വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോകകപ്പ് ഈ വര്‍ഷമില്ല? 2022ലേക്കു മാറ്റാന്‍ സാധ്യത, പകരം നടക്കുക ഐപിഎല്‍

ഓസ്‌ട്രേലിയയാണ് ടി20 ലോകകപ്പിന്റെ വേദി

ദുബായ്: കൊറോണവൈറസ് ബാധ ഇനിയും നിയന്ത്രണ വിധേയമായിട്ടില്ലാത്ത സാഹചര്യത്തില്‍ ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് 2022ലേക്കു മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോകകപ്പിന്റെ ഭാവിയെക്കുറിച്ചും ക്രിക്കറ്റ് പുനരാരംഭിക്കുമ്പോള്‍ നടപ്പാക്കേണ്ട പുതിയ മാര്‍ഗ നിര്‍ദേശങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ഐസിസി വ്യാഴാഴ്ച യോഗം ചേരുന്നുണ്ട്. ടി20 ലോകകപ്പ് ഈ വര്‍ഷമുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞുവെന്നാണ് സൂചനകള്‍.

1

ടി20 ലോകകപ്പ് നീട്ടി വയ്ക്കുകയാണെങ്കില്‍ വഴി തെളിയുക ഐപിഎല്ലിനായിരിക്കും. അനിശ്ചിത കാലത്തേക്കു ബിസിസിഐ മാറ്റി വച്ചിരിക്കുന്ന ഐപിഎല്ലിന്റെ വിന്‍ഡോയായി ഒക്ടോബര്‍- നവംബര്‍ മാസം മാറിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍ സാഹചര്യം മെച്ചപ്പെടുകയാണെങ്കില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി ഐപിഎല്ലിന്റെ 13ാം സീസണ്‍ നടത്താനിരിക്കും ബിസിസിഐയുടെ തീരുമാനം.

ടി20 ലോകകപ്പ് 2021നു പകരം 2022ലേക്കു മാറ്റാനുള്ള പ്രധാന കാരണം അടുത്ത വര്‍ഷം ഇന്ത്യയില്‍ ലോകകപ്പ് നടക്കുന്നുണ്ടെന്നതാണ്. ഒരേ ഫോര്‍മാറ്റില്‍ രണ്ടു ലോകകപ്പ് ഒരു വര്‍ഷം തന്നെ നടത്തുന്നത് അപ്രായോഗികമാണ്. ഇതേ തുടര്‍ന്നാണ് 2022ലേക്കു ലോകകപ്പ് മാറ്റി വയ്ക്കുന്നതിനെക്കുറിച്ച് ഐസിസി ആലോചിക്കുന്നത്. 2021 ഒക്ടോബറിലാണ് ടി20 ലോകകപ്പിന്റെ അടുത്ത എഡിഷന്‍ ഇന്ത്യയില്‍ നടക്കുന്നത്.

IPL: സച്ചിനെ വീഴ്ത്തിയ ധോണിയുടെ തന്ത്രം, 2010ലെ ഫൈനലില്‍ സംഭവിച്ചത്... മുന്‍ താരം പറയുന്നുIPL: സച്ചിനെ വീഴ്ത്തിയ ധോണിയുടെ തന്ത്രം, 2010ലെ ഫൈനലില്‍ സംഭവിച്ചത്... മുന്‍ താരം പറയുന്നു

IPL: ഈ ടീമെങ്കില്‍ ആര്‍സിബിക്കു കിരീടമുറപ്പ്! കോലി നയിക്കും, ഓള്‍ ടൈം ഇലവനെ തിരഞ്ഞെടുത്ത് ചോപ്രIPL: ഈ ടീമെങ്കില്‍ ആര്‍സിബിക്കു കിരീടമുറപ്പ്! കോലി നയിക്കും, ഓള്‍ ടൈം ഇലവനെ തിരഞ്ഞെടുത്ത് ചോപ്ര

ഈ വര്‍ഷത്തെ ടി20 ലോകകപ്പ് 2021 ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി നടക്കാനിടയുണ്ടെന്നു നേരത്തേ ചില അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ആറു മാസത്തിനിടെ ഒരേ ഫോര്‍മാറ്റില്‍ രണ്ടു ലോകകപ്പുകള്‍ നടത്തുന്നതിനോട് ആരും യോജിക്കാനിടയില്ല. അതിനാല്‍ തന്നെ 2022ലേക്കു ടി20 ലോകകപ്പ് മാറ്റുകയെന്ന ഒരു വഴി മാത്രമേ ഇപ്പോള്‍ ഐസിസിക്കു മുന്നിലുള്ളൂ. ഇത് എല്ലാവര്‍ക്കും സ്വീകാര്യവുമായേക്കും.

ഇതിനു ചില കാരണങ്ങളുമുണ്ട്. ഒന്ന് ടി20 ലോകകപ്പ് റദ്ദാക്കുന്നില്ല, മറിച്ച് മാറ്റി വയ്ക്കുക മാത്രമാണ് ചെയ്യുന്നത് എന്നതാണ്. ഇതു കാരണം സാമ്പത്തികമായി വലിയ നഷ്ടം ഓസ്‌ട്രേലിയക്കോ, ഐസിസിക്കോ ഉണ്ടാവുകയും ചെയ്യില്ല. മറ്റൊന്ന് 2022ല്‍ ഐസിസിയുടെ മറ്റൊരു ലോകകപ്പ് ഇല്ലെന്നതാണ്. അതിനാല്‍ തന്നെ ടി20 ലോകകപ്പിന് ഇതു അവസരമൊരുക്കുകയും ചെയ്യും.

2

സൂചനകള്‍ പോലെ ഐസിസി തീരുമാനമെടുക്കുകയാണെങ്കില്‍ 2021ല്‍ ഇന്ത്യയിലായിരിക്കും ഇനി ടി20 ലോകകപ്പ് കാണാന്‍ കഴിയുക. തൊട്ടടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കും. 2023ല്‍ ഐസിസിയുടെ ഏകദിന ലോകകപ്പിനു ഇന്ത്യ വേദിയാവുകയും ചെയ്യും. ടി20 ലോകകപ്പ് 2022ലേക്കു പുനക്രമീകരിക്കുന്നതിനെ നാളത്തെ ഐസിസി യോഗത്തില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പിന്തുണയ്ക്കുമെന്നാണ് വിവരം.

ടി20 ലോകകപ്പ് മാറ്റിയാലും ഐപിഎല്‍ അതേ വിന്‍ഡോയില്‍ നടക്കുമെന്ന് ഇപ്പോള്‍ ഉറപ്പിച്ചു പറയാന്‍ സാധിക്കില്ല. കാരണം രാജ്യത്ത് നിലവിലെ അവസ്ഥ മെച്ചപ്പെടുന്നതിനൊപ്പം മണ്‍സൂണ്‍ മല്‍സരങ്ങള്‍ക്കു വില്ലനായേക്കുമോയെന്ന സാധ്യതകളും ബിസിസിഐ പരിശോധിക്കും. അതിനു ശേഷം മാത്രമം ബിസിസിഐ അന്തിമ തീരുമാനമെടുക്കുകയുള്ളൂ.

Story first published: Wednesday, May 27, 2020, 12:21 [IST]
Other articles published on May 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X