T20 World cup: രോഹിത്തിന്റെ പങ്കാളി- ഇന്ത്യക്കു മുന്നില്‍ അഞ്ചു കോമ്പിനേഷനുകള്‍! ബെസ്‌റ്റേത്?

ഐസിസിയുടെ ടി20 ലോകകപ്പിന്റെ ഏഴാമത്തെ എഡിഷന്‍ ഒക്ടോബറില്‍ നടക്കാനിരിക്കുകയാണ്. യുഎഇ, ഒമാന്‍ എന്നീവിടങ്ങളിലാണ് മല്‍സരങ്ങള്‍. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കൊവിഡ് മഹാമാരിയെ തുടര്‍ന്നു ഇവിടേക്കു മാറ്റുകയായിരുന്നു. പ്രഥമ എഡിഷനിലെ ചാംപ്യന്‍മാരായ ഇന്ത്യ ഇത്തവണ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് വിരാട് കോലിക്കു കീഴില്‍ പോരിനിറങ്ങുക. ശക്തമായ ടീമിനെ തന്നെയായിരിക്കും ഇന്ത്യ അണിനിരത്തുക. നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്റ്റുകളായ ഒരുപിടി താരങ്ങള്‍ ടീമിന് അകത്തും പുറത്തുമുണ്ട്. അതുകൊണ്ടു ടീം സെലക്ഷന്‍ ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളി തന്നെയാണ്.

IND vs ENG: 'അവന്‍ തിളങ്ങിയാല്‍ ഇന്ത്യ പരമ്പര നേടും', നിര്‍ണ്ണായക താരത്തെ തിരഞ്ഞെടുത്ത് നെഹ്‌റ

IND vs ENG: ബ്രോഡിനും ആന്‍ഡേഴ്‌സനുമെതിരേ കൂടുതല്‍ ശരാശരി, ഇന്ത്യയുടെ കേമനെ അറിയാം

ടി20 ലോകകപ്പില്‍ സൂപ്പര്‍ 12ലേക്കു ഇന്ത്യ നേരിട്ടു യോഗ്യത നേടിയിട്ടുണ്ട്. ചിരവൈരികളായ പാകിസ്താന്‍, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കൊപ്പം യോഗ്യതാറൗണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകളുമാണ് ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ക്കാണ് നോക്കൗട്ട്‌റൗണ്ടിലേക്കു യോഗ്യത ലഭിക്കുക.

ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണിങ് കോമ്പിനേഷന്‍ സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. വൈസ് ക്യാപ്റ്റനും വെടിക്കെട്ട് താരവുമായ രോഹിത് ശര്‍മയുടെ കാര്യം മാത്രമേ ഉറപ്പായിട്ടുള്ളൂ. അദ്ദേഹത്തിന്റെ പങ്കാളി ആരാവുമെന്നതാണ് ചോദ്യം. ഒരുപാട് താരങ്ങളുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. പക്ഷെ ഇവരില്‍ ആരെയാവും ഇന്ത്യ പരീക്ഷിക്കുകയെന്നത് കാത്തിരുന്നു തന്നെ കാണണം. ഇന്ത്യ പരീക്ഷിക്കാന്‍ സാധ്യതയുള്ള അഞ്ചു വ്യത്യസ്ത കോമ്പിനേഷനുകള്‍ ഏതൊക്കെയാണെന്നു പരിശോധിക്കാം.

 രോഹിത് - രാഹുല്‍

രോഹിത് - രാഹുല്‍

രോഹിത്തിനൊപ്പം സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുലിനെ ഇന്ത്യക്കു പ്പണറായി ഇറക്കാവുന്നതാണ്. ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ മിടുക്കനായ രാഹുല്‍ അതിവേഗം റണ്‍സ് അടിച്ചെടുക്കാനും കേമനാണ്. 360 ബാറ്റ്‌സ്മാനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന രാഹുലിനു പവര്‍പ്ലേയില്‍ പരമാവധി റണ്‍സ് നേടാനും കഴിയും. കൈക്കുഴ നന്നായി ഉപയോഗിക്കുന്ന ബാറ്റ്‌സ്മാനായതിനാല്‍ തന്നെ ഫ്‌ളിക്കുകഖും കട്ട് സ്‌ട്രോക്‌സുമെല്ലാം രാഹുലിന് അനായാസം പരീക്ഷിക്കാം. മാത്രമല്ല മികച്ച സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാനും കൂടിയാണ് അദ്ദേഹം.

പേസര്‍മാരെയും സ്പന്നിര്‍മാരെയും ഒരുപോലെ കൈകാര്യം ചെയ്യാന്‍ രാഹുലിനു കഴിയും. 2020ല്‍ ശ്രദ്ധേയമായ പ്രകടനമായിരുന്നു താരം നടത്തിയത്. കളിച്ച 10 മല്‍സരങ്ങളില്‍ 45ന് അടുത്ത് ശരാശരി രാഹുലിനുണ്ടായിരുന്നു. കൂടാതെ 140ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്.

2017ല്‍ രോഹിത്- രാഹുല്‍ സഖ്യം ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തിരുന്നു. 13 മല്‍സരങ്ങളില്‍ നിന്നായി 45.07 ശരാശരിയില്‍ 586 റണ്‍സും ഇവര്‍ നേടിയിട്ടുണ്ട്. ടി20യില്‍ സെഞ്ച്വറി നേടിയിട്ടുള്ള താരങ്ങള്‍ കൂടിയാണ് രോഹിത്തും രാഹുലും.

 രോഹിത്- ധവാന്‍

രോഹിത്- ധവാന്‍

നിശ്ചിത ഓവര്‍ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും വിജയകരമായി ഓപ്പണിങ് ജോടികളായ രോഹിത്- ശിഖര്‍ ധവാന്‍ സഖ്യത്തെ ലോകകപ്പില്‍ ഇന്ത്യക്കു ഇറക്കാവുന്നതാണ്. ഏകദിന ഫോര്‍മാറ്റില്‍ ഇവരാണ് ഫേവറിറ്റുകളെങ്കിലും ടി20യില്‍ പക്ഷെ ഈ ജോടിക്കു പ്രഥമ പരിഗണനയില്ല. ധവാന്റെ ഇന്നിങ്‌സിനു പഴയ വേഗമില്ലെന്നതാണ് കാരണം.

എങ്കിലും ഇവരുടെ അനുഭവസമ്പത്ത് വില കുറച്ചു കാണാന്‍ സാധിക്കില്ല. ടി20യില്‍ ഇതുവരെ 52 ഇന്നിങ്‌സുകളില്‍ ഇരുവരും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തിട്ടുണ്ട്. 33.5 ശരാശരിയില്‍ നാലു സെഞ്ച്വറി കൂട്ടുകെട്ടുകളും ഏഴു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുകളുണ്ടാക്കാനും രോഹിത്- ധവാന്‍ ജോടിക്കു കഴിഞ്ഞു.

 രോഹിത്- കോലി

രോഹിത്- കോലി

രോഹിത്തും നായകന്‍ വിരാട് കോലിയും ചേര്‍ന്നുള്ള ഓപ്പണിങ് ജോടിയാണ് മൂന്നാമത്തെ ഓപ്ഷന്‍. അടുത്തിടെ മാത്രമാണ് ഇങ്ങനെയൊരു ഓപ്ഷനെക്കുറിച്ചുള്ള സാധ്യത ഇന്ത്യക്കു മുന്നില്‍ തെളിഞ്ഞത്. ഇംഗ്ലണ്ടുമായി നാട്ടില്‍ നടന്ന ടി20 പരമ്പരയ്ക്കു ശേഷമായിരുന്നു ഇത്. നിര്‍ണായക മല്‍സരത്തില്‍ ഈ സഖ്യം 94 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യക്കു മികച്ച വിജയം നേടിത്തന്നിരുന്നു. ടി20 ലോകകപ്പിലും തങ്ങള്‍ ഓപ്പണ്‍ ചെയ്‌തേക്കുമെന്ന സൂചനയും മല്‍സരശേഷം കോലി നല്‍കിയിരുന്നു.

അന്നത്തെ മല്‍സരത്തില്‍ രോഹിത് 34 ബോളില്‍ 64 റണ്‍സ് അടിച്ചെടുത്തപ്പോള്‍ കോലി 52 ബോളില്‍ പുറത്താവാതെ 80 റണ്‍സും വാരിക്കൂട്ടിയിരുന്നു.

അതിവേഗം റണ്‍സ് അടിച്ചെടുക്കാന്‍ മിടുക്കരായ ഇരുവരും മികച്ച തുടക്കം നല്‍കിയാല്‍ പിന്നാല്‍ ഇഷാന്‍ കിഷനെപ്പോലെയുള്ള വെടിക്കെട്ട് താരങ്ങളെ മൂന്നാം നമ്പറില്‍ ഇന്ത്യക്കു ലോകകപ്പില്‍ പരീക്ഷിക്കാനാവും. ആദ്യ ബോള്‍ മുതല്‍ സിക്‌സറടിക്കാന്‍ ശ്രമിക്കുന്ന താരമാണ് ഇഷാന്‍. പിന്നാലെ സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ എന്നിവരും ഇറങ്ങിയാല്‍ അത് ഇന്ത്യയെ മികച്ച ടോട്ടലിലെത്തിക്കാന്‍ സഹായിക്കും.

 രോഹിത്- ഇഷാന്‍

രോഹിത്- ഇഷാന്‍

രോഹിത്തിനൊപ്പം യുവതാരം ഇഷാന്‍ കിഷനെയും ഇന്ത്യക്കു ഓപ്പണിങില്‍ പരീക്ഷിക്കാം. നേരത്തേ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഓപ്പണറായി ഇറങ്ങി മികച്ച മികച്ച പ്രകടനം താരം കാഴ്ചവച്ചിട്ടുണ്ട്. 2020ലെ കഴിഞ്ഞ ഐപിഎല്ലിലായിരുന്നു ഇഷാന്റെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കണ്ടത്. അന്നു 516 റണ്‍സ് താരം നേടിയിരുന്നു. മുംബൈയെ അഞ്ചാം ഐപിഎല്‍ കിരീടത്തിലേക്കു നയിക്കുന്നതില്‍ ഇടംകൈയന്‍ താരം നിര്‍ണാക പങ്കുവഹിക്കുകയും ചെയ്തു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യ മല്‍സരത്തില്‍ തന്നെ ഫിഫ്റ്റിയുമായി വരവറിയിക്കാന്‍ ഇഷാന് കഴിഞ്ഞിരുന്നു. തന്റേതായ ദിവസം ഏതു മികച്ച ബൗളിങ് ആക്രമണത്തെയും തരിപ്പണമാക്കാനുള്ള പ്രഹരശേഷി അദ്ദേഹത്തിനുണ്ട്.

 രോഹിത്- പൃഥ്വി

രോഹിത്- പൃഥ്വി

രോഹിത്തിനൊപ്പം യുവ വെടിക്കെട്ട് താരം പൃഥ്വി ഷായെയും ഇന്ത്യക്കു ലോകകപ്പില്‍ പരീക്ഷിക്കാവുന്നതാണ്. ബാറ്റിങ് ശൈലി കൊണ്ട് അടുത്ത വീരേന്ദര്‍ സെവാഗ് ആവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് പൃഥ്വി. വീരുവിനെപ്പോലെ തന്നെ ആരെയും കൂസാത്ത ബാറ്റിങ് ശൈലിയാണ് പൃഥ്വിയുടേത്. നേരിടുന്ന ആദ്യ മുതല്‍ ആക്രമിച്ചു കളിക്കുന്ന അദ്ദേഹം ടീമിന് സ്‌ഫോടനാത്മക തുടക്കം നല്‍കാന്‍ സഹായിക്കുകയും ചെയ്യും.

21 കാരനായ പൃഥ്വി ഇത്തവണ നിര്‍ത്തിവച്ച ഐപിഎല്ലില്‍ ഡില്‍ഹി ക്യാപ്പിറ്റല്‍സിനായി റണ്‍സ് വാരിക്കൂക്കിയിരുന്നു. എട്ടു കൡകളില്‍ നിന്നും 166.48 ശരാശരിയില്‍ 308 റണ്‍സായിരുന്നു താരം നേടിയത്.

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തിലെ മോശം ബാറ്റിങ് ടെക്‌നിക്കിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളും പൃഥ്വി ഏറ്റുവാങ്ങിയിരുന്നു. ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട ശേഷം നാട്ടില്‍ തിരിച്ചെത്തിയ താരം ബാറ്റിങ് ടെക്‌നിക്ക് കൂടുതല്‍ മെച്ചപ്പെടുത്തിയാണ് പിന്നീട് ക്രിക്കറ്റിലേക്കു മടങ്ങിവന്നത്. കളിച്ച ആദ്യ പരമ്പരയില്‍ തന്നെ പൃഥ്വി റണ്‍മഴ പെയ്യിക്കുകയും ചെയ്തിരുന്നു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, August 3, 2021, 15:20 [IST]
Other articles published on Aug 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X