വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഇന്ത്യന്‍ ടീം വൈകാതെ പ്രഖ്യാപിക്കും, നിര്‍ണായക സൂചനകള്‍ പുറത്ത്

സൂപ്പര്‍ 12ലേക്കു ഇന്ത്യ നേരിട്ടു യോഗ്യത നേടിയിട്ടുണ്ട്

ഒക്ടോബറില്‍ ആരംഭിക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ക്രിക്കറ്റ് ടീമിനെ ബിസിസിഐ വൈകാതെ പ്രഖ്യാപിക്കും. ഈ മാസം 10നുള്ളില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മുഴുവന്‍ ടീമുകളും കളിക്കാരുടെ ലിസ്റ്റ് സമര്‍പ്പിക്കണമെന്നാണ് ഐസിസി നിര്‍ദേശിച്ചിരിക്കുന്നത്.ഇതുവരെ മൂന്നു രാജ്യങ്ങള്‍ മാത്രമേ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടുള്ളൂ.

ന്യൂസിലാന്‍ഡായിരുന്നു ഏറ്റവുമാദ്യം ലോകകപ്പ് സംഘത്തെ തിരഞ്ഞെടുത്തത്. പിന്നീട് ടീമിനെ പ്രഖ്യാപിച്ചത് ഓസ്‌ട്രേലിയയായിരുന്നു. യോഗ്യതാ റൗണ്ടില്‍ മല്‍സരിക്കുന്ന ക്രിക്കറ്റിലെ കുഞ്ഞന്‍മാരായ പപ്പുവ ന്യുഗ്വിനിയാണ് അവസാനമായി ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തത്. വരുംദിവസങ്ങളില്‍ കൂടുതല്‍ ടീമുകള്‍ ലോകകപ്പ് സംഘത്തെ പ്രഖ്യാപിക്കാനിരിക്കുകയാണ്.

 സപ്തംബര്‍ 6 അല്ലെങ്കില്‍ 7

സപ്തംബര്‍ 6 അല്ലെങ്കില്‍ 7

സപ്തംബര്‍ ആറിനോ, അല്ലെങ്കില്‍ ഏഴിനോ ആയിരിക്കും ഇന്ത്യയുടെ ലോകകപ്പ് ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുകയെന്നാണ് അണിയറയില്‍ നിന്നുള്ള വിവരം. ചില ബിസിസിഐ വൃത്തങ്ങളാണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയിട്ടുള്ളത്.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഓവലില്‍ ഇന്നാരംഭിക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റ് അവസാനിക്കുന്നത് ഞായറാഴ്ചയാണ്. ചിലപ്പോള്‍ ഞായറാഴ്ച തന്നെ ലോകകപ്പ് ടീമിനെ പുറത്തുവിട്ടേക്കും. ഇല്ലെങ്കില്‍ തിങ്കളാഴ്ചയാവും ടീമിനെ അറിയാന്‍ കഴിയുക.

 കൂടുതല്‍ താരങ്ങള്‍ പറ്റില്ല

കൂടുതല്‍ താരങ്ങള്‍ പറ്റില്ല

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഒരുപാട് വെല്ലുവിളികള്‍ മുന്നിലുള്ളതിനാല്‍ റിസര്‍വ് കളിക്കാരെ കൂടി ടീമുകള്‍ക്കു കണ്ടെേേത്തണ്ടി വരും. പക്ഷെ 15ല്‍ കൂടുതല്‍ കളിക്കാരെയും എട്ടിലധികം ഒഫീഷ്യലുകളെയും ലോകകപ്പിനായി യുഎഇ, ഒമാന്‍ എന്നീവിടങ്ങളിലേക്കു കൊണ്ടു വരരുതതെന്ന ഐസിസിയുടെ നിബന്ധന ടീമുകള്‍ക്കു തിരിച്ചടിയാണ്.

 ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീമിന്റെ കാര്യമെടുക്കുകയാണെങ്കില്‍ 10 താരങ്ങള്‍ ടീമില്‍ സ്ഥാനം ഉറപ്പാക്കിക്കഴിഞ്ഞു. ശേഷിച്ച അഞ്ചു പേരുടെ കാര്യത്തില്‍ മാത്രമാണ് ആശയക്കുഴപ്പമുള്ളത്. നായകന്‍ വിരാട് കോലിയെക്കൂടാതെ, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമില്‍ സ്ഥാനമുറപ്പാക്കിയ 10 പേര്‍.
ശേഷിച്ച അഞ്ചു പേരെ കണ്ടെത്തുകയെന്നത് സെലക്ഷന്‍ കമ്മിറ്റിക്കു തലവേദനയാവും. ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ദീപക് ചാഹര്‍, ടി നടരാജന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, രാഹുല്‍ ചാഹര്‍, വരുണ്‍ ചക്രവര്‍ത്തി, സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരെല്ലാം ടീമിലെ സ്ഥാനം മോഹിച്ച് രംഗത്തുണ്ട്.

 ഇന്ത്യ ഗ്രൂപ്പ് രണ്ടില്‍

ഇന്ത്യ ഗ്രൂപ്പ് രണ്ടില്‍

ലോകകപ്പിന്റെ സൂപ്പര്‍ 12ലേക്കു ഇന്ത്യ നേരിട്ടു യോഗ്യത നേടിയിട്ടുണ്ട്. ആറു ടീമുകളെ വീതം രണ്ടു ഗ്രൂപ്പുകൡലായാണ് വേര്‍തിരിച്ചിട്ടുള്ളത്. ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം. ചിരവൈരികളായ പാകിസ്താന്‍, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവരും യോഗ്യതാ റൗണ്ടില്‍ നിന്നുള്ള രണ്ടു ടീമുകളും കൂടി ഈ ഗ്രൂപ്പിലേക്കു വരും.
ഗ്രൂപ്പ് ഒന്നാണ് ടൂര്‍ണമെന്റിലെ മരണഗ്രൂപ്പ്. നിലവിലെ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്, മുന്‍ ജേതാക്കളായ ഇംഗ്ലണ്ട്, കരുത്തരായ ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ ഈ ഗ്രൂപ്പിലാണ്. കൂടാതെ യോഗ്യതാറൗണ്ടില്‍ നിന്നെത്തുന്ന രണ്ടു ടീമുകള്‍ കൂടിയുണ്ടാവും.
ലോകകപ്പിന്റെ യോഗ്യതാ റൗണ്ട് മല്‍സരങ്ങള്‍ ഒക്ടോബര്‍ 17നു ആരംഭിക്കും. എട്ടു ടീമുകളാണ് യോഗ്യതാ റൗണ്ടില്‍ മാറ്റുരയ്ക്കുക. ബംഗ്ലാദേശും ശ്രീലങ്കയും ഇക്കൂട്ടത്തിലുണ്ട്. നാലു ടീമുകള്‍ക്കു സൂപ്പര്‍ 12ലേക്കു യോഗ്യത ലഭിക്കും. ഒക്ടോബര്‍ 23നാണ് സൂപ്പര്‍ 12 പോരാട്ടങ്ങളുടെ തുടക്കം. ഇന്ത്യയുടെ ആദ്യ മല്‍സരം 24ന് ചിരവൈരികളായ പാകിസ്താനെതിരേയാണ്. നവംബര്‍ 10, 11 തിയ്യതികളിലാണ് സെമി ഫൈനല്‍. കിരീടപ്പോരാട്ടം 14നായിരിക്കും.

Story first published: Thursday, September 2, 2021, 12:53 [IST]
Other articles published on Sep 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X