷീയമായാണ് ന്യൂസിലാന്‍ഡ് ജയിച്ചത്. 2015 -ല്‍ എംഎസ് ധോണിയില്‍ നിന്നും നായകപദവി ഏറ്റുവാങ്ങിയ വിരാട് കോലി ഒരു ടെസ്റ്റ് പരമ്പര സമ്പൂര്‍ണമായി തോല്‍ക്കുന്നത് ഇതാദ്യമായാണ്. വെല്ലിങ്ടണില്‍ പത്തു വിക്കറ്റിന് ടീം തോറ്റു. ക്രൈസ്റ്റ്ചര്‍ച്ചില്‍ ഏഴു വിക്കറ്റിനും.

Jasprit Bumrah gets back to top 10 in Test bowlers’ rankings | Oneindia Malayalam
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്

തോറ്റെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കസേര ഇപ്പോഴും ഭദ്രമാണ്. 360 പോയിന്റുമായി കോലിപ്പട ഒന്നാം സ്ഥാനത്തുതന്നെ തുടരുന്നു. മറുഭാഗത്ത് ഇന്ത്യയെ തറപ്പറ്റിച്ച് വലിയ കുതിച്ചുച്ചാട്ടമാണ് കിവികള്‍ നടത്തിയിരിക്കുന്നത്. രണ്ടു മത്സരവും ജയിച്ച വിലപ്പെട്ട 120 പോയിന്റ് ടീം കരസ്ഥമാക്കി.

Most Read: ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ ദുരന്തം... ഇംഗ്ലണ്ട് ഹാപ്പി! ഇതാണ് കാരണം, തുറന്നു പറഞ്ഞ് റൂട്ട്

കിവീസ് നിര

ഇന്ത്യയുമായുള്ള പരമ്പരയ്ക്ക് മുന്‍പ് പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്നു ന്യൂസിലാന്‍ഡ്. പരമ്പര ജയിച്ചപ്പോഴേക്കും 180 പോയിന്റുമായി മൂന്നാം സ്ഥാനം ഇവര്‍ കയ്യടക്കി. 296 പോയിന്റുമായി ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. എന്തായാലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ എന്നപോലെ ഐസിസി ലോക റാങ്കിങ്ങിലും സമവാക്യങ്ങള്‍ മാറി. ഇന്ത്യന്‍ ബാറ്റിങ് നിരയെ വിറപ്പിച്ചു വീഴ്ത്തിയ ടിം സോത്തിയും ട്രെന്‍ഡ് ബോള്‍ട്ടും ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ നിലമെച്ചപ്പെടുത്തിയത് കാണാം.

ബുംറ തിരിച്ചെത്തി

പരമ്പരയില്‍ 14 വിക്കറ്റുകളാണ് സോത്തി കുറിച്ചത്. പരിക്കു മാറി ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചെത്തിയ ബോള്‍ട്ട് 11 വിക്കറ്റുകള്‍ കയ്യടക്കി.
നിലവില്‍ 812 പോയിന്റുമായി നാലാം സ്ഥാനത്താണ് സോത്തി. 770 പോയിന്റുമായി ബോള്‍ട്ട് ഒന്‍പതാം സ്ഥാനം അലങ്കരിക്കുന്നു. ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ നാലുചുവടു മുന്നോട്ടു ചാടി. ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റിന് മുന്‍പ് 11 ആം സ്ഥാനത്തായിരുന്നു ബുംറ. ഇപ്പോള്‍ ഏഴാം സ്ഥാനത്തും.

കാലിടറി

ന്യൂസിലാന്‍ഡുമായുള്ള പരമ്പരയില്‍ ആറു വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്. പതിവുപോലെ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സാണ് ടെസ്റ്റ് ബൗളര്‍മാരില്‍ പ്രഥമന്‍. കിവീസ് പേസര്‍ നീല്‍ വാഗ്നര്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ പട്ടിക പരിശോധിച്ചാല്‍, ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കും ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണിനും കാലിടറി.

ടെസ്റ്റ് ബാറ്റ്സ്മാൻമാർ

സ്റ്റീവ് സ്മിത്തുമായി ഇഞ്ചോടിച്ച് നിന്നിരുന്ന കോലി ഒറ്റ പരമ്പരയോടെ താഴോട്ടു പോയി. ഒന്നാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്തിന് 911 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള വിരാട് കോലിക്ക് 886 പോയിന്റും. കഴിഞ്ഞ നാലു ഇന്നിങ്‌സുകളില്‍ നിന്നുമായി 38 റണ്‍സ് മാത്രമേ കോലി കുറിച്ചുള്ളൂ. ഇതു റാങ്കിങ്ങിനെ സാരമായി ബാധിച്ചു. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന കെയ്ന്‍ വില്യംസണ്‍ ഒരുപടിയിറങ്ങി നാലാം സ്ഥാനത്താണ് ഇപ്പോള്‍. ഓസീസ് താരം മാര്‍നസ് ലബ്യുഷെയ്‌നാണ് കോലിക്ക് പിന്നില്‍ മൂന്നാമന്‍.

Most Read: ന്യൂസിലാന്‍ഡില്‍ ഈ 2 പേര്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ തകര്‍ത്തേനെ! ചൂണ്ടിക്കാട്ടി മഞ്ജരേക്കര്‍

പൂജാര നിലമെച്ചപ്പെടുത്തി

ന്യൂസിലാന്‍ഡിന് എതിരെ ഒരു അര്‍ധ സെഞ്ച്വറി തികച്ചത് ചേതേശ്വര്‍ പൂജാരയെ തുണച്ചു. നിലവില്‍ 766 പോയിന്റുമായി ഏഴാം സ്ഥാനത്ത് പൂജാരയെ കാണാം. ഇതേസമയം, പരമ്പരയിലെ നിരാശജനകമായ പ്രകടനം അജിങ്ക്യ രഹാനെയെ താഴോട്ടു വലിച്ചു. 726 പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ് താരം. ടെസ്റ്റ് ടീം റാങ്കിങ്ങില്‍ ഇന്ത്യ, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ ടീമുകളാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍.

Story first published: Tuesday, March 3, 2020, 17:51 [IST]
Other articles published on Mar 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X