For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ട്വന്റി-20 റാങ്കിംഗില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍; ബൗളര്‍മാരില്‍ മുന്നില്‍ ഭുവി!

By Abin MP

കൊവിഡ് വാര്‍ത്തകള്‍ക്കിടയിലും ചെറിയൊരു ആശ്വാസമായി റാങ്കിംഗ്. ഐസിസി ട്വന്റി-20 റാങ്കിംഗില്‍ വന്‍ കുതിപ്പുമായി ശ്രീലങ്കന്‍ ലെഗ് സ്പിന്നര്‍ വനിന്ദു ഡി സില്‍വ. ഒരു നില മുന്നോട്ട് വന്ന് രണ്ടാം സ്ഥാനത്താണ് ഡിസില്‍വ എത്തിയിരിക്കുന്നത്. ഇതോടെ തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗിലെത്താന്‍ ലങ്കന്‍ ബൗളര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ രണ്ട് വിക്കറ്റ് നേടിയതോടെയാണ് താരത്തിന് നില മെച്ചപ്പെടുത്താന്‍ സാധിച്ചത്.

അതേസമയം നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ താരങ്ങൡ ഒരാള്‍ ഭുവനേശ്വര്‍ കുമാറാണ്. ലങ്കയ്‌ക്കെതിരായ നാല് വിക്കറ്റ് പ്രകടനത്തിന്റെ ബലത്തില്‍ നാല് പടി മുകളിലേക്ക് കയറിയ ഭുവി തന്റെ റാങ്കിംഗ് 16 ആക്കി ഉയര്‍ത്തി. റാങ്കിംഗില്‍ ഏറ്റവും മുന്നിലുള്ള ഇന്ത്യന്‍ ബൗളറാണ് ഭുവനേശ്വര്‍ കുമാര്‍. നേട്ടമുണ്ടാക്കിയ മറ്റൊരു ഇന്ത്യന്‍ താരം യുസ്വേന്ദ്ര ചാഹലാണ്.

ചാഹല്‍ 21-ാമത്

തന്റെ സ്ഥാനം മെച്ചപ്പെടുത്തിയ ചാഹല്‍ 21-ാമത് എത്തിയിട്ടുണ്ട്. സിംബാവെ ബൗളര്‍ ബ്ലെസിംഗ് മുസറബാനി, ലങ്കന്‍ പേസര്‍ ദുഷ്മന്ദ ചമീര എന്നിവരും സ്ഥാനം മെച്ചപ്പെടുത്തിയവരാണ്. അഞ്ച് സ്ലോട്ട് മുകളിലേക്ക് കയറിയ ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാനും നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ റീസ ഫെന്റിക്രസിനൊപ്പം 29-ാം സ്ഥാനത്താണ് ധവാന്‍. ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയെ നയിക്കുന്നത് ധവാന്‍ ആണ്.

 ബാറ്റ്‌സ്മാന്മാരുടെ പട്ടിക

നിലവിലെ പട്ടിക പ്രകാരം ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ഒന്നാമതുള്ളത് ഇംഗ്ലണ്ട് താരം ഡേവിഡ് മലാന്‍ ആണ്. രണ്ടാമത് പാക്കിസ്ഥാന്‍ താരം ബാബര്‍ അസം ആണ്. മൂന്നാമത് ഓസീസിന്റെ ആരോണ്‍ ഫിഞ്ചും നാലാമത് ന്യൂസിലന്‍ഡിന്റെ ഡിവോണ്‍ കോണ്‍വേയുമാണുള്ളത്. ഇന്ത്യയുടെ വിരാട് കോഹ്ലിയാണ് അഞ്ചാമത്. ടോപ് ടെന്നില്‍ മറ്റൊരു ഇന്ത്യന്‍ താരവുമില്ല. ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമത് ദക്ഷിണാഫ്രിക്കയുടെ ടബ്രെയ്‌സ് ഷംസിയാണുള്ളത്. അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയാണ് ഒന്നാം നമ്പര്‍ ഓള്‍റൗണ്ടര്‍. ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍ ആണ് രണ്ടാമതുള്ളത്.

രണ്ടാം ട്വന്റി-20

അതേസമയം ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ രണ്ടാം ട്വന്റി-20 മത്സരം ഇന്ന് നടക്കും. എന്നാല്‍ ഓള്‍ റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയ്ക്ക് കൊവിഡ് പോസിറ്റീവായതോടെ ഇന്ത്യന്‍ ക്യാമ്പ് കടുത്ത പ്രതിസന്ധിയിലാണ്. ക്രുണാലുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന എട്ട് ഇന്ത്യന്‍ താരങ്ങള്‍ ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇതോടെ ഇന്ത്യയ്ക്ക് ശ്രീലങ്കയെ നേരിടുക ഏറെ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.

നിലവിലെ റിപ്പോര്‍ട്ട് പ്രകാരം പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ താരങ്ങളെല്ലാം ഐസൊലേഷനിലാണ്. നായകന്‍ ശിഖര്‍ ധവാനും ഐസൊലേഷനിലാണെന്നും വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയെ നയിക്കാനുള്ള ഉത്തരവാദിത്തം ഭുവനേശ്വര്‍ കുമാറിനായിരിക്കും വന്നു ചേരുക. ഇതോടെ ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ഗ്വാദ് എന്നിവരുടെ അരങ്ങേറ്റത്തിനും ഇന്നത്തെ മത്സരം സാക്ഷ്യം വഹിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

Story first published: Wednesday, July 28, 2021, 18:44 [IST]
Other articles published on Jul 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+