For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇത് 'ഐപിഎല്‍ ഇലവന്‍', ഐസിസിക്ക് എതിരെ രോഷംകൊണ്ട് മുന്‍ പാകിസ്താന്‍ താരങ്ങള്‍

ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ടെസ്റ്റ്, ഏകദിന, ട്വന്റി-20 ടീമുകള്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഞായറാഴ്ച്ച പ്രഖ്യാപിച്ചു. എന്നാല്‍ ഐസിസിയുടെ ദശാബ്ദത്തിലെ ട്വന്റി-20 ടീമിനെച്ചൊല്ലി വിവാദങ്ങളും അതൃപ്തിയും പുകയുകയാണ്. പാകിസ്താന്‍, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് താരങ്ങളാരും ട്വന്റി-20 ടീമിലില്ലെന്നതുതന്നെ പ്രധാന കാരണം.

ഈ പശ്ചാത്തലത്തില്‍ ഐസിസി പ്രഖ്യാപിച്ചത് ലോക ട്വന്റി-20 ഇലവനല്ല, മറിച്ച് ഈ ദശാബ്ദത്തിലെ ഐപിഎല്‍ ഇലവനാണെന്ന് ആരോപിക്കുകയാണ് മുന്‍ പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റാഷിദ് ലത്തീഫ്.

ഐപിഎൽ ഇലവൻ

ദീര്‍ഘകാലം ലോക ട്വന്റി-20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം കയ്യടക്കിയ പാകിസ്താന്‍ ടീമില്‍ നിന്നും ഒരാള്‍ പോലും ദശാബ്ദത്തിലെ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതില്‍ 52 -കാരനായ ലത്തീഫിന് കടുത്ത നിരാശയുണ്ട്. ഇക്കാര്യം അദ്ദേഹം ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഐസിസിയുടെ പ്രഖ്യാപനത്തിന് ചുവടെ, 'തലക്കെട്ടില്‍ പിഴവുണ്ട്, ദശാബ്ദത്തിലെ ഐപിഎല്‍ ടീമെന്ന് എഴുതാന്‍ ഇവര്‍ മറന്നുപോയി' എന്ന് റാഷിദ് ലത്തീഫ് പരിഹാസരൂപേണ കുറിച്ചു.

ഐസിസിക്ക് എതിരെ രോഷം

ലോക ട്വന്റി-20 ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ബാബര്‍ അസമിനും ഐസിസിയുടെ ദശാബ്ദത്തിലെ ടീമിലേക്ക് കയറിക്കൂടാനായില്ല. നിലവില്‍ പാകിസ്താന്റെ ടെസ്റ്റ്, ഏകദിന, ട്വന്റി-20 ടീമുകളുടെ നായകനാണ് ബാബര്‍ അസം.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) പണക്കൊഴുപ്പിന് മുന്നില്‍ ഐസിസി ഒരിക്കല്‍ക്കൂടി മുട്ടുമടക്കുന്നതായി മുന്‍കാല പാകിസ്താന്‍ താരങ്ങള്‍ ആക്ഷേപം ഉയര്‍ത്തുന്നുണ്ട്. ഐപിഎല്ലിലെ പ്രകടനമല്ല ദശാബ്ദത്തിലെ ട്വന്റി-20 ടീമിലേക്കുള്ള യോഗ്യതയെന്ന് ഇവര്‍ ആരോപിക്കുന്നു.

ലീഗുകൾ

നിലവില്‍ ലോകത്തെ ഏറ്റവും വലിയ ട്വന്റി-20 ലീഗാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ഐപിഎല്‍ കലണ്ടര്‍ മുന്‍നിര്‍ത്തിയാണ് ഐസിസിയും മറ്റു ക്രിക്കറ്റ് ബോര്‍ഡുകളും തങ്ങളുടെ മത്സരക്രമം നിശ്ചയിക്കാറ്. പുതിയ കാലത്ത് ഐപിഎല്ലിന്റെ മേന്മയും പ്രചാരവും കണ്ട് മറ്റു ക്രിക്കറ്റ് ബോര്‍ഡുകളും ട്വന്റി-20 ലീഗുകള്‍ ആരംഭിക്കാന്‍ മുന്‍കയ്യെടുക്കുന്നതും കാണാം.

ഐപിഎൽ പ്രഥമ സീസൺ

ഐപിഎല്‍ മാതൃകയില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന ട്വന്റി-20 ലീഗാണ് പാകിസ്താന്‍ സൂപ്പര്‍ ലീഗ്. എന്നാല്‍ പിഎസ്എല്ലില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐ അനുവാദം നല്‍കുന്നില്ല. ഇതേസമയം, പ്രഥമ ഐപിഎല്‍ സീസണില്‍ ശുഐബ് അക്തര്‍, ഷാഹിദ് അഫ്രീദി, ശുഐബ് മാലിക്, മിസ്ബാ ഉള്‍ ഹഖ് ഉള്‍പ്പെടെ 11 പാകിസ്താന്‍ താരങ്ങള്‍ പങ്കെടുത്തിരുന്നു. അന്ന് യൂനിസ് ഖാനും കമ്രാന്‍ അക്മലും കിരീടം നേടിയ രാജസ്താന്‍ റോയല്‍സിന് വേണ്ടി കളിച്ചു.

അസർ മഹമ്മൂദ്

എന്നാല്‍ പാകിസ്താനുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായതിനെത്തുടര്‍ന്ന് ടൂര്‍ണമെന്റില്‍ പാക് താരങ്ങള്‍ പങ്കെടുക്കുന്നത് ബിസിസിഐ വിലക്കി.
പറഞ്ഞുവരുമ്പോള്‍ മുന്‍ പാകിസ്താന്‍ ഓള്‍ റൗണ്ടര്‍ അസര്‍ മഹമ്മൂദ് കിങ്‌സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ക്ക് വേണ്ടി ഈ ദശാബ്ദത്തില്‍ കളിക്കുന്നത് ആരാധകര്‍ കണ്ടിരുന്നു. ബ്രിട്ടീഷ് പൗരത്വം നേടിയ പശ്ചാത്തലത്തിലാണ് മഹമ്മൂദിന് ഐപിഎല്ലില്‍ കളിക്കാന്‍ സാധിച്ചത്. എന്തായാലും ഐസിസി പ്രഖ്യാപിച്ച ഈ ദശാബ്ദത്തിലെ ട്വന്റി-20 ടീമിനെ ചുവടെ കാണാം.

ട്വന്റി-20 ടീം

രോഹിത് ശര്‍മ (ഇന്ത്യ), ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്), ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ), എബി ഡിവില്ലേഴ്‌സ് (ദക്ഷിണാഫ്രിക്ക), ഗ്ലെന്‍ മാക്‌സ്‌വെല്‍ (ഓസ്‌ട്രേലിയ), എംഎസ് ധോണി - നായകന്‍/വിക്കറ്റ് കീപ്പര്‍ (ഇന്ത്യ), കീറോണ്‍ പൊള്ളാര്‍ഡ് (വെസ്റ്റ് ഇന്‍ഡീസ്), റാഷിദ് ഖാന്‍ (അഫ്ഗാനിസ്താന്‍), ജസ്പ്രീത് ബുംറ (ഇന്ത്യ), ലസിത് മലിംഗ (ശ്രീലങ്ക).

Story first published: Monday, December 28, 2020, 10:02 [IST]
Other articles published on Dec 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+