വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World cup: ഇന്ത്യയുടെ ആദ്യ എതിരാളി പാകിസ്താന്‍! പിന്നാലെ കിവീസ്- ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

ഒക്ടോബര്‍ 24നാണ് മല്‍സരം

1

ഐസിസിയുടെ ടി20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ മല്‍സരക്രമം പ്രഖ്യാപിച്ചു. ഇന്ത്യയുടെ ആദ്യ പോരാട്ടം ചിരവൈരികളായ പാകിസ്താനെതിരേയാണ്. ഒക്ടോബര്‍ 24ന് ദുബായില്‍ വച്ചാണ് ക്ലാസിക്ക് പോരാട്ടം. ഇന്ത്യയുടെ അടുത്ത എതിരാളി കരുത്തരായ ന്യൂസിലാന്‍ഡാണ്. ഒക്ടോബര്‍ 31നാണ് കെയ്ന്‍ വില്ല്യംസണിന്റെ കിവീസുമായി ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. ഈ മല്‍സരത്തിനും ദുബായ് തന്നെയാണ് ആതിഥേയത്വം വഹിക്കുക. തുടര്‍ന്ന് നവംബര്‍ മൂന്നിന് അഫ്ഗാനിസ്താനുമായി ഏറ്റുമുട്ടുന്ന ഇന്ത്യ നവംബര്‍ അഞ്ചിന് യോഗ്യതാ മല്‍സരം കളിച്ചെത്തുന്ന ടീമിനെ നേരിടും. നവംബര്‍ എട്ടിന് യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന മറ്റൊരു ടീമുമായിട്ടാണ് സൂപ്പര്‍ 12ല്‍ ഇന്ത്യയുടെ അവസാനത്തെ മല്‍സരം.

IND vs ENG: ലോര്‍ഡ്‌സിലെ ഇന്ത്യയുടെ ചരിത്ര ജയം, അഭിനന്ദന പ്രവാഹം, ട്വിറ്ററിലൂടെ പ്രശംസിച്ച് സച്ചിന്‍IND vs ENG: ലോര്‍ഡ്‌സിലെ ഇന്ത്യയുടെ ചരിത്ര ജയം, അഭിനന്ദന പ്രവാഹം, ട്വിറ്ററിലൂടെ പ്രശംസിച്ച് സച്ചിന്‍

IND vs ENG: ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ വീരഗാഥ, പേസര്‍മാര്‍ക്ക് 'സല്യൂട്ട്', എല്ലാ റെക്കോഡുകളുമറിയാംIND vs ENG: ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ വീരഗാഥ, പേസര്‍മാര്‍ക്ക് 'സല്യൂട്ട്', എല്ലാ റെക്കോഡുകളുമറിയാം

ഒക്ടോബര്‍ 23നാണ് ടൂര്‍ണമെന്റിലെ ഉദ്ഘാടന മല്‍സരം. കരുത്തരായ ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും തമ്മിലാണ് കന്നിയങ്കത്തില്‍ കൊമ്പുകോര്‍ക്കുക. അബുദാബിയാണ് ഈ മല്‍സരത്തിനു ആതിഥേയത്വം വഹിക്കുക. ഉച്ചയ്ക്കു രണ്ടു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്. ഇതേ ദിവസം രണ്ടാമത്തെ കളിയില്‍ നിലവിലെ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസും മുന്‍ ജേതാക്കളായ ഇംഗ്ലണ്ടും തമ്മില്‍ ദുബായില്‍ കൊമ്പുകോര്‍ക്കും.

2

സൂപ്പര്‍ 12ലേക്കു ഇന്ത്യയടക്കമുള്ള വമ്പന്‍ ടീമുകളെല്ലാം നേരിട്ടു യോഗ്യത നേടിയിട്ടുണ്ട്. ആറു രാജ്യങ്ങള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് ടീമുകളെ തരംതിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഒന്നില്‍ വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക എന്നിവരോടൊപ്പം യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകള്‍ കൂടിയുണ്ടാവും. ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം. ഈ ഗ്രൂപ്പില്‍ പാകിസ്താന്‍, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവരെക്കൂടാതെ യോഗ്യതാ റൗണ്ടില്‍ നിന്നുള്ള രണ്ടു ടീമുകള്‍ കൂടി അണിനിരക്കും.

3

സൂപ്പര്‍ 12ല്‍ ഗ്രൂപ്പിലെ ടീമുകള്‍ തമ്മില്‍ ഓരോ തവണ വീതം ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളിലെത്തുന്നവരാണ് സെമി ഫൈനലിലേക്കു യോഗ്യത നേടുക. ആദ്യത്തെ സെമി ഫൈനല്‍ നവംബര്‍ 10ന് ദുബായിലാണ്. ഗ്രൂപ്പ് എയിലെ ഒന്നാംസ്ഥാനക്കാരും ഗ്രൂപ്പ് ബിയിലെ രണ്ടാംസ്ഥാനക്കാരും തമ്മിലാണിത്. രണ്ടാം സെമി തൊട്ടടുത്ത ദിവസം ദുബായില്‍ തന്നെയാണ്. ഗ്രൂപ്പ് എയിലെ രണ്ടാംസ്ഥാനക്കാരും ബിയിലെ ഒന്നാംസ്ഥാനക്കാരുമാണ് ഫൈനല്‍ ബെര്‍ത്ത് തേടി കൊമ്പുകോര്‍ക്കുക. രണ്ടു സെമി ഫൈനലുകള്‍ക്കും ഓരോ റിസര്‍വ് ദിനുമുണ്ടാവും. ഫൈനല്‍ നവംബര്‍ 14ന് ദുബായിലാണ്.

യോഗ്യതാ റൗണ്ട് മല്‍സരങ്ങളോടെയാണ് ടി20 ലോകകപ്പിനു തുടക്കമാവുന്നത്. യോഗ്യതാ മല്‍സരങ്ങള്‍ ഒമാനിലും യുഎഇയിലുമാണ്. ഗ്രൂപ്പ് ബിയില്‍ ആതിഥേയരായ ഒമാനും പപ്പുവ ന്യൂ ഗ്വിനിയും തമ്മിലാണ് ആദ്യ കളിയില്‍ ഏറ്റുമുട്ടുക. ബംഗ്ലാദേശ്, സ്‌കോട്ട്‌ലാന്‍ഡ് എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഗ്രൂപ്പ് എയില്‍ മുന്‍ ജേതാക്കളായ ശ്രീലങ്ക, നെതര്‍ലാന്‍ഡ്‌സ്, അയര്‍ലാന്‍ഡ്, നമീബിയ എന്നിനരാണുള്ളത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ സൂപ്പര്‍ 12ലേക്കു യോഗ്യത നേടും.

റൗണ്ട് വണ്‍ മല്‍സരക്രമം
ഒക്ടോബര്‍ 17 (വേദി ഒമാന്‍)
ഒമാന്‍ x പപ്പുവ ന്യു ഗ്വിനി (ഗ്രൂപ്പ് എ)
ബംംഗ്ലാദേശ് x സ്‌കോട്ട്‌ലാന്‍ഡ് (ഗ്രൂപ്പ് എ)

ഒക്ടോബര്‍ 18 (വേദി അബുദാബി)
അയര്‍ലാന്‍ഡ് x നെതര്‍ലാന്‍ഡ്‌സ് (ഗ്രൂപ്പ് ബി)
ശ്രീലങ്ക x നമീബിയ (ഗ്രൂപ്പ് ബി)

ഒക്ടോബര്‍ 19 (വേദി ഒമാന്‍)
സ്‌കോട്ട്‌ലാന്‍ഡ് x പപ്പുവ ന്യു ഗ്വിനി (ഗ്രൂപ്പ് എ)
ബംഗ്ലാദേശ് x ഒമാന്‍ (ഗ്രൂപ്പ് എ)

ഒക്ടോബര്‍ 20 (വേദി അബുദാബി)
നെതര്‍ലാന്‍ഡ്‌സ് x നമീബിയ (ഗ്രൂപ്പ് ബി)
ശ്രീലങ്ക x അയര്‍ലാന്‍ഡ് (ഗ്രൂപ്പ് ബി)

ഒക്ടോബര്‍ 21 (വേദി ഒമാന്‍)
ബംഗ്ലാദേശ് x പപ്പുവ ന്യു ഗ്വിനി
ഒമാന്‍ x സ്‌കോട്ട്‌ലാന്‍ഡ്)

ഒക്ടോബര്‍ 22 (വേദി ഷാര്‍ജ)
അയര്‍ലാന്‍ഡ് x നമീബിയ
ശ്രീലങ്ക x നെതര്‍ലാന്‍ഡ്‌സ്

സൂപ്പര്‍ 12
ഒക്ടോബര്‍ 23
ഓസ്‌ട്രേലിയ x സൗത്താഫ്രിക്ക (അബുദാബി)
ഇംഗ്ലണ്ട് x വെസ്റ്റ് ഇന്‍ഡീസ് (ദുബായ്)

ഒക്ടോബര്‍ 24
ഇന്ത്യ x പാകിസ്താന്‍ (ദുബായ്)

ഗ്രൂപ്പ് എ വിജയികള്‍ (യോഗ്യതാ റൗണ്ട്) x ഗ്രൂപ്പ് ബി റണ്ണറപ്പ് (ഷാര്‍ജ)

ഒക്ടോബര്‍ 25
അഫ്ഗാനിസ്താന്‍ x ഗ്രൂപ്പ് ബി വിജയികള്‍ (ഷാര്‍ജ)

ഒക്ടോബര്‍ 26
സൗത്താഫ്രിക്ക x വെസ്റ്റ് ഇന്‍ഡഡീസ് (ദുബായ്)
പാകിസ്താന്‍ x ന്യൂസിലാന്‍ഡ് (ഷാര്‍ജ)

ഒക്ടോബര്‍ 27
ഇംഗ്ലണ്ട് x ഗ്രൂപ്പ് ബി റണ്ണറപ്പ് (അബുദാബി)
ഗ്രൂപ്പ് ബി റണ്ണറപ്പ് x ഗ്രൂപ്പ് എ വിജയികള്‍ (അബുദാബി)

ഒക്ടോബര്‍ 28
ഓസ്‌ട്രേലിയ x ഗ്രൂപ്പ് എ വിജയികള്‍(ദുബായ്)

ഒക്ടോബര്‍ 29
വെസ്റ്റ് ഇന്‍ഡീസ് x ബി റണ്ണറപ്പ് (ഷാര്‍ജ)
പാകിസ്താന്‍ x അഫ്ഗാനിസ്താന്‍ (ദുബായ്)

ഒക്ടോബര്‍ 30
സൗത്താഫ്രിക്ക x എ വിജയികള്‍ (ഷാര്‍ജ)
ഇംഗ്ലണ്ട് x ഓസ്‌ട്രേലിയ (ദുബായ്)

ഒക്ടോബര്‍ 31
അഫ്ഗാനിസ്താന്‍ x എ റണ്ണറപ്പ് (അബുദാബി)
ഇന്ത്യ x ന്യൂസിലാന്‍ഡ് (ദുബായ്)

നവംബര്‍ 1
ഇംഗ്ലണ്ട് x എ വിജയികള്‍ (ഷാര്‍ജ)

നവംബര്‍ 2
സൗത്താഫ്രിക്ക x ബി റണ്ണറപ്പ് (അബുദാബി)
പാകിസ്താന്‍ x എ റണ്ണറപ്പ് (അബുദാബി)

നവംബര്‍ 3
ന്യൂസിലാന്‍ഡ് x ബി റണ്ണറപ്പ് (ദുബായ്)
ഇന്ത്യ x അഫ്ഗാനിസ്താന്‍ (അബുദാബി)

നവംബര്‍ 4
ഓസ്‌ട്രേലിയ x ബി റണ്ണറപ്പ് (ദുബായ്)
വെസ്റ്റ് ഇന്‍ഡീസ് x എ വിജയികള്‍ (ദുബായ്)

നവംബര്‍ 5
ന്യൂസിലാന്‍ഡ് x എ റണ്ണറപ്പ് (ഷാര്‍ജ)
ഇന്ത്യ x ബി വിജയികള്‍ (ദുബായ്)

നവംബര്‍ 6
ഓസ്‌ട്രേലിയ x വെസ്റ്റ് ഇന്‍ഡീസ് (അബുദാബി)
ഇംഗ്ലണ്ട് x സൗത്താഫ്രിക്ക (ഷാര്‍ജ)

നവംബര്‍ 7
ന്യൂസിലാന്‍ഡ് x അഫ്ഗാനിസ്താന്‍ (അബുദാബി)
പാകിസ്താന്‍ x ബി വിജയികള്‍ (ഷാര്‍ജ)

നവംബര്‍ 8
ഇന്ത്യ x എ റണ്ണറപ്പ് (ദുബായ്)

സെമി ഫൈനല്‍
എ 1 x ബി 2 (നവംബര്‍ 10, ദുബായ്)
എ 2 x ബി 1 (നവംബര്‍ 11, ദുബായ്)

ഫൈനല്‍
നവംബര്‍ 14, ദുബായ്‌

Story first published: Tuesday, August 17, 2021, 11:32 [IST]
Other articles published on Aug 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X