Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസി ഓസീസിനൊപ്പമോ ? സ്മിത്തിനെതിരേ നടപടിയില്ലെന്ന്!! ഇനി ഇന്ത്യക്കു മുന്നില്‍...

റാഞ്ചി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രീസിനു പുറത്തെ പോരാട്ടം തുടരുന്നു. കളിക്കളത്തില്‍ മോശമായി പെരുമാറിയ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ നല്‍കിയ പരാതി ഐസിസി തള്ളിയതാണ് പുതിയ സംഭവം.

 കോലിക്കെതിരേയും നടപടിയില്ല

സ്മിത്തിനെതിരേ മാത്രമല്ല ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരേയും നടപടി സ്വീകരിക്കേണ്ടെന്നാണ് ഐസിസി തീരുമാനം. കളിക്കിടെ ഗ്രൗണ്ടില്‍ വച്ച് ഇരുതാരങ്ങളും വാഗ്വാദത്തിലേര്‍പ്പെട്ടിരുന്നു.

ബിസിസിഐ അപ്പീല്‍ നല്‍കും

ഓസീസ് നായകന്‍ സ്മിത്തിനെതിരേ നടപടി സ്വീകരിക്കാത്തതില്‍ ബിസിസിഐ അസംതൃപ്തി പ്രകടിപ്പിച്ചു. ഐസിസിയുടെ തീരുമാനത്തിനെതിരേ അപ്പീല്‍ നല്‍കാന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്.

സ്മിത്തിനെതിരായ കുറ്റം

മല്‍സരത്തിനിടെ അംപയര്‍ താരത്തിനെതിരേ എല്‍ബിഡബ്ല്യു വിളിച്ചതോടെയാണ് വിവാദങ്ങള്‍ക്കു തുടക്കം. ഔട്ട് വിളിച്ചിട്ടും ക്രീസ് വിടാതെ നിന്ന സ്മിത്ത് ഓസീസ് ടീമിന്റെ ഡ്രസിങ് റൂമിനു നേരെ തിരിഞ്ഞ് ഡിഎര്‍എസ് എടുക്കണമോയെന്ന് അഭിപ്രായം തേടുകയായിരുന്നു.

കോലി ചെയ്തത് ശരി

സ്മിത്തിന്റെ പ്രവര്‍ത്തിക്കെതിരേ കോലി ചെയ്തത് ശരിയാണെന്ന് ബിസിസിഐ ചൂണ്ടിക്കാട്ടി. വീഡിയോ റീപ്ലേകള്‍ പരിശോധിച്ച ശേഷം കോലിയുടെ ഭാഗത്ത് നിന്ന് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നും സ്മിത്തിന്റെ നിയമവിരുദ്ധമായ പ്രവര്‍ത്തിക്കെതിരേ പ്രതിഷേധിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും ബിസിസിഐ വ്യക്തമാക്കി.

ഓസീസ് പറയുന്നത്

ക്യാപ്റ്റന്‍ സ്മിത്തിനെ പൂര്‍ണമായും പിന്തുണയ്ക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയ്തത്. മര്യാദയ്ക്കു നിരക്കാത്ത സംഭവമണ് ഇപ്പോള്‍ സ്മിത്തിനെതിരേ നടക്കുന്നതെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കിയത്. സ്റ്റീവ് മികച്ച ക്രിക്കറ്ററും വ്യക്തിയുമാണെന്നും അദ്ദേഹത്തില്‍ ടീമിനു വിശ്വാസമുണ്ടെന്നും ഓസീസ് കോച്ച് ഡാരന്‍ ലേമാന്‍ പറഞ്ഞിരുന്നു.

Story first published: Thursday, March 9, 2017, 11:18 [IST]
Other articles published on Mar 9, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+