Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 റാങ്കിങ്: ബാബറും രാഹുലും ഒന്നും രണ്ടും സ്ഥാനം നിലനിര്‍ത്തി, നേട്ടമുണ്ടാക്കി ഹഫീസ്

ദുബായ്: ഏറ്റവും പുതിയ ഐസിസി റാങ്കിങ്ങിലെ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി പാകിസ്താന്‍. ഇക്കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തതോടെയാണ് ബാബര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 869 പോയിന്റാണ് ബാബറിനുള്ളത്. രണ്ടാം സ്ഥാനം ഇന്ത്യന്‍ താരം കെഎല്‍ രാഹുലും നിലനിര്‍ത്തി. സമീപകാലത്തായി സ്ഥിരതയോടെ ഇന്ത്യന്‍ നിരയില്‍ തിളങ്ങുന്ന രാഹുലിന് 824 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ഓസീസ് പരിമിത ഓവര്‍ നായകന്‍ ആരോണ്‍ ഫിഞ്ചിന് 820 പോയിന്റും നാലാം സ്ഥാനത്തുള്ള കിവീസ് ഓപ്പണര്‍ കോളിന്‍ മണ്‍റോയ്ക്ക് 785 പോയിന്റുമാണുള്ളത്. ഡേവിഡ് മലാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഇയാന്‍ മോര്‍ഗന്‍, ഹസ്‌റത്തുള്ള സസായി, എവിന്‍ ലെവിസ്, വിരാട് കോലി എന്നിവരാണ് ആദ്യ 10ലുള്ള ബാറ്റ്‌സ്മാന്‍മാര്‍.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ശ്രദ്ധേയ പ്രകടനം പുറത്തെടുത്ത മുന്‍ പാക് നായകന്‍ മുഹമ്മദ് ഹഫീസ് 68ാം സ്ഥാനത്ത് നിന്ന് 44ലേക്കെത്തി. രണ്ട് മത്സരത്തില്‍ നിന്ന് 155 റണ്‍സാണ് ഹഫീസ് അടിച്ചെടുത്തത്. 137 റണ്‍സ് അടിച്ചെടുത്ത ഇംഗ്ലണ്ട് ഓപ്പണര്‍ ടോം ബാന്റനും നേട്ടമുണ്ടാക്കി. 152ല്‍ നിന്ന് 43ാം സ്ഥാനത്തേക്കാണ് ബാന്റന്‍ എത്തിയത്. ബൗളിങ് റാങ്കിങ്ങില്‍ അഫ്ഗാന്‍ വണ്ടര്‍ബോയ് റാഷിദ് ഖാന്‍ തന്നെയാണ് തലപ്പത്ത്. 736 പോയിന്റാണ് റാഷിദ് ഖാനുള്ളത്. 730 പോയിന്റുമായി അഫ്ഗാനിസ്ഥാന്റെ തന്നെ സ്പിന്‍ ബൗളര്‍ മുജീബുര്‍ റഹ്മാനാണ് രണ്ടാം സ്ഥാനത്തുള്ളത്. ഓസ്‌ട്രേലിയയുടെ ആദം സാംബയാണ് മൂന്നാം സ്ഥാനത്ത്. പാക് താരം ഷദാബ് ഖാന്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തേക്കെത്തിയിട്ടുണ്ട്. ബൗളര്‍മാരുടെ റാങ്കിങ്ങിലെ ആദ്യ 10ല്‍ ഒരു ഇന്ത്യന്‍ ബൗളര്‍ പോലുമില്ല.

babarazam

13ാം സ്ഥാനത്തുള്ള ജസ്പ്രീത് ബൂംറയാണ് ഇന്ത്യന്‍ നിരയിലെ കേമന്‍. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയാണ് ഒന്നാമത്. 294 പോയിന്റാണ് നബിക്കുള്ളത്. സിംബാബ്‌വെയുടെ സീന്‍ വില്യംസാണ് രണ്ടാം സ്ഥാനത്ത്. ഗ്ലെന്‍ മാക്‌സ്‌വെല്‍, റിച്ചാര്‍ഡ് ബെറിങ്ടണ്‍,ഗാരത് ഡിലാനി എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് താരങ്ങള്‍. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ 20നുള്ളില്‍ ഒരു ഇന്ത്യന്‍ താരം പോലുമില്ല. ഏകദിന ബാറ്റിങ് റാങ്കില്‍ വിരാട് കോലിയും രോഹിത് ശര്‍മയും ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ബൗളിങ് റാങ്കിങ്ങില്‍ ന്യൂസീലന്‍ഡിന്റെ ട്രന്റ് ബോള്‍ട്ടും ഇന്ത്യയുടെ ജസ്പ്രീത് ബൂംറയും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരുന്നു. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ മുഹമ്മദ് നബി തലപ്പത്തും ബെന്‍ സ്റ്റോക്‌സ് രണ്ടാം സ്ഥാനത്തുമാണ്. ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ സ്റ്റീവ് സ്മിത്തും ഒന്നാം സ്ഥാനത്തും വിരാട് കോലി രണ്ടാം സ്ഥാനത്തുമാണ്. ബൗളിങ് റാങ്കിങ്ങില്‍ പാറ്റ് കമ്മിന്‍സ് ഒന്നാം സ്ഥാനത്തും സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടാം സ്ഥാനത്തുമാണ്. ഓള്‍റൗണ്ടര്‍മാരില്‍ വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് നായകന്‍ ജേസന്‍ ഹോള്‍ഡറാണ് തലപ്പത്ത്. ബെന്‍ സ്റ്റോക്‌സ് രണ്ടാം സ്ഥാനത്തും.

Story first published: Wednesday, September 2, 2020, 18:16 [IST]
Other articles published on Sep 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+