Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ വർഷം ട്വന്റി-20 ലോകകപ്പില്ല, ഐപിഎല്ലിന് സാധ്യത

ഒടുവില്‍ തീരുമാനമായി. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരുന്ന ട്വന്റി-20 ലോകകപ്പ് ഐസിസി (രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍) നീട്ടി. 2022 ഒക്ടോബറിലേക്കാണ് ട്വന്റി-20 ലോകകപ്പ് ടൂര്‍ണമെന്റ് ഐസിസി പുനര്‍നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ മുടങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഈ വര്‍ഷം ഒക്ടോബര്‍ - നവംബര്‍ കാലയളവില്‍ നടക്കാന്‍ സാധ്യതയേറി. ഇന്ന് നടന്ന ഐസിസി യോഗത്തിലാണ് ടൂര്‍ണമെന്റ് മാറ്റിവെയ്ക്കാന്‍ ഔദ്യോഗിക തീരുമാനം വന്നത്.

ഈ വർഷം ട്വന്റി-20 ലോകകപ്പില്ല, ഐപിഎല്ലിന് സാധ്യത

കൊറോണ ഭീതി മുന്‍നിര്‍ത്തി ഈ വര്‍ഷത്തെ ട്വന്റി-20 ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഐസിസിയെ മുന്‍പ് അറിയിച്ചിരുന്നു. എന്നാല്‍ ടൂര്‍ണമെന്റിനുള്ള എല്ലാ സാധ്യതയും തേടിയതിന് ശേഷം മാത്രം ഔദ്യോഗിക തീരുമാനമെടുത്താല്‍ മതിയെന്ന നിലപാടാണ് ഐസിസി കൈക്കൊണ്ടത്. എന്തായാലും ഈ വര്‍ഷം ട്വന്റി-20 ലോകകപ്പ് നടത്താന്‍ കഴിയില്ല, ഐസിസി ഔദ്യോഗികമായി തിങ്കളാഴ്ച്ച അറിയിച്ചു. ഇതേസമയം, ലോകകപ്പ് മാറ്റിയ സാഹചര്യത്തില്‍ ഐപിഎല്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. സെപ്തംബര്‍ 26 മുതല്‍ നവംബര്‍ 8 വരെ ഐപിഎല്‍ നടത്താനുള്ള ആലോചന ബിസിസിഐക്കുണ്ട്.

നേരത്തെ, ഓസ്‌ട്രേലിയയിലെ ട്വന്റി-20 ലോകകപ്പായിരുന്നു ഐപിഎല്ലിന് വിലങ്ങുതടിയായത്. എന്നാല്‍ ഇപ്പോഴിത് നീങ്ങി. ഐപിഎല്‍ ഇന്ത്യയ്ക്കകത്ത് നടക്കുമോയെന്ന കാര്യമാണ് രാജ്യത്തെ ക്രിക്കറ്റ് പ്രേമികളുടെ പുതിയ സംശയം. ദിനംപ്രതി കൊറോണ ബാധിതരുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചുവരുമ്പോള്‍ ഇന്ത്യയ്ക്കകത്ത് ഐപിഎല്‍ നടക്കാനുള്ള സാധ്യത വിരളമാണ്. ഐപിഎല്‍ 13 ആം പതിപ്പിന് യുഎഇ വേദിയാകുമെന്ന അഭ്യൂഹങ്ങളും നിലവില്‍ ശക്തം. എന്തായാലും ഐപിഎല്‍ ഇന്ത്യയ്ക്കകത്ത് നടത്തുകയാണ് ബിസിസിഐയുടെയും ആഗ്രഹം. ബിസിസിഐ മേധാവി സൗരവ് ഗാംഗുലി ഇക്കാര്യം അടുത്തിടെ അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുകയാണെങ്കില്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ബിസിസിഐ തീരുമാനിക്കും.

ഡിസംബര്‍ 3 മുതല്‍ ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം നടക്കാനിരിക്കുകയാണ്. നാലു ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഒക്ടോബര്‍ - നവംബര്‍ കാലയളവില്‍ ഐപിഎല്‍ നടക്കുകയാണെങ്കില്‍ ഓസ്‌ട്രേലിയന്‍ പര്യടനം ഒരാഴ്ച്ച വൈകിയാകും ആരംഭിക്കുക. എന്തുവിലകൊടുത്തും ഐപിഎല്‍ നടത്തുകയാണ് ബിസിസിഐയുടെ പ്രഥമ താത്പര്യം. കാരണം ഐപിഎല്‍ ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായാല്‍ 4,000 കോടി രൂപയോളം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് വരുമാനനഷ്ടം സംഭവിക്കും.

Story first published: Monday, July 20, 2020, 20:29 [IST]
Other articles published on Jul 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+