വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ട്വന്റി20 റാങ്കിങ്: കോലിക്കും രാഹുലിനും കുതിപ്പ്, രോഹിത് ഒരു പടി താഴോട്ട്

ദുബൈ: ഏറ്റവും പുതിയ ഐസിസി ട്വന്റി20 റാങ്കിങ്ങില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും കെ എല്‍ രാഹുലും. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ മികച്ച പ്രകടനമാണ് ഇരുവരേയും തുണച്ചത്. മൂന്ന് മത്സരത്തില്‍ നിന്ന് 183 റണ്‍സ് നേടിയ പരമ്പരയിലെ താരമായി കോലി അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി 10ാം സ്ഥാനത്തേക്കെത്തി. 94*,19,70* എന്നിങ്ങനെയായിരുന്നു കോലിയുടെ സ്‌കോര്‍. ഇതില്‍ രണ്ട് മത്സരത്തില്‍ പുറത്താവാതെയായിരുന്നു കോലിയുടെ വെടിക്കെട്ട്.

നിലവിലെ ഏകദിന, ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരില്‍ ഒന്നാം സ്ഥാനത്തുള്ള കോലി ഈ വര്‍ഷവും ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡിനരികിലാണ്. തുടര്‍ച്ചയായ നാലാം തവണയാണ് കോലിയുടെ ഈ നേട്ടം. നിലവിലെ താരങ്ങളില്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക ബാറ്റ്‌സ്മാനാണ് കോലി. ശിഖര്‍ ധവാന്റെ അഭാവത്തില്‍ ഓപ്പണറായെത്തി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ലോകേഷ് രാഹുല്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി.

viratkohli

<strong>സാനിയ മിര്‍സയുടെ സഹോദരിയും അസറുദ്ദീന്റെ മകനും തമ്മില്‍ വിവാഹിതരായി </strong>സാനിയ മിര്‍സയുടെ സഹോദരിയും അസറുദ്ദീന്റെ മകനും തമ്മില്‍ വിവാഹിതരായി

പരമ്പര വിജയിയെ തീരുമാനിക്കുന്ന നിര്‍ണ്ണായക മത്സരത്തില്‍ 91 റണ്‍സുമായി ടോപ് സ്‌കോററായതാണ് രാഹുലിനെ തുണച്ചത്. ഈ മത്സരത്തിലെ താരവും രാഹുലാണ്. അതേ സമയം ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരു സ്ഥാനം പിന്നോട്ടിറങ്ങി. വിന്‍ഡീസിനെതിരായ ആദ്യ രണ്ട് മത്സരത്തിലും തിളങ്ങാതിരുന്ന രോഹിത് ഒമ്പതാം സ്ഥാനത്താണ്. പാകിസ്താന്റെ ബാബര്‍ അസാമാണ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാമത്. ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് രണ്ടാമതുണ്ട്. ബൗളര്‍മാരുടെ പട്ടികയില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിച്ചിട്ടില്ല.

Story first published: Thursday, December 12, 2019, 16:55 [IST]
Other articles published on Dec 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X