വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World cup: ഓസ്‌ട്രേലിയക്ക് താല്‍പ്പര്യമില്ല, എന്നിട്ടും ഐസിസിക്ക് ആശയക്കുഴപ്പം, വിധി ജൂലൈയില്‍

ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ടൂര്‍ണമെന്റ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്

ദുബായ്: ഓസ്‌ട്രേലിയയില്‍ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിനെക്കുറിച്ച് തീരുമാനമെടുക്കുന്നതില്‍ ഐസിസി വീണ്ടും പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് ഐസിസി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. ഇതോടെ ലോകകപ്പ് നടത്തണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ഐസിസി അടുത്ത മാസത്തേക്കു മാറ്റിയിരിക്കുകയാണ്. ഇതു മൂന്നാം തവണയാണ് ലോകകപ്പിന്റെ വിധി ഐസിസി നീട്ടി വയ്ക്കുന്നത്.

world cup

കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ലോകകപ്പിനു വേദിയാവാന്‍ ഓസ്‌ട്രേലിയ പ്രത്യക്ഷമായി തന്നെ തന്നെ വിമുഖത കാണിച്ചിരുന്നു. എന്നിട്ടും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ഐസിസി വൈകിപ്പിക്കുകയാണ്. അടുത്ത മാസം വീണ്ടും ഐസിസി മുഴുവന്‍ ബോര്‍ഡ് അംഗങ്ങളുടെയും യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.

സെഞ്ച്വറിയടിച്ചിട്ടും കൂവല്‍! ഇന്ത്യക്കാരുടെ വേഗം കുറഞ്ഞ സെഞ്ച്വറികള്‍- കൂട്ടത്തില്‍ സച്ചിനുംസെഞ്ച്വറിയടിച്ചിട്ടും കൂവല്‍! ഇന്ത്യക്കാരുടെ വേഗം കുറഞ്ഞ സെഞ്ച്വറികള്‍- കൂട്ടത്തില്‍ സച്ചിനും

ജാഫറിന്‍റെ ഓള്‍ ടൈം ഇന്ത്യന്‍ ഇലവന്‍: സച്ചിന്‍- ഗാംഗുലി ഓപ്പണിങ്, അപ്പോള്‍ സെവാഗ്? ഭാജി ചോദിക്കുന്നുജാഫറിന്‍റെ ഓള്‍ ടൈം ഇന്ത്യന്‍ ഇലവന്‍: സച്ചിന്‍- ഗാംഗുലി ഓപ്പണിങ്, അപ്പോള്‍ സെവാഗ്? ഭാജി ചോദിക്കുന്നു

ചില ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കു ടി20 ലോകകപ്പ് മാറ്റി വയ്ക്കുന്നതിനോടു ഇപ്പോഴും താല്‍പ്പര്യമില്ല. മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ ചാംപ്യന്‍ഷിപ്പ് നടത്തണമെന്നാണ് ഇവരുടെ ആവശ്യം. ഇതേ തുടര്‍ന്നാണ് ഐസിസി തീരുമാനം കൈക്കൊള്ളുന്നത് നീട്ടിയിരിക്കുന്നത് എന്നാണ് വിവരം. ലോകകപ്പിന്റെ ഭാവി അനിശ്ചിതമായി തന്നെ തുടരുന്നതോടെ ഐപിഎല്‍ സാധ്യതകളാണ് വീണ്ടും തുലാസിലായിരിക്കുന്നത്. ലോകകപ്പ് നീട്ടിയാല്‍ ഈ വിന്‍ഡോയില്‍ ഐപിഎല്ലിന്റെ 13ാം സീസണ്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് ബിസിസിഐ.

icc

ചില ക്രിക്കറ്റ് ബോര്‍ഡുകളുടെ എതിര്‍പ്പ് മാത്രമല്ല ഓസ്‌ട്രേലിയയില്‍ കൊവിഡ്-19 സാഹചര്യം മെച്ചപ്പെട്ടതും ലോകകപ്പിന്റെ വിധിയെക്കുറിച്ച് തീരുമാനമെടുക്കാന്‍ മാറ്റി വയ്ക്കാന്‍ ഐസിസിയെ പ്രേരിപ്പിച്ചുവെന്നാണ് സൂചന. ടി20 പുരുഷ ലോകകപ്പും 2021ലെ വനിതകളുടെ ലോകകപ്പും മുന്‍ നിശ്ചയിച്ച പ്രകാരം നടത്താനുള്ള വിവിധ സാധ്യതകള്‍ പരിശോധിക്കാന്‍ തന്നെയാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ഐസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതേക്കുറിച്ച് തീരുമാനിക്കാന്‍ ഞങ്ങള്‍ക്കു ഒരു അവസരം മാത്രമേ ലഭിക്കുകയുള്ളൂ, അത് ഉചിതമായിരിക്കുകയും വേണം. അതുകൊണ്ടു തന്നെ ഐസിസിയിലെ മറ്റു മെമ്പര്‍മാര്‍, ബ്രോഡ്കാസ്റ്റര്‍മാര്‍, പാര്‍ട്‌നര്‍മാര്‍, സര്‍ക്കാരുകള്‍, താരങ്ങള്‍ എന്നിവരുടെയെല്ലാം അഭിപ്രായം കൂടി തേടിയ ശേഷം മാത്രമേ ഉചിതമായ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്ന് ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് മനു സാഹ്‌നി അറിയിച്ചു.

Story first published: Thursday, June 11, 2020, 8:16 [IST]
Other articles published on Jun 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X