വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോക റെക്കോര്‍ഡിന് അഞ്ച് വയസ്സ്... രോഹിത്തിനെ ട്രോളി ഐസിസി!! നടന്നത് അതുകൊണ്ട് മാത്രം

ലങ്കയ്‌ക്കെതിരായ ഏകദിനത്തിലാണ് രോഹിത് 264 റണ്‍സെടുത്തത്

ദുബായ്: ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയുടെ ലോക റെക്കോര്‍ഡിന്റെ അഞ്ചാം വാര്‍ഷിക ദിനത്തില്‍ അഭിനന്ദനവും ഒപ്പം ട്രോളുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). ട്വിറ്ററിലൂടെയാണ് ഐസിസി ഹിറ്റ്മാനെ അഭിനന്ദിച്ചത്. ഏകദിനത്തിലെ ലോക റെക്കോര്‍ഡായ 264 റണ്‍സ് രോഹിത് നേടിയത് അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നവംബര്‍ 13ന് ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു.

പന്ത് തിരിച്ചുവരും, തന്റെ വിജയരഹസ്യം പന്തിനെ ഉപദേശിച്ച് മോംഗിയ... അത് ഗൗരവമായി എടുക്കൂപന്ത് തിരിച്ചുവരും, തന്റെ വിജയരഹസ്യം പന്തിനെ ഉപദേശിച്ച് മോംഗിയ... അത് ഗൗരവമായി എടുക്കൂ

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മല്‍സരത്തിലായിരുന്നു രോഹിത്തിന്റെ റെക്കോര്‍ഡ് ബാറ്റിങ് പ്രകടനം. അന്ന് വെറും 225 പന്തിലാണ് അദ്ദേഹം 264 റണ്‍സ് വാരിക്കൂട്ടിയത്. ഈ ലോക റെക്കോര്‍ഡ് ഇപ്പോഴും ഇളക്കം തട്ടാതെ നില്‍ക്കുകയാണ്.

ഐസിസിയുടെ ട്വീറ്റ്

2014ല്‍ ഈ ദിവസമാണ് രോഹിത് ശര്‍മ വമ്പന്‍ സ്‌കോര്‍ നേടിയത്. ഇന്ത്യന്‍ ഓപ്പണര്‍ അടിച്ചെടുത്തത് 264 റണ്‍സ്, ഏകദിനത്തിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍. മോശം ഭാഗം? നാല് റണ്‍സെടുത്തു നില്‍ക്കെ ശ്രീലങ്ക താരത്തിന്റെ ക്യാച്ച് കൈവിട്ടിരുന്നു എന്നായിരുന്നു ഐസിസി ട്വിറ്ററില്‍ കുറിച്ചത്.

കൈവിട്ടത് പെരേര

കൈവിട്ടത് പെരേര

രോഹിത്തിനെ അഭിനന്ദിക്കുന്നതിനൊപ്പം ആ ക്യാച്ച് ലങ്ക മുതലെടുത്തിരുന്നെങ്കില്‍ ഈ ലോക റെക്കോര്‍ഡ് കുറിക്കാന്‍ താരത്തിനാവുമായിരുന്നില്ലെന്നും ഐസിസി ട്വിറ്റില്‍ സൂചിപ്പിക്കുന്നു.
വ്യക്തിഗത സ്‌കോര്‍ നാലില്‍ നില്‍ക്കെ അന്നു തിസാര പെരേരയാണ് രോഹിത്തിന്റെ ക്യാച്ച് തേഡ് മാനില്‍ കൈവിട്ടത്. ജീവന്‍ തിരിച്ചുകിട്ടിയ ഹിറ്റ്മാന്‍ പിന്നീട് ലങ്കാദഹനം നടത്തുകയായിരുന്നു. 33 ബൗണ്ടറികളും ഒമ്പതു സിക്‌സറും രോഹിത്തിന്റെ മാരത്തോണ്‍ ഇന്നിങ്‌സിലുണ്ടായിരുന്നു. ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചിന് 404 റണ്‍സെന്ന കൂറ്റന്‍ സ്‌കോറും അന്നു പടുത്തുയര്‍ത്തി.

പ്രതികരിച്ച് ആരാധകര്‍

ഐസിസിയുടെ ട്വീറ്റിന് പ്രതികരണവുമായി നിരവധി ആരാധകരാണ് രംഗത്തു വന്നിരിക്കുന്നത്. ഏറ്റവും വിലയേറിയ ക്യാച്ച് നഷ്ടമെന്നായിരുന്നു ഒരു ട്വീറ്റ്.
ഹിറ്റ്മാനെ ഒരു തവണ നിങ്ങള്‍ കൈവിട്ടാല്‍ അദ്ദേഹം നിങ്ങളെ കഠിനമായി ശിക്ഷിക്കും, എന്തൊരു ഇന്നിങ്‌സായിരുന്നു അതെന്നായിരുന്നു മറ്റൊരു ട്വീറ്റ്. ഐസിസി രോഹിത്തിനെ ട്രോളുകയാണന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

Story first published: Thursday, November 14, 2019, 11:36 [IST]
Other articles published on Nov 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X