Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയില്ല, കോലിയില്ല; ലോക ടീമില്‍ വെറും രണ്ടേ രണ്ട് ഇന്ത്യക്കാര്‍ മാത്രം!

ബെംഗളൂരു: 2015 ലെ ടെസ്റ്റ്, ഏകദിന ലോക ടീമുകളെ പ്രഖ്യാപിച്ചു. 8 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ലോക ടീമില്‍ ഇടം കാണാതെ പുറത്തായി. കഴിഞ്ഞ 5 വര്‍ഷവും ഏകദിന ടീമിന്റെ ക്യാപ്റ്റനായിരുന്നു ധോണി. ധോണി മാത്രമല്ല, വിരാട് കോലിയും ടെസ്റ്റ്, ഏകദിന ടീമുകളില്‍ ഇടംപിടിക്കുന്നതില്‍ പരാജയപ്പെട്ടു.

രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളൊന്നും ലോക ടീമിലേക്ക് പരിഗണിക്കപ്പെട്ടില്ല. 2014 സെപ്തംബര്‍ മുതല്‍ 2015 സെപ്തംബര്‍ വരെയുള്ള ഒരു വര്‍ഷത്തെ പ്രകടനമാണ് ടീം സെലക്ഷന് പരിഗണിച്ചത്. ഐ സി സി ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ അനില്‍ കുംബ്ലെയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് ടീമിനെ സെലക്ട് ചെയ്തത്. ടീം ഇങ്ങനെ.

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണ് ഇന്ത്യയില്‍ നിന്നും ലോക ഏകദിന ടീമില്‍ ഇടം പിടിച്ച ഏക താരം. പരിക്ക് മൂലം അടുത്തിടെ നടന്ന പരമ്പരകളില്‍ പക്ഷേ ഷമി കളിച്ചിരുന്നില്ല. ഇഷ്ടം പോലെ ബാറ്റിംഗ് പ്രതിഭകള്‍ ഉണ്ടായിട്ടും ഒരാള്‍ക്ക് പോലും ഏകദിന ടീമില്‍ ഇടം കണ്ടെത്താന്‍ കഴിഞ്ഞില്ല.

അശ്വിന്‍ ടെസ്റ്റ് കളിക്കും

അശ്വിന്‍ ടെസ്റ്റ് കളിക്കും

മികച്ച ഫോമിലുള്ള ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ ടെസ്റ്റ് ടീമില്‍ കളിക്കും. ലോക രണ്ടാം നമ്പര്‍ ബൗളറാണ് അശ്വിന്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് ടെസ്റ്റുകളിലായി 24 വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയത്.

പാവം ധോണി

പാവം ധോണി

കഴിഞ്ഞ 5 വര്‍ഷമായി ലോക ഏകദിന ടീമിന്റെ ക്യാപ്റ്റനായിരുന്നു ധോണി. മോശം ഫോമും ടീമിന്റെ പരാജയങ്ങളും ലോക ടീമില്‍ ധോണിയുടെ ഇടവും ക്യാപ്റ്റന്‍സിയും തെറുപ്പിച്ചു.

കോലിയുമില്ല

കോലിയുമില്ല

ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ലോക ടീമിലെത്തുന്നതില്‍ പരാജയപ്പെട്ടു. ടെസ്റ്റ് ടീമിലും ഏകദിന ടീമിലും ഇടം പിടിക്കാന്‍ കോലിക്ക് കഴിഞ്ഞില്ല.

ഏകദിന ടീം ഇങ്ങനെ

ഏകദിന ടീം ഇങ്ങനെ

എ ബി ഡിവില്ലിയേഴ്‌സാണ് ക്യാപ്റ്റന്‍. ദില്‍ഷന്‍, ആംല, സങ്കക്കാര, സ്മിത്ത്, ടെയ്‌ലര്‍, ബോള്‍ട്ട്, ഷമി, സ്റ്റാര്‍ക്, റഹ്മാന്‍, താഹിര്‍ എന്നിവരാണ് ഏകദിന ടീം.

ടെസ്റ്റ് ടീം ഇതാണ്

ടെസ്റ്റ് ടീം ഇതാണ്

അലിസ്റ്റര്‍ കുക്കാണ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍. വാര്‍ണര്‍, വില്യംസണ്‍, യൂനിസ് ഖാന്‍, സ്മിത്ത്, റൂട്ട്, സര്‍ഫ്രാസ്, ബ്രോഡ്, ബോള്‍ട്ട്, യാസിര്‍ ഷാ, ഹേസല്‍വുഡ് എന്നിവരാണ് ടെസ്റ്റ് ടീം. ഇന്ത്യന്‍ താരം അശ്വിന്‍ പന്ത്രണ്ടാമനാണ്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Story first published: Wednesday, December 2, 2015, 13:21 [IST]
Other articles published on Dec 2, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+