Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മരുന്നടി; പാക്കിസ്ഥാന്‍ സ്പിന്നറെ ഐസിസി സസ്‌പെന്‍ഡ് ചെയ്തു

ദുബായ്: നിരോധിച്ച മരുന്നിന്റെ അംശം ശരീരത്തില്‍ കണ്ടെത്തിയിതനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ സ്പിന്നര്‍ യാസിര്‍ ഷായെ ഐസിസി മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. നവംബറില്‍ യുഎഇയില്‍ വെച്ചുനടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ യാസിര്‍ ഷായുടെ മൂത്ര സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു.

ഐസിസിയുടെ പ്രത്യേക ലാബില്‍ നടത്തിയ പരിശോധനയില്‍ നിരോധിച്ച മരുന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിസംബറില്‍ ഷായെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഐസിസി കൂടിയാലോചനയ്ക്കുശേഷമാണ് ഷായെ മൂന്നുമാസത്തെക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. 2015 ഡിസംബര്‍ 27 മുതല്‍ മൂന്നു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍.

yasirshah-pakistan-spinner

ഇതോടെ, മാര്‍ച്ചില്‍ നടക്കുന്ന ഐസിസി ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ ഷാ ഉണ്ടാകില്ലെന്ന് ഉറപ്പായി. മികച്ച ലെഗ് സ്പിന്നറായ ഷായുടെ അസാന്നിധ്യം പാക്കിസ്ഥാന്‍ ടീമിന് കനത്ത തിരിച്ചടിയാണ്. ഐസിസിയുടെ തീരുമാനം അംഗീകരിക്കുന്നെന്നും തന്റെ കൈയ്യില്‍ വന്ന പിഴവാണ് ശിക്ഷയിലേക്ക് നയിച്ചതെന്നും ഷാ പറഞ്ഞു.

ഭാര്യയുടെ ബ്ലഡ് പ്രഷറിനുള്ള മരുന്ന് മാറിക്കഴിച്ചതാണ് വിനയായതെന്ന് ഷാ പറയുന്നു. ശ്രദ്ധേക്കേണ്ടിയിരുന്നത് താനാണ്. അതുകൊണ്ടുതന്നെ ആരെയും കുറ്റപ്പെടുത്താനില്ല. കളിയില്‍ ഏതെങ്കിലും തരത്തില്‍ കൃത്രിമം കാട്ടാനായി താന്‍ മരുന്നുപയോഗിച്ചില്ലെന്നും ഷാ പറഞ്ഞു. ഷായുടെ വിശദീകരണം അംഗീകരിച്ചാണ് ഐസിസി 3 മാസത്തെ സസ്‌പെന്‍ഷന്‍ നല്‍കിയത്.

Story first published: Monday, February 8, 2016, 8:47 [IST]
Other articles published on Feb 8, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+