വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐസിസി ടി20 ലോകകപ്പ് ഈ വര്‍ഷമില്ല? മാറ്റുമെന്ന് സൂചന, പകരം വരുന്നത് ഐപിഎല്‍!

ഓസ്‌ട്രേലിയയാണ് ടി20 ലോകകപ്പിനു വേദിയാവുക

ദുബായ്: ഐപിഎല്‍ പ്രേമികള്‍ക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് മാറ്റുമെന്നാണ് സൂചനകള്‍. അധികം വൈകാതെ തന്നെ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. ടി20 ലോകകപ്പ് മാറ്റുന്നതോടെ വഴി തെളിയുന്നത് ഐപിഎല്ലിന്റെ 13ാം സീസണിനാണ്. ലോകകപ്പിന്റെ വിന്‍ഡോയില്‍ ഐപിഎല്‍ നടത്താനായിരിക്കും ഇനി ബിസിസിഐയുടെ ശ്രമം.

ipl

കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്നു മാറ്റി വയ്‌ക്കേണ്ടി വരുന്ന ഒടുവിലത്തെ ടൂര്‍ണമെന്റ് കൂടിയായിരിക്കും ടി20 ലോകകപ്പ്. ഒൡപിക്‌സ്, യൂറോ കപ്പ്, കോപ്പാ അമേരിക്ക എന്നിവയടക്കം നിരവധി വമ്പന്‍ കായിക മേളകള്‍ അടുത്ത വര്‍ഷത്തേക്കു മാറ്റി വച്ചു കഴിഞ്ഞു. ടി20 ലോകകപ്പ് അടുത്ത വര്‍ഷത്തേക്കു മാറ്റി വയ്ക്കുമെന്നാണ് പുതിയ വിവരം. ഇതോടെ 2021 തിരക്കേറിയ മല്‍സരങ്ങളുടെ വര്‍ഷമായി മാറുകയും ചെയ്യും.

ടി20 ലോകകപ്പിന്റെ ഭാവിയെക്കുറിച്ച് ഈ മാസം 28ന് നടക്കുന്ന ബോര്‍ഡ് യോഗത്തിലാണ് ഐസിസി ചര്‍ച്ച ചെയ്യുക. ടൂര്‍ണമന്റ് മാറ്റുന്ന വിവരം ഇതേ യോഗത്തില്‍ ഐസിസി പ്രഖ്യാപിക്കുമെന്നാണ് വിവരം. ലോകകപ്പ് 2020ലേക്കു മാറ്റി വയ്ക്കാന്‍ ഐസിസി ഇതിനകം തന്നെ തീരുമാനിച്ചു കഴിഞ്ഞതായും ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമേ വരാനുള്ളൂവെന്നുമാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടി20 ലോകകപ്പ് മുന്‍നിശ്ചയിച്ച പ്രകാരം തന്നെ ഈ വര്‍ഷം നടത്തുകയാണെങ്കില്‍ കാണികളില്ലാതെ അടച്ചിട്ട സ്റ്റേഡിയത്തില്‍ മല്‍സരങ്ങള്‍ നടത്തേണ്ടി വരും. ഇതിനോടു ക്രിക്കറ്റ് ഓസ്‌ട്രേലിയക്കു താല്‍പ്പര്യമുണ്ടാവില്ല. കാരണം വലിയ വരുമാനമാണ് ടി20 ലോകകപ്പിലൂടെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്. കാണികളില്ലാതെ മല്‍സരങ്ങള്‍ നടത്തിയാല്‍ വരുമാനത്തില്‍ ഗണ്യമായ കുറവു തന്നെയുണ്ടാവും.

ഹാര്‍ദിക്കുമായി 'ഏറ്റുമുട്ടാനില്ല', അത് ബാധിക്കുക സ്വയം തന്നെ, ലക്ഷ്യം ഒന്നു മാത്രമെന്ന് വിജയ്ഹാര്‍ദിക്കുമായി 'ഏറ്റുമുട്ടാനില്ല', അത് ബാധിക്കുക സ്വയം തന്നെ, ലക്ഷ്യം ഒന്നു മാത്രമെന്ന് വിജയ്

കശാപ്പുകാരന്‍ ധോണി, എന്താണ് അന്നു കാണിച്ചത്? അതുപോലൊരു ബാറ്റിങ് പ്രകടനം കണ്ടിട്ടില്ല- കൈഫ്കശാപ്പുകാരന്‍ ധോണി, എന്താണ് അന്നു കാണിച്ചത്? അതുപോലൊരു ബാറ്റിങ് പ്രകടനം കണ്ടിട്ടില്ല- കൈഫ്

ടി20 ലോകകപ്പ് മാറ്റിയാല്‍ മൂന്നു ഓപ്ഷനുകളാണ് ഐസിസിക്കു മുന്നിലുള്ളത്. ഒന്ന് 2021 ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി ലോകകപ്പ് നടത്തുകയെന്നതായിരിക്കും. എന്നാല്‍ ഇതിനു പിന്നാലെ ഐപിഎല്‍ ഉണ്ടാവുമെന്നതില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇതിനോടു യോജിക്കാന്‍ സാധിക്കില്ല. കാരണം തുടര്‍ച്ചയായി മൂന്നോ, നാലോ മാസം ടി20 ക്രിക്കറ്റ് നടന്നാല്‍ അത് ക്രിക്കറ്റിനെ കൊല്ലുന്നതിനു തുല്യമാണെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വിലയിരുത്തല്‍ ഐപിഎല്‍ മാത്രമല്ല ഓസ്‌ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനവുമായും ടി20 ലോകകപ്പ് 'കൂട്ടിയിടിക്കാന്‍' സാധ്യതയുണ്ട്.

രണ്ടാമത്തെ ഓപ്ഷന്‍ ആതിഥേത്വം പരസ്പരം വച്ചു മാറുകയെന്നതാണ്. 2021ലെ ലോകകപ്പിന്റെ വേദി ഇന്ത്യയാണ്. 2020ലെ ലോകകപ്പിന്റെ ആതിഥേയത്വം ഇന്ത്യക്കു നല്‍കി പകരം 2021ലെ ലോകകപ്പിന്റെ ആതിഥേയത്വം നേടാനായാരിക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ശ്രമം. എന്നാല്‍ ഇതിനു ബിസിസിഐ അനുകൂലിക്കുമോയെന്ന് അറിയേണ്ടിയിരിക്കുന്നു. മൂന്നാമത്തെ ഓപ്ഷന്‍ ഈ വര്‍ഷത്തെ ടി20 ലോകകപ്പ് രണ്ടു വര്‍ഷത്തേക്കു മാറ്റി വയ്ക്കുകയെന്നതാണ് അങ്ങനെയാണെങ്കില്‍ 2022ലായിരിക്കും ടൂര്‍ണമെന്റ് ഓസ്‌ട്രേലിയയില്‍ നടക്കുക.

Story first published: Friday, May 22, 2020, 14:58 [IST]
Other articles published on May 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X